Jump to content

കേരളത്തിലെ ലത്തീൻ കത്തോലിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ക്രൈസ്തവർക്ക് ഇടയിലെ ഒരു മത സാമുദായിക വിഭാഗമാണ് മലബാറിലെ ലത്തീൻ കത്തോലിക്കർ അഥവാ കേരളത്തിലെ റോമൻ കത്തോലിക്കർ. കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ എന്നും ഇവർ അറിയപ്പെടുന്നു.


മലബാർ ലത്തീൻ കത്തോലിക്കർ
റോമൻ ലത്തീൻ കത്തോലിക്കർ റോമൻ കാത്തലിക്, ലാറ്റിൻ കാത്തലിക്
ഫ്രാൻസിസ് സേവ്യർ ജ്ഞാനസ്നാനം നൽകുന്നതിന്റെ ഒരു ചിത്രീകരണം
Total population
ഏകദേശം 1,000,000
Regions with significant populations
ഇന്ത്യ (കേരളം); യു.എ.ഇ; ഒമാൻ; കുവൈറ്റ്; യുഎസ്എ; യൂറോപ്പ് – യുകെ; കാനഡ
Languages
പ്രാദേശിക ഭാഷ: മലയാളം, കൊച്ചി പോർച്ചുഗീസ് ക്രിയോൾ ആരാധനാക്രമം: ലാറ്റിൻ
Religion
റോമൻ കത്തോലിക്കാ സഭ
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മലയാളികൾ, ഈഴവർ, നാടാർ, ധീവരർ, മാർത്തോമാ നസ്രാണികൾ, പോർച്ചുഗീസുകാർ, ലന്തൻ ഇന്ത്യക്കാർ

മലബാർ ലത്തീൻ ക്രിസ്ത്യാനികൾ ഒരു ബഹുവംശീയ സമുദായമാണ്. റോമൻ കത്തോലിക്കാ സഭയുടെ കേരളത്തിലെ മെത്രാസന പ്രവിശ്യകളായ വരാപ്പുഴ തിരുവനന്തപുരം എന്നിവയിൽപ്പെട്ടവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. റോമൻ ആചാരക്രമത്തിലെ ആരാധനാക്രമവും അനുഷ്ഠാന രീതികളുമാണ് ഇവർ പിന്തുടരുന്നത്.[1] മുഖ്യമായും ഇവർ മലയാളികൾ ആണെങ്കിലും കൊച്ചിൻ പോർച്ചുഗീസ് ക്രെയോൾ സംസാരിക്കുന്ന ചെറുവിഭാഗങ്ങളും ഇവരുടെ ഇടയിൽ ഉണ്ട്. പതിനാലാം നൂറ്റാണ്ടിലും പിന്നീട് പതിനാറാം നൂറ്റാണ്ട് മുതലുള്ള കാലത്തും മലബാർ തീരത്ത് യൂറോപ്യന്മാരായ ഡൊമിനിക്കൻ, ഫ്രാൻസിസ്കൻ, ജെസ്യൂട്ട്, കർമ്മലീത്താ മുതലായ ക്രമങ്ങളിലെ മിഷനറിമാർ നടത്തിയ മതപ്രചരണത്തിന്റെ ഫലമായി രൂപപ്പെട്ടതാണ് ഈ സമൂഹം.[2][3]

  1. Thayil, Thomas (2003). The Latin Christians of Kerala: A Study on Their Origins (in ഇംഗ്ലീഷ്). Kristu Jyoti Publications. ISBN 978-81-87370-18-5.
  2. Britannica CD 97, S.V "Gama, Vasco da "
  3. Vasco da Gama collection on University of Michigan Archived 16 October 2007 at the Wayback Machine.