കേരളപത്രിക
തരം | വൃത്താന്ത പത്രം |
---|---|
ഉടമസ്ഥ(ർ) | ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ |
എഡിറ്റർ-ഇൻ-ചീഫ് | ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ |
സ്ഥാപിതം | 1884 |
ഭാഷ | മലയാളം |
ആസ്ഥാനം | കോഴിക്കോട് |
1884-ൽ കോഴിക്കോടുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് കേരളപത്രിക.[1] ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ചെങ്കളത്ത് 'വലിയ'[2] കുഞ്ഞിരാമ മേനോനായിരുന്നു പത്രത്തിന്റെ പത്രാധിപരും ഉടമയും. വായനക്കാരിൽ ദേശീയ അവബോധം വളർത്തുന്നതിന് പത്രാധിപർ വളരെ പ്രാധാന്യം നൽകിയിരുന്നു. കൽകത്തയിലെ "അമൂതബസാർ പത്രിക" എന്ന പത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുഞ്ഞിരാമ മേനോൻ കേരളപത്രിക ആരംഭിക്കുന്നത്.
ചരിത്രം
[തിരുത്തുക]1884 ഒക്‌ടോബർ 19 ന് ആണ് കേരളപത്രിക ആദ്യലക്കം പുറത്തിറങ്ങിയത്.[3] 1930-ൽ താൽക്കാലികമായി പത്രത്തിന്റെ പ്രവർത്തനം നിലച്ചു, 1938 മുതൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. സ്വാതന്ത്ര്യാനന്തരം എറണാകുളത്തേക്ക് ആസ്ഥാനം മാറ്റി സ്ഥാപിക്കുകയും പിന്നീട് പത്രം നിന്നുപോവുകയും ചെയ്തു.[4]
കേസരി കുഞ്ഞിരാമൻ നായനാർ, ഒ. ചന്തുമേനോൻ, അപ്പു നെടുങ്ങാടി, കിഴക്കേപാട്ട് രാമൻ മേനോൻ തുടങ്ങിയവർ കേരളപത്രികയുടെ ആദ്യ ലക്കങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.[2] ഹാസ്യസാഹിത്യകാരൻ സഞ്ജയൻ കേരളപത്രികയിൽ ജോലിചെയ്തിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2011-08-28.
- ↑ 2.0 2.1 2.2 കണ്ണൂർ, എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി. "മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ഇദ്ദേഹമാണ്". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-07-17. Retrieved 2021-07-17.
{{cite news}}
: CS1 maint: multiple names: authors list (link) - ↑ "മലയാള പത്രപിതാവായി ഒരു കോഴിക്കോട്ടുകാരൻ".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-28.