കേരളത്തിലെ വെള്ളപ്പൊക്കം (2020)
ദൃശ്യരൂപം
2020 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2020-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.[1] 2018 ലും 2019 ലും കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ മൂന്നാറിൽ മണ്ണിടിഞ്ഞ് 52 പേർ മരണപ്പെടുകയും 19 പേരെ കാണാതാവുകയും ചെയ്തു.[2]
