കേരളപാണിനീയം
ആഗമിക വ്യാkaranakaranakarana
പ്രമാണം:Kerala Panineeyam.jpg | |
കർത്താവ് | എ.ആർ.രാജരാജവർമ്മ |
---|---|
യഥാർത്ഥ പേര് | കേരളപാണിനീയം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വ്യാകരണം |
പ്രസിദ്ധീകരിച്ച തിയതി | 1896 |
ISBN | 978-8171306725 |
മൂലപാഠം | കേരളപാണിനീയം at മലയാളം Wikisource |
മലയാള ഭാഷ വ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരള പാണിനീയം. എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിന്റെ ആദ്യപതിപ്പ് 1896-ലും പരിഷ്കരിച്ച പതിപ്പ് 1917-ലുമാണ് പുറത്തിറങ്ങിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്ക് സമശീർഷനായ ഒരു വൈയാകരണൻ ഇതര ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇല്ലായിരുന്നു[അവലംബം ആവശ്യമാണ്]. പാണിനി എഴുതിയ പാണിനീയത്തിൽ അവഗാഹം നേടിയിരുന്ന അദ്ദേഹം പക്ഷേ, പാണിനീയത്തെ അന്ധമായി പിന്തുടരാതെ മലയാള ഭാഷയുടെ സ്വഭാവത്തിനിണങ്ങുന്ന മട്ടിലാണ് കേരളപാണിനീയം രചിച്ചിരിക്കുന്നത്. സംസ്കൃതത്തിൽ നിന്നല്ല പ്രാചീന തമിഴിൽനിന്നാണ് മലയാളം ഉണ്ടായതെന്ന അഭിപ്രായമാണ് കേരളപാണിനീയത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നത്. തമിഴിൽ നിന്ന് വേർപെട്ട് മലയാളം സ്വതന്ത്രഭാഷയായതിന് ഹേതുവായി കരുതാവുന്ന ആറു നയങ്ങൾ അദ്ദേഹം ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്. കേരള പാണിനീയം ഡോ. റോയ് ആംഗലേയത്തിലേക്ക് തർജ്ജമചെയ്തിട്ടുണ്ട്.
കേരളപാണിനീയം 8 വിഭാഗങ്ങളും അവയുടെ ഉപവിഭാഗങ്ങളും ഉൾക്കൊള്ളുന്നു: ആഗമികവ്യാകരണരീതിയോടും വിവരണാത്മക വും നിർദ്ദേശത്മകവുമായ ഈ രീതികളും വ്യാകരണ പുസ്തകത്തിൽ അവലംബിച്ചിട്ടുണ്ട്. പീഠികയാണ് കേരളപാണിനീയത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം. കൊടുന്തമിഴ് മലയാളം ആയി പരിണമിച്ചതിൻ്റെ മൂന്ന് ബാഹ്യ കാരണങ്ങളും ആറ് ആഭ്യന്തര കാരണങ്ങളും വിവരിക്കുന്നത് പീഠികയിൽ ആണ്. ചില പോരായ്മകൾ ഉണ്ടെങ്കിലും എ ആറിന്റെ ഭാഷാ നയങ്ങൾ അദ്ദേഹത്തിന്റെ നിരീക്ഷണ പാഠവത്തിന് തെളിവാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://central.tnopac.gov.in/cgi-bin/koha/opac-detailprint.pl?biblionumber=149480 Archived 2014-04-08 at the Wayback Machine
- http://www.thehindu.com/news/cities/Kochi/a-royal-who-spoke-commoners-tongue/article4439819.ece
- http://www.veethi.com/articles/thampuran-of-malayalam-language-article-2607.htm