കേരള മോട്ടോർ വാഹന വകുപ്പ്
ദൃശ്യരൂപം
കേരള മോട്ടോർ വാഹന വകുപ്പ് | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | ജൂലൈ 1, 1958 |
അധികാരപരിധി | കേരള സർക്കാർ |
ആസ്ഥാനം | ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം, കേരളം. |
ഉത്തരവാദപ്പെട്ട മന്ത്രി | അഡ്വ ആന്റണി രാജു, ഗതാഗത മന്ത്രി |
മേധാവി/തലവൻ | ശ്രീ എസ് ശ്രീജിത്ത് ഐ.പി.എസ്[1], ഗതാഗത കമ്മീഷണർ |
മാതൃ വകുപ്പ് | Transport Department |
മാതൃ ഏജൻസി | കേരള ഗതാഗത വകുപ്പ് |
വെബ്‌സൈറ്റ് | |
mvd |
കേരളാ സർക്കാരിന്റെ വകുപ്പുകളിലൊന്നായ ഗതാഗത വകുപ്പിന്റെ ഒരു വിഭാഗമാണ് കേരള മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ പെർമിറ്റ്, വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, നികുതി തുടങ്ങി വാഹനസംബന്ധമായ എല്ലാ നിയമ നടപടികളും നിർവഹിക്കുന്നത് ഈ വകുപ്പാണ്.[2] കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഈ വകുപ്പാണ്.
കേരള മോട്ടോർ വാഹന വകുപ്പിന്റെ ചിഹ്നം.
സേവനങ്ങൾ
[തിരുത്തുക]- വാഹന നികുതികൾ
- ഡ്രൈവിങ് ലൈസൻസ്
- ബാഡ്ജ്
- ലൈസൻസ് പുതുക്കൽ
- വാഹന രജിസ്ട്രേഷൻ
- വിലാസം പുതുക്കൽ
- വാഹന ഉടമസ്ഥാവകാശ കൈമാറ്റം
- വാഹന പെർമിറ്റ്
കേരളത്തിലെ വാഹന രെജിസ്ട്രേഷൻ കോഡ് നമ്പറുകൾ
[തിരുത്തുക]കേരളത്തിലെ വിവിധ ജില്ലകളിലെ വാഹന രെജിസ്ട്രേഷൻ തിരിച്ചറിയൽ കോഡ് നമ്പറുകൾ ഇപ്രകാരമാണ്
നമ്പർ | ആർ.ടി.ഒ. ഓഫീസ് |
---|---|
KL-01 | തിരുവനന്തപുരം (നഗരം) |
KL-02 | കൊല്ലം |
KL-03 | പത്തനംതിട്ട |
KL-04 | ആലപ്പുഴ |
KL-05 | കോട്ടയം |
KL-06 | ഇടുക്കി |
KL-07 | എറണാകുളം (നഗരവും ചില പ്രാന്തപ്രദേശങ്ങളും) |
KL-08 | തൃശ്ശൂർ |
KL-09 | പാലക്കാട് |
KL-10 | മലപ്പുറം |
KL-11 | കോഴിക്കോട് (നഗരവും ചില പ്രാന്തപ്രദേശങ്ങളും) |
KL-12 | വയനാട് |
KL-13 | കണ്ണൂർ |
KL-14 | കാസർഗോഡ് |
KL-15 | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ചിരിക്കുന്ന നമ്പർ |
നിയമവിശകലനം
[തിരുത്തുക]- കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന 95 സി.സി.യിൽ കൂടുതൽ ശേഷിയുള്ള വാഹങ്ങൾക്ക് 1998 ഏപ്രിൽ 1 - മുതൽ 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതിയാണ് ഈടാക്കുന്നത്. 95 സി.സി.യിൽ താഴെ ശേഷിയുള്ള വാഹനങ്ങൾക്ക് വ്യക്തിഗത താത്പര്യ പ്രകാരം 5, 10, 15 വർഷ കാലയയളവുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
- കേന്ദ്ര/സംസ്ഥാന മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചക്രങ്ങളിൽ നിന്നും പരമാവധി ആറ് ഇഞ്ച് മാത്രമേ വശങ്ങളിലേക്ക് ബോഡി നിർമ്മിക്കാൻ അനുവാദമുള്ളു.
അവലംബം
[തിരുത്തുക]- ↑ "Transport Commissioners". കേരള മോട്ടോർ വാഹന വകുപ്പ്.
- ↑ http://www.keralamvd.gov.in/index.php?option=com_content&task=view&id=27&Itemid=51