Jump to content

കേരളത്തിലെ അഴികളുടേയും പൊഴികളുടേയും പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.

അഴിമുഖങ്ങൾ

[തിരുത്തുക]

കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമായുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നു പറയും

ക്രമസംഖ്യ അഴിമുഖം കായൽ/പുഴ ജില്ല
1 നീണ്ടകര അഷ്ടമുടിക്കായൽ കൊല്ലം
2 കൊച്ചി വേമ്പനാട്ടുകായൽ എറണാകുളം
3 കൊടുങ്ങല്ലൂർ വേമ്പനാട്ടുകായൽ എറണാകുളം, തൃശ്ശൂർ
4 ചേറ്റുവ ചേറ്റുവ കായൽ തൃശ്ശൂർ
5 അഴീക്കൽ വളപട്ടണം പുഴ കണ്ണൂർ

പൊഴിമുഖങ്ങൾ

[തിരുത്തുക]

കായലിൽ അല്ലെങ്കിൽ പുഴയിൽ നിന്ന് കടലിലേക്ക് താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു

ക്രമസംഖ്യ പൊഴിമുഖം കായൽ/പുഴ ജില്ല
1 പൂന്തുറ പൊഴി കരമനയാർ തിരുവനന്തപുരം
2 മുതലപ്പൊഴി (പൊഴിക്കര) വാമനപുരം പുഴ തിരുവനന്തപുരം
3 പരവൂർ - കാപ്പിൽ പൊഴി ഇത്തിക്കരയാർ കൊല്ലം