Jump to content

കേരളചരിത്രത്തിലെ ശാസനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം നൂറ്റാണ്ടിനുമുമ്പുള്ള കേരളചരിത്രം പഠിച്ചെടുക്കാനുതകുന്ന ചരിത്രസാമഗ്രികൾ എണ്ണത്തിലും വണ്ണത്തിലും തീരെക്കുറവാണു്. വിദേശസഞ്ചാരികളുടെ യാത്രക്കുറിപ്പുകൾ, തമിഴിലും സംസ്കൃതത്തിലും മറ്റു ഭാഷകളിലും ഉള്ള സാഹിത്യഗ്രന്ഥങ്ങൾ, ഐതിഹ്യങ്ങൾ എന്നിവയ്ക്കുപരി, കെട്ടുകഥകളുടെ ആധിക്യമില്ലാതെ ശാസ്ത്രീയാവലംബമായി കാല-സംഭവനിർണ്ണയത്തിനുപയോഗിക്കാവുന്ന വസ്തുക്കൾ നാണയങ്ങൾ, ശിൽപ്പങ്ങൾ, ശിലാരേഖകൾ, ചെപ്പേടുകൾ (താമ്രപത്രങ്ങൾ) തുടങ്ങിയവയാണു്.

കേരളത്തിന്റെ ചരിത്രം തയ്യാറാക്കാൻ ഏറെ സഹായിച്ചിട്ടുള്ള ഏതാനും ചെപ്പേടുകളും ശിലാശാസനങ്ങളും പലപ്പോഴായി കണ്ടെടുക്കപ്പെട്ടിട്ടുണ്ടു്. ക്രി.മു. മൂന്നാം ശതകത്തിൽ അശോകചക്രവർത്തിയുടെ കാലം മുതൽ പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മയുടെ ഭരണം വരെ പല ഘട്ടങ്ങളിലായി ഈ ശാസനങ്ങളുടെ ഉത്ഭവം ചിതറിക്കിടക്കുന്നു. ഇവയിൽ ചിലതെല്ലാം കേരളത്തിനു പുറത്താണു് ചമക്കപ്പെട്ടതും ശേഖരിക്കപ്പെട്ടതും.

ശിലാരേഖകൾ

[തിരുത്തുക]

അതിപ്രാചീനകാലം മുതലുള്ള പല തരം ശിലാരൂപങ്ങളും കേരളചരിത്രസംബന്ധിയായി വെളിച്ചത്തു വന്നിട്ടുണ്ടു്. ഇവയിൽ കൊടുങ്കല്ലറകൾ, നടുകല്ലുകൾ, പഴുതറകൾ, കുടക്കല്ലുകൾ, തൊപ്പിക്കല്ലുകൾ, ശിലാഗുഹകൾ, നന്നങ്ങാടികൾ, ശിലാവിഗ്രഹങ്ങൾ തുടങ്ങി പ്രത്യേക ആവശ്യങ്ങൾ പ്രമാണിച്ച് നിർമ്മിക്കപ്പെട്ട പ്രയുക്തസാമഗ്രികളെ ശിലാരേഖകളായി കണക്കാക്കാനാവില്ല. എന്നാൽ എടക്കൽ ഗുഹകളിലുള്ളതുപോലുള്ള സ്ഥൂലവും അവ്യക്തവുമായ (abstract) ശിലാചിത്രങ്ങളും രാമവർമ്മപുരത്തും മറ്റുമുള്ള മഹാശിലായുഗസ്മാരകങ്ങളും കാലാതീതമായ ആശയവിനിമയോപാധികൾ എന്ന ഉദ്ദേശത്തിൽ തന്നെ തയ്യാറാക്കപ്പെട്ടവയാണു്. ചരിത്രകുതുകികളായ വെള്ളക്കാർ വന്നെത്തിയതുമുതലാണു് ഇത്തരം പുരാതനപഠനവസ്തുക്കൾ ശ്രദ്ധിക്കപ്പെടാനോ ശേഖരിക്കപ്പെടാനോ തുടങ്ങിയതു്. എന്നിരുന്നാലും, ഈയടുത്ത കാലത്തും ചരിത്ര-പുരാവസ്തു പര്യവേക്ഷകർ അമൂല്യമായ ഇത്തരം ഗതകാലസാക്ഷ്യങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുന്നുണ്ടു്.

ഉത്തരേന്ത്യയിലേതുപോലെ ചുണ്ണാമ്പുകല്ലുകളോ രക്തചന്ദനക്കല്ലുകളോ കേരളത്തിൽ പ്രായേണ ലഭ്യമല്ല. അതുകൊണ്ടു് തനതായ ശിലാവൈവിദ്ധ്യങ്ങളിൽ ഏറ്റവും ഈടുള്ളതും പണിവഴക്കമുള്ളതും എന്ന നിലയിൽ കരിങ്കല്ലാണു് മിക്ക ശിലാശാസനങ്ങളിലും ഉപയോഗിച്ചിട്ടുള്ളതു്. ഒരു പക്ഷേ, പല ചരിത്രഘട്ടങ്ങളിലും മറ്റു തരം ശിലകളോ, കളിമണ്ണോ മരം കൊണ്ടുള്ള ദാരുഫലകങ്ങളോ ഉപയോഗിച്ചിട്ടുണ്ടാവാം. പക്ഷേ, അവയുടെ കുറഞ്ഞ ഈടും സ്ഥാവരതയും മൂലം നമ്മുടെ പഠനോപയോഗത്തിനു് ഉതകുന്ന വിധത്തിൽ ഇപ്പോൾ അവശേഷിച്ചിട്ടില്ല.

ക്രി.മു. 274 മുതൽ 237 വരെ തുടർന്ന അശോകന്റെ കാലഘട്ടത്തിലുള്ള രണ്ടാമത്തേയും പതിമൂന്നാമത്തേയും അശോകസ്തംഭങ്ങളാണു് കേരളത്തെപ്പറ്റി വ്യക്തമായ പരാമർശമുള്ള ആദ്യത്തെ ശിലാരേഖകൾ. 'കേരളപുത്ര' എന്നു പരാമർശിക്കപ്പെടുന്ന രാജാവിന്റെ രാജ്യം അശോകസാമ്രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒന്നാണെന്നു് ഇവയിൽ കാണാം.

ചെപ്പേടുകൾ

[തിരുത്തുക]

പ്രധാനമായും ചെമ്പുകൊണ്ടുണ്ടാക്കിയ തകിടുകളിൽ കുത്തിയോ വരഞ്ഞോ രേഖപ്പെടുത്തിയ വിവരണങ്ങളും ചിത്രങ്ങളും അടങ്ങിയ ശാസനങ്ങളാണു് ചെപ്പേടുകൾ.[1] അന്നു ലഭ്യമായിരുന്ന മറ്റു പദാർത്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി, തുരുമ്പു പിടിക്കുകയോ ദ്രവിക്കുകയോ ചെയ്യുന്നില്ല എന്നതും, കുത്തിവരച്ചെഴുതാനുള്ള എളുപ്പവുമാണു് ചെമ്പുതാളുകൾ തന്നെ തെരഞ്ഞെടുക്കാൻ പ്രേരകം.

വാഴപ്പള്ളി ശാസനം, പെരിഞ്ചല്ലൂർ ചേപ്പേട്, കണ്ടിയൂർ ശാസനം, തരിസാപ്പള്ളി ചെപ്പേടുകൾ, മാമ്പള്ളി പട്ടയം, വെള്ളായണി ശാസനം, സിറിയൻ ക്രിസ്ത്യൻ ശാസനം തുടങ്ങിയവയെല്ലാം നമ്മുടെ ചരിത്രത്തിലെ സുപ്രധാന രേഖകളാണ്.

പ്രധാനപ്പെട്ട ശാസനങ്ങൾ

[തിരുത്തുക]

കേരളത്തിനു പുറത്തുനിന്നു കണ്ടെടുക്കപ്പെട്ടവ

[തിരുത്തുക]
പേരു് വർഷം കണ്ടെടുക്കപ്പെട്ട സ്ഥലം കണ്ടെടുത്ത വർഷം ഭാഷ പ്രാധാന്യം
1. സംഘകാലശാസനം c. 400 അരനാട്ടാർ മലൈ (പുകഴൂർ) (കരൂർ താലൂക്ക്, തമിഴ്നാട്) 1965 ബ്രാഹ്മി/ തമിൾ ആതൻ ചേരൻ, ഇരുമ്പൊറൈ, അദ്ദേഹത്തിന്റെ മകൻ പെരുംകടുങ്കോ, പെരുംകടുങ്കോവിന്റെ മകൻ ഇളംകടുംകോ എന്നീ ചേരരാജാക്കന്മാരെ പരാമർശിക്കുന്നു. സംഘകൃതികളിലെ ചേരരാജവംശാവലിയ്ക്കു് പ്രാബല്യത്തെളിവു്.
2. അഡൂർ ശാസനം 745-755 അഡൂർ (കാസർകോട്) സംസ്കൃതം (കന്നട ലിപി) പടിഞ്ഞാറേ ചാലൂക്യരാജാവായിരുന്ന കീർത്തിവർമ്മൻ രണ്ടാമന്റേതു്. ഉത്തരകേരളത്തിലെ അന്നത്തെ ചാലൂക്യസ്വാധീനത്തെ കാണിക്കുന്നു.
3. മദിരാശി ശാസനങ്ങൾ തമിഴ്നാട്ടിലെ വിവിധ വടക്കൻ ജില്ലകൾ പാണ്ഡ്യചോളന്മാരുടെ കേരള ആക്രമണങ്ങൾ
4. തെക്കൻ ചോളശാസനങ്ങൾ ചോളപുരം, കന്യാകുമാരി, ദർശനം കോപ്പ്, തിരുനന്തിക്കര, ശുചീന്ദ്രം ചോളരുടെ തെക്കൻ കേരള ആക്രമണങ്ങൾ
5. തില്ലൈസ്ഥാനം രേഖ (വർഷം നിർണ്ണയിച്ചിട്ടില്ല) ആദിത്യചോളന്റെയും സ്ഥാണുരവിയുടേയും പരസ്പരസൗഹൃദത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.
6. തിരുവാലങ്ങാട്ട് ശാസനം 1012-1044 തിരുവാലങ്ങാട് ചോളന്മാരുടെ വിഴിഞ്ഞം ആക്രമണം
7. ചോളപുരം രേഖ 1070-1122 ചോളപുരം കുലോത്തുംഗചോളൻ കോട്ടാറ്റേക്കു സ്വയം പിന്മാറുന്നു.

കേരളത്തിനുള്ളിൽ നിന്നു കണ്ടെടുക്കപ്പെട്ടവ

[തിരുത്തുക]
പേരു് വർഷം കണ്ടെടുക്കപ്പെട്ട സ്ഥലം കണ്ടെടുത്ത വർഷം ഭാഷ പ്രാധാന്യം
1. വാഴപ്പള്ളി ശാസനം 820-844 വാഴപ്പള്ളി രാജശേഖരവർമ്മയുടേതു്. ചേരരാജാക്കന്മാരുടെ ശാസനങ്ങളിൽ ആദ്യത്തേതായി കണ്ടെടുക്കപ്പെട്ടിട്ടുള്ളതു്.
2. കൂടൽമാണിക്യം ശാസനം c.855 ഇരിങ്ങാലക്കുട സ്ഥാണുരവിവർമ്മയുടെ (844-885) 11-ആം ഭരണവർഷത്തിൽ ചമച്ചതു്. കൂടൽമാണിക്യം ക്ഷേത്രത്തിലെ ഊരാളന്മാരുടെ അധികാരം നിയന്ത്രിക്കുന്നതു സംബന്ധിച്ചു്.
3. അവിട്ടത്തൂർ
4. തൃപ്പൂണിത്തുറ
5. ഉദയംപേരൂർ
6. നെടുമ്പുറം
7. തളി
8. ചോക്കൂർ
9. തൃപ്പങ്ങോട്ട്
10.
11.
12.
13.
14.
15.

അവലംബങ്ങൾ

[തിരുത്തുക]
  1. "ചാഴൂർ കോവിലക ചെപ്പേട് പുരാവസ്തു വകുപ്പിന്". മലയാള മനോരമ. 21 ഒക്ടോബർ 2014. Archived from the original (പത്രലേഖനം) on 2014-10-22. Retrieved 22 ഒക്ടോബർ 2014.