Jump to content

കേരളത്തിൽ നടന്ന ഭൂകമ്പങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂകമ്പസാദ്ധ്യതകൾ പരിഗണിക്കുമ്പോൾ, ഇന്ത്യൻ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്നു കരുതപ്പെടുന്ന ഒരു പ്രദേശത്താണ് കേരളമുള്ളത്. ശാസ്ത്രഭാഷ്യത്തിൽ ഈ പ്രദേശത്തെ ‘ദക്ഷിണേന്ത്യൻ പരിച’ (The South Indian Shield) എന്നു വിളിക്കുന്നു[1]. അതുകൊണ്ട് കേരളത്തിൽ വൻ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ലാത്തൂർ ഭൂകമ്പം ഉണ്ടായത് ഇത്തരമൊരു പ്രദേശത്തായിരുന്നതിനാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. കേരളം നവീകരിച്ച മെർക്കാലി മാപിനിയിൽ 7 വരെ രേഖപ്പെടുത്താവുന്ന പ്രദേശമായാണ് ഇന്ത്യൻ നിലവാര കാര്യാലയം (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) കണക്കാക്കുന്നത്[2] എറണാകുളത്തെ വൈപ്പിൻ ദ്വീപ് വേമ്പനാട്ട് കായലിൽ നിന്ന് ഉയർന്നു വന്നത് 1341-ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്നാണ്[3]. 2000 ഡിസംബർ 12-ന് ആണ് കേരളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത്. ഇടുക്കി ജില്ലയിൽ മേലുകാവിനടുത്ത് പ്രഭവസ്ഥാനം കണക്കാക്കപ്പെട്ട ഈ ഭൂചലനം റിച്ചർ മാപിനിയിൽ 5 രേഖപ്പെടുത്തിയിരുന്നു. കാ‍സർഗോഡും കണ്ണൂരുമൊഴിച്ച് കേരളത്തിലെല്ലായിടത്തും തമിഴ്നാട്ടിൽ നീലഗിരി, കോയമ്പത്തൂർ, തേനി, മധുര ജില്ലകളിലും ഈ ഭൂകമ്പം അനുഭവപ്പെട്ടു. 1998 ജൂണിൽ നെടുങ്കണ്ടം കേന്ദ്രമാക്കി 4.5 പരിമാണമുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായിട്ടുണ്ട്. കേരളത്തിനടുത്ത് കോയമ്പത്തൂരിൽ 1990-ൽ സാമാന്യം ശക്തമായ (റിച്ചർ മാപിനിയിൽ 5.5) ഭൂകമ്പമുണ്ടായിട്ടുണ്ട്. 1994-ൽ തൃശൂർ ജില്ലയിൽ ദേശമംഗലം കേന്ദ്രമായി റിച്ചർ മാപിനിയിൽ 4.3 ശക്തിയുള്ള ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇടുക്കി കേന്ദ്രമായി 1988 ജൂൺ 07 -നു രണ്ടു ഭൂകമ്പങ്ങളുണ്ടായി 4.5, 4.1 എന്നിങ്ങനെയായിരുന്നു ഇവയുടെ റിച്ചർ പരിമാണം. തൊട്ടടുത്ത ദിവസം 3.4 ശക്തിയുള്ള മറ്റൊരു ഭൂകമ്പവും ഇവിടെ ഉണ്ടായി. 2006 ഡിസംബർ 20-ന് മലപ്പുറം, തൃശൂർ‍, പാലക്കാട് ജില്ലകളിൽ റിച്ചർ മാപിനിയിൽ 2.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കുന്നംകുളത്തിനടുത്ത കടങ്ങോട് പ്രദേശത്താണ് ഇതിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. തുടർന്ന് ഡിസംബർ 27-ന് റിച്ചർ മാപിനിയിൽ 3.0 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി[4]

ചരിത്രം

[തിരുത്തുക]

ഔദ്യോഗികരേഖകൾ അനുസരിച്ച് 1819 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും പരിസരപ്രദേശങ്ങളിലും സംഭവിച്ചിട്ടുള്ള ഭൂകമ്പങ്ങളുടെ വിശദവിവരങ്ങൾ താഴെ കാണാം. അക്ഷാംശം വടക്കു് 6.25° മുതൽ 12.25° വരെയും രേഖാംശം കിഴക്കു് 73.5° മുതൽ 79.5° വരെയും ഉൾപ്പെടുന്ന മേഖലയിലെ വിവരങ്ങളാണു് ഇതു്. ['സ്രോതസ്സ്: GSI (2000) Seismo-tectonic Atlas of India and its Environs. Geological Survey of India. (റൂർക്കി ഐ.ഐ.ടി.യിലെ ഭൂകമ്പസാങ്കേതികവിദ്യാവിഭാഗം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് പ്രകാരം - 2008 മേയ്)]''


ക്രമസംഖ്യ വർഷം മാസം തീയതി സമയം പ്രഭവകേന്ദ്രം ഭൂനിരപ്പിൽ
നിന്നുമുള്ള
ആഴം
ഭൂകമ്പ
തീവ്രത
1 1819 ജൂൺ 20 12°00′N 79°36′E / 12°N 79.6°E / 12; 79.6 0 4.3
2 1821 ജനുവരി 10 9°30′N 76°36′E / 9.5°N 76.6°E / 9.5; 76.6 0 3
3 1821 ഒക്ടോബർ 10 9°30′N 76°36′E / 9.5°N 76.6°E / 9.5; 76.6 0 0
4 1822 ജനുവരി 29 12°30′N 79°42′E / 12.5°N 79.7°E / 12.5; 79.7 0 5
5 1823 ഫെബ്രുവരി 9 7°N 80°E / 7°N 80°E / 7; 80 0 5.7
6 1823 മാർച്ച് 2 9°30′N 76°36′E / 9.5°N 76.6°E / 9.5; 76.6 0 4.3
7 1823 മാർച്ച് 9 7°N 80°E / 7°N 80°E / 7; 80 0 5
8 1841 സെപ്റ്റംബർ 15 9°30′N 76°36′E / 9.5°N 76.6°E / 9.5; 76.6 0 3.7
9 1843 ജൂൺ 19 6°54′N 79°54′E / 6.9°N 79.9°E / 6.9; 79.9 0 3
10 1848 മാർച്ച് 1 6°55′N 79°52′E / 6.92°N 79.87°E / 6.92; 79.87 0 0
11 1849 നവംബർ 23 9°30′N 76°36′E / 9.5°N 76.6°E / 9.5; 76.6 0 3.7
12 1856 മാർച്ച് 17 9°54′N 78°06′E / 9.9°N 78.1°E / 9.9; 78.1 0 3.7
13 1856 ഓഗസ്റ്റ് 11 8°42′N 77°00′E / 8.7°N 77°E / 8.7; 77 0 3.7
14 1856 ഓഗസ്റ്റ് 25 8°42′N 77°00′E / 8.7°N 77°E / 8.7; 77 0 4.3
15 1856 സെപ്റ്റംബർ 1 9°30′N 76°00′E / 9.5°N 76°E / 9.5; 76 0 4.3
16 1857 ഓഗസ്റ്റ് 16 7°N 80°E / 7°N 80°E / 7; 80 0 3.7
17 1858 ഓഗസ്റ്റ് 13 11°24′N 76°00′E / 11.4°N 76°E / 11.4; 76 0 3.7
18 1858 ഓഗസ്റ്റ് 23 11°24′N 76°00′E / 11.4°N 76°E / 11.4; 76 0 3.7
19 1858 ഡിസംബർ 30 12°24′N 78°24′E / 12.4°N 78.4°E / 12.4; 78.4 0 4.3
20 1859 ജനുവരി 1 12°30′N 79°00′E / 12.5°N 79°E / 12.5; 79 0 3.7
21 1859 ജനുവരി 3 12°30′N 79°00′E / 12.5°N 79°E / 12.5; 79 0 4.3
22 1859 ഫെബ്രുവരി 5 12°30′N 78°36′E / 12.5°N 78.6°E / 12.5; 78.6 0 3.7
23 1859 ഡിസംബർ 17 11°36′N 78°06′E / 11.6°N 78.1°E / 11.6; 78.1 0 3.7
24 1859 ഡിസംബർ 17 12°30′N 78°36′E / 12.5°N 78.6°E / 12.5; 78.6 0 3.7
25 1860 ജനുവരി 17 11°54′N 78°12′E / 11.9°N 78.2°E / 11.9; 78.2 0 3.7
26 1860 ജനുവരി 20 11°54′N 78°12′E / 11.9°N 78.2°E / 11.9; 78.2 0 3
27 1861 മാർച്ച് 4 11°54′N 78°12′E / 11.9°N 78.2°E / 11.9; 78.2 0 3.7
28 1864 ജനുവരി 5 10°48′N 78°42′E / 10.8°N 78.7°E / 10.8; 78.7 0 3.7
29 1865 ജൂൺ 4 12°18′N 76°37′E / 12.3°N 76.62°E / 12.3; 76.62 0 0
30 1865 ജൂൺ 24 11°00′N 76°57′E / 11°N 76.95°E / 11; 76.95 0 0
31 1866 ഡിസംബർ 19 7°N 80°E / 7°N 80°E / 7; 80 0 3.7
32 1867 ജൂലൈ 3 12°00′N 79°36′E / 12°N 79.6°E / 12; 79.6 0 5.7
33 1871 സെപ്റ്റംബർ 1 6°55′N 79°52′E / 6.92°N 79.87°E / 6.92; 79.87 0 0
34 1881 മാർച്ച് 16 8°29′N 77°42′E / 8.48°N 77.7°E / 8.48; 77.7 0 0
35 1882 ഫെബ്രുവരി 28 11°28′N 76°42′E / 11.47°N 76.7°E / 11.47; 76.7 0 0
36 1897 സെപ്റ്റംബർ 1 11°30′N 76°36′E / 11.5°N 76.6°E / 11.5; 76.6 0 0
37 1900 ഫെബ്രുവരി 7 10°48′N 76°48′E / 10.8°N 76.8°E / 10.8; 76.8 0 6
38 1900 ഫെബ്രുവരി 8 10°42′N 76°42′E / 10.7°N 76.7°E / 10.7; 76.7 70 6
39 1900 സെപ്റ്റംബർ 9 6°55′N 79°52′E / 6.92°N 79.87°E / 6.92; 79.87 0 0
40 1901 ഏപ്രിൽ 27 12°N 75°E / 12°N 75°E / 12; 75 0 5
41 1938 സെപ്റ്റംബർ 10 22:23 7°42′N 79°12′E / 7.7°N 79.2°E / 7.7; 79.2 0 6
42 1953 ജൂലൈ 26 9°54′N 76°18′E / 9.9°N 76.3°E / 9.9; 76.3 0 5
43 1956 ഡിസംബർ 15 6°30′N 78°00′E / 6.5°N 78°E / 6.5; 78 0 0
44 1959 ജൂലൈ 27 11°30′N 75°18′E / 11.5°N 75.3°E / 11.5; 75.3 0 4
45 1959 ഡിസംബർ 17 11°42′N 78°06′E / 11.7°N 78.1°E / 11.7; 78.1 0 4.3
46 1961 സെപ്റ്റംബർ 1 11°18′N 75°48′E / 11.3°N 75.8°E / 11.3; 75.8 0 4
47 1964 ഒക്ടോബർ 1 11°18′N 75°48′E / 11.3°N 75.8°E / 11.3; 75.8 0 4.3
48 1968 ഓഗസ്റ്റ് 15 12°N 79°E / 12°N 79°E / 12; 79 0 3.7
49 1971 ജനുവരി 17 12°24′N 77°00′E / 12.4°N 77°E / 12.4; 77 0 4.2
50 1971 മാർച്ച് 6 12°24′N 77°00′E / 12.4°N 77°E / 12.4; 77 0 4.2
51 1971 മാർച്ച് 27 12°24′N 77°00′E / 12.4°N 77°E / 12.4; 77 0 4.3
52 1972 ഏപ്രിൽ 24 12°24′N 77°00′E / 12.4°N 77°E / 12.4; 77 0 0
53 1972 മേയ് 16 12°24′N 77°00′E / 12.4°N 77°E / 12.4; 77 0 4.6
54 1972 മേയ് 17 12°24′N 77°00′E / 12.4°N 77°E / 12.4; 77 0 4.5
55 1972 ജൂലൈ 29 11°N 77°E / 11°N 77°E / 11; 77 0 5
56 1984 ജൂൺ 27 11°18′N 75°48′E / 11.3°N 75.8°E / 11.3; 75.8 0 0
57 1988 ജൂൺ 7 3:7 9°49′N 77°13′E / 9.81°N 77.21°E / 9.81; 77.21 50 4.5
58 1988 ജൂൺ 7 15:26 9°49′N 77°13′E / 9.81°N 77.21°E / 9.81; 77.21 50 4.2
59 1988 ജൂൺ 8 3:4 9°49′N 77°13′E / 9.81°N 77.21°E / 9.81; 77.21 50 3.5
60 1993 ഡിസംബർ 6 20:54 6°48′N 78°18′E / 6.8°N 78.3°E / 6.8; 78.3 10 5.4
61 1994 ഡിസംബർ 2 16:6 10°45′N 76°15′E / 10.75°N 76.25°E / 10.75; 76.25 15 3.8
62 1996 മാർച്ച് 19 16:32 9°54′N 76°48′E / 9.9°N 76.8°E / 9.9; 76.8 33 4.1
63 1998 ഓഗസ്റ്റ് 20 12:54 12°12′N 78°06′E / 12.2°N 78.1°E / 12.2; 78.1 0 3.5
64 1998 ഓഗസ്റ്റ് 25 12:54 12°12′N 78°06′E / 12.2°N 78.1°E / 12.2; 78.1 0 3.5
65 1999 സെപ്റ്റംബർ 11 3:9 10°19′N 75°38′E / 10.32°N 75.64°E / 10.32; 75.64 15 3.8
66 2000 ഡിസംബർ 12 1:23 9°41′N 76°47′E / 9.69°N 76.79°E / 9.69; 76.79 14 5
67 2000 ഡിസംബർ 12 12:7 9°38′N 76°52′E / 9.64°N 76.87°E / 9.64; 76.87 4 3.6
68 2000 ഡിസംബർ 15 22:54 9°40′N 76°44′E / 9.67°N 76.74°E / 9.67; 76.74 10 3.9
69 2001 ജനുവരി 3 22:48 12°04′N 78°11′E / 12.06°N 78.18°E / 12.06; 78.18 10 3.4
70 2001 ജനുവരി 7 2:56 9°41′N 76°48′E / 9.69°N 76.8°E / 9.69; 76.8 16 4.8
71 2001 ജനുവരി 7 3:27 9°19′N 76°37′E / 9.31°N 76.62°E / 9.31; 76.62 15 3.4
72 2001 ജനുവരി 29 2:37 12°26′N 77°22′E / 12.44°N 77.36°E / 12.44; 77.36 15 4.3
73 2001 ഓഗസ്റ്റ് 25 0:24 10°29′N 76°07′E / 10.48°N 76.12°E / 10.48; 76.12 15 3.1
74 2001 ഒക്ടോബർ 28 17:23 7°09′N 76°19′E / 7.15°N 76.32°E / 7.15; 76.32 33 4.4
75 2003 സെപ്റ്റംബർ 7 5:59 8°19′N 79°05′E / 8.31°N 79.09°E / 8.31; 79.09 33 3.9
76 2005 മാർച്ച് 22 1:50 12°01′N 78°31′E / 12.02°N 78.52°E / 12.02; 78.52 4 3.8

അവലംബം

[തിരുത്തുക]
  1. ഭൂമി കുലുങ്ങുന്നത് എന്തുകൊണ്ട്?, ബി. അജിത്ബാബു (സബ് എഡിറ്റർ, മലയാള മനോരമ, തൃശൂർ), വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  2. http://www.imd.gov.in/section/seismo/static/seismo-zone.htm
  3. കേരളത്തിലെ ഭൂകമ്പങ്ങൾ, ഡോ. എം.എം. നായർ (ഡയറക്ടർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ), വിജ്ഞാനകൈരളി, ഫെബ്രുവരി 2001, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  4. http://asc-india.org/lib/20061220-thrissur.htm