കേരള കൃഷി വകുപ്പ്
ദൃശ്യരൂപം
കേരള കൃഷി വകുപ്പ് - കൃഷിയുമായി ബന്ധപ്പെട്ട കേരളസർക്കാരിന്റെ വകുപ്പ്. സംസ്ഥാനത്തെ എല്ലാ കാർഷികകാര്യങ്ങളും ഈ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. കർഷകനെ സഹായിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക, കൃഷി ഉത്പാദനം, കാർഷികവിപണനം, വിതരണം തുടങ്ങി എല്ലാ കാര്യങ്ങളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു.