കേരളത്തിലെ പോളിടെൿനിക് കലാലയങ്ങൾ
മുഖ്യമായും വിവിധ എഞ്ചിനീയറിങ്ങ് ശാഖകളിലും ചുരുക്കം വാണിജ്യം, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലും മൂന്നുവർഷം നീണ്ടുനിൽക്കുന്ന നേരിട്ടുള്ള മുഴുനീള അദ്ധ്യയനത്തിനുശേഷം ഡിപ്ലോമാബിരുദം നൽകുന്ന സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളാണു് പോളിടെൿനിക്കുകൾ. കേരള സർക്കാരിന്റെ സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ 2017-ലെ കണക്കനുസരിച്ച് കേരളത്തിൽ ആകെ 61 പോളിടെൿനിക്കുകൾ പ്രവർത്തിക്കുന്നുണ്ടു്. ഇവയെ 45 എണ്ണം സർക്കാർ, 6 എണ്ണം എയ്ഡഡ് മേഖല, 10 എണ്ണം സ്വാശ്രയമേഖല എന്നു തരം തിരിക്കാം.
ചരിത്രം
[തിരുത്തുക]ബ്രിട്ടീഷുകാർ 1794-ൽ മദ്രാസ്സിൽ സ്ഥാപിച്ച സർവ്വേ സ്കൂൾ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സാങ്കേതികപഠനപരിശീലനസ്ഥാപനം. ഭൂമിയുടെ കണ്ടെഴുത്തുനടത്താനുള്ള അക്കാലത്തു ലഭ്യമായ പുതിയ സർവ്വേ രീതികളിൽ വെള്ളക്കാരേയും സ്വദേശികളേയും പരിശീലനം നടത്താൻ ഉദ്ദേശിച്ചാണു് ഈ സ്ഥാപനം തുടങ്ങിവെച്ചതു്[1]. തുടർന്ന് ഇത്തരം അടിസ്ഥാനനൈപുണ്യസ്ഥാപനങ്ങൾ ൈന്ത്യയുടെ പല ഭാഗങ്ങളിലേക്കുമായി വ്യാപിച്ചു. എന്നാൽ കേരളത്തിൽ ആധുനികശൈലിയിലുള്ള ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു.
രണ്ടാം ലോകമഹായുദ്ധകാലത്തു് യുദ്ധരംഗത്തു ജോലിചെയ്യുന്ന ഇന്ത്യൻ സാങ്കേതികത്തൊഴിലാളികളെ പരിശീലിപ്പിക്കാൻ വേണ്ടി അന്നു് കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന തൃശ്ശൂർ ചെമ്പൂക്കാവിലെ കൊട്ടാരത്തിനു സമീപം സ്ഥാപിച്ച സൈനിക എഞ്ചിനീയറിങ്ങ് പരിശീലനകേന്ദ്രമായിരുന്നു കേരളത്തിലെ ആദ്യത്തെ പോളിടെൿനിൿ കലാലയം[2]. 1946-ൽ ഈ കേന്ദ്രത്തിനു് മഹാരാജാ’സ് ടെൿനോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നു പേരിട്ടു. ആ വർഷം മുതൽ സിവിൽ, ഇലൿട്രിക്കൽ, മെക്കാനിക്കൽ ശാഖകളിലായി ത്രിവത്സര ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരഭാരതത്തിൽ വിവിധ പഞ്ചവത്സരപദ്ധതികളുടെ ഭാഗമായി ധാരാളം എഞ്ചിനീയറിങ്ങ് കോളേജുകളും പോളിടെൿനിക്കുകളും ആരംഭിക്കുകയുണ്ടായി. അതോടൊപ്പം കേരളത്തിലും സർക്കാർ തലത്തിലും സ്വകാര്യതലത്തിലും പോളിടെൿനിക്കുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടു.
ഭരണവും മേൽനോട്ടവും
[തിരുത്തുക]വിദ്യാർത്ഥിയാവാനുള്ള യോഗ്യതാമാനദണ്ഡങ്ങളും തെരഞ്ഞെടുപ്പുരീതിയും
[തിരുത്തുക]പരിശീലനപദ്ധതിയും വിഷയങ്ങളും
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]കേരളത്തിലെ പോളിടെൿനിക് കോളേജുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ Awale, S.D. (1996). Engineering teachers in the development of technical education system in India. ISTE, New Delhi.p.3. ISTE, New Delhi. p. 3.
- ↑ "Maharaja's Technological Institute, Thrissur". State Institute of Technical Teachers Training & Research, Kalamassery. Archived from the original on 2017-05-20. Retrieved 20170902.
{{cite web}}
: Check date values in:|access-date=
(help)