കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പ് 2009
കേരള നിയമസഭയിലെ കണ്ണൂർ, എറണാകുളം, ആലപ്പുഴ എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 2009 നവംബർ 7-ന് നടന്നു[1]. കണ്ണൂരിലെ സാമാജികൻ കെ. സുധാകരൻ, എറണാകുളത്തെ സാമാജികൻ കെ.വി. തോമസ്, ആലപ്പുഴയിലെ സാമാജികൻ കെ.സി. വേണുഗോപാൽ എന്നിവർ എം.പി. മാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഫലം
[തിരുത്തുക]ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫിനെ പ്രതിനിധീകരിച്ച സ്ഥാനാർത്ഥികൾ വിജയിച്ചു.
കണ്ണൂർ നിയമസഭ
[തിരുത്തുക]കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എ.പി. അബ്ദുള്ളക്കുട്ടി 12,043 വോട്ടുകൾക്ക് വിജയിച്ചു[2]. സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച എം.വി. ജയരാജനെയാണ് അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയത്. എ.പി. അബ്ദുള്ളക്കുട്ടി 53,987 വോട്ടുകളും, എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ 41,944 വോട്ടുകളും, ബി.ജെ.പി. സ്ഥാനാർത്ഥിയായ രഞ്ജിത്ത് 5665 വോട്ടുകളും നേടി[2].
എറണാകുളം നിയമസഭ
[തിരുത്തുക]എറണാകുളം നിയമസഭയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച ഡൊമനിക് പ്രസന്റേഷൻ 8620 വോട്ടുകൾക്ക് വിജയിച്ചു[2].ഡൊമിനിക് പ്രസൻറേഷന് 46,119 വോട്ടുകളും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി എൻ സിനുലാലിന് 37,499 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശോഭ സുരേന്ദ്രന് 7208 വോട്ടുകളും ലഭിച്ചു[2].
ആലപ്പുഴ നിയമസഭ
[തിരുത്തുക]ആലപ്പുഴയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി എ.എ. ഷുക്കൂർ 5701 വോട്ടുകൾക്ക് വിജയിച്ചു[2]. എ.എ. ഷുക്കൂറിന് 42,774 വോട്ടുകളും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജി കൃഷ്ണപ്രസാദിന് 38,029 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി കെ ബാബുവിന് 2247 വോട്ടുകളും ലഭിച്ചു[2].
അവലംബം
[തിരുത്തുക]- ↑ "ELECTION COMMISSION OF INDIA" (PDF). ELECTION COMMISSION OF INDIA. Retrieved 2009-10-23.
- ↑ 2.0 2.1 2.2 2.3 2.4 2.5 "വീണ്ടും യുഡിഎഫ് തരംഗം". മലയാളം വെബ്‌ദുനിയ. Archived from the original on 2009-11-13. Retrieved 24 November 2009.