Jump to content

കേരള സ്കൂൾ കലോത്സവം 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
54-മത് കേരള സ്കൂൾ കലോത്സവം
കലോത്സവ വേദിപാലക്കാട്
വർഷം2014
വിജയിച്ച ജില്ലകോഴിക്കോട്
വെബ്സൈറ്റ്http://www.schoolkalolsavam.in/kalolsavam54

കേരളത്തിന്റെ അമ്പത്തി നാലാമത് സ്കൂൾ കലോത്സവം 2014 ജനുവരി 19 മുതൽ ജനുവരി 25 വരെ പാലക്കാട് വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1] [2] അമ്പത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2014 ജനുവരി 19-നു് പാലക്കാട് ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തു വച്ച് വീഡിയോ കോൺഫറൻസിങ്ങ് വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ചടങ്ങിൽ ചലചിത്ര താരം ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, പാലക്കാട് എം.പി എം.ബി. രാജേഷ്, ആലത്തൂർ എം.പി പി കെ ബിജു, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ, മുൻ മന്ത്രി എ.കെ. ബാലൻ, നഗരസഭാ ചെയർമാൻ അബ്ദുൾ ഖുദൂസ്സ് എന്നിവർ പങ്കെടുത്തു. 2000 ത്തിലാണ് പാലക്കാട് അവസാനമായി സ്കൂൾ കലോത്സവം നടന്നത്. കോഴിക്കോട് ആതിഥേയരായ പാലക്കാടിനെ 6 പോയന്റുകൾക്ക് പിന്നിലാക്കി ജേതാക്കളായി.

ഏഴു ദിവസം നീണ്ടു നിന്ന കലോത്സവത്തിനു ജനുവരി 25 വൈകീട്ട് 5 മണിക്ക് തുടങ്ങിയ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിൽ ചലച്ചിത്ര താരവും മുൻ കലാതിലകവും ആയിരുന്ന കാവ്യ മാധവൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ എത്താൻ സാധിക്കാത്ത പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, അദ്ദേഹത്തിന്റെ സന്ദേശം വിക്ടേർസ് ചാനലിലൂടെ അറിയിച്ചു.

വേദികൾ

[തിരുത്തുക]

പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള 18 വേദികളിലായാണു മത്സരങ്ങൾ നടന്നത്

ബാലചന്ദ്രമേനോൻ ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നു
ബാലചന്ദ്രമേനോൻ ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നു
പ്രധാന വേദി ഒരു രാത്രി ദൃശ്യം
പ്രധാന വേദി ഒരു രാത്രി ദൃശ്യം
കാവ്യാ മാധവൻ സമാപന ചടങ്ങിൽ
നമ്പർ പേര് വേദി
1 മഴവില്ല് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം (പ്രധാന വേദി)
2 മയൂരം ലയൺസ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം
3 ചിലങ്ക കാണിക്കമാതാ എച്ച്.എസ്.എസ്. ഓഡിറ്റോറിയം
4 യവനിക ടൗൺഹാൾ
5 നിലാവ് കോട്ടമൈതാനം
6 വാനമ്പാടി ബി.എ.എം.എച്ച്.എസ്.എസ്. ഗ്രൗണ്ട്
7 മുദ്ര ചെമ്പൈ സംഗീത കോളേജ്
8 കളിത്തട്ട് വിക്ടോറിയ കോളേജ് മുൻവശം
9 മണിവീണ ഫൈൻ ആർട്സ് കോളേജ്, താരേക്കാട്
10 തരംഗിണി ഗവ. മോയൻസ് എൽ.പി.എസ്, പാലക്കാട്
11 നുജും ബി.എ.എം.എച്ച്.എസ്.എസ്. ഓഡിറ്റോറിയം
12 ഗസൽ ജി.എൽ.പി.എസ്. സുൽത്താൻ‌പേട്ട
13 തളിര് പി.എം.ജി.എച്ച്.എസ്.എസ്.(ഹൈസ്കൂൾ വിഭാഗം) ക്ലാസ് റൂമുകൾ
14 വൈഖരി പി.എം.ജി.എച്ച്.എസ്.എസ്.(ഹയർസെക്കന്ററി വിഭാഗം) ക്ലാസ് റൂമുകൾ
15 വർണ്ണം സെന്റ് സെബാസ്റ്റ്യൻ എയ്ഡഡ് ക്ലാസ് റൂമുകൾ
16 നിറക്കൂട്ട് സെന്റ് സെബാസ്റ്റ്യൻ അൺഎയ്ഡഡ് ക്ലാസ് റൂമുകൾ
17 മേളം കെ.എ.പി. ബറ്റാലിയൻ ഗ്രൗണ്ട്, മുട്ടിക്കുളങ്ങര
18 രാപ്പാടി രാപ്പാടി ഓപ്പൺ ഓഡിറ്റോറിയം

[3]

വിദ്യാർത്ഥികളുടെ കണക്ക്

[തിരുത്തുക]

അപ്പീലുകളിലൂടെ അല്ലാതെ വന്ന മത്സരാർത്ഥികളുടെ കണക്ക്

ക്രമ നമ്പർ ജില്ല ഹൈസ്കൂൾ ആൺ ഹൈസ്കൂൾ പെൺ ഹയർ സെക്കണ്ടറി ആൺ ഹയർ സെക്കണ്ടറി പെൺ ആകെ ആൺ ആകെ പെൺ മൊത്തം
1 തിരുവനന്തപുരം 117 203 104 167 221 370 591
2 കൊല്ലം 138 185 138 106 276 291 567
3 പത്തനംതിട്ട 133 164 141 131 274 295 569
4 ആലപ്പുഴ 167 151 138 134 305 285 590
5 കോട്ടയം 142 185 141 136 283 321 604
6 ഇടുക്കി 135 151 134 113 269 264 533
7 എറണാകുളം 156 162 158 112 314 274 588
8 തൃശ്ശൂർ 154 170 159 116 313 286 599
9 പാലക്കാട് 141 178 121 151 262 329 591
10 മലപ്പുറം 151 176 127 149 278 325 603
11 കോഴിക്കോട് 126 194 142 136 268 330 598
12 വയനാട് 156 158 162 111 318 269 587
13 കണ്ണൂർ 146 182 134 134 280 316 596
14 കാസർഗോഡ് 135 161 151 122 286 283 569
മൊത്തം 1997 2420 1950 1818 3947 4238 8185

അപ്പീലുകളിലൂടെ വന്ന വിദ്യാർത്ഥികളുടെ കണക്കും കൂടിയാൽ എണ്ണം 12,000 കവിയും.

പോയന്റ് നില

[തിരുത്തുക]
ക്രമ നമ്പർ ജില്ല ഹൈസ്കൂൾ ജെനറൽ ഹയർ സെക്കണ്ടറി ജെനറൽ സ്വർണ്ണ കപ്പ് ഹൈസ്കൂൾ അറബി ഹൈസ്കൂൾ സംസ്കൃതം
1 കോഴിക്കോട് 420 506 926 95 87
2 പാലക്കാട് 429 491 920 95 91
3 തൃശ്ശൂർ 418 500 918 93 93
4 മലപ്പുറം 399 503 902 95 95
5 കണ്ണൂർ 397 475 872 95 89
6 കോട്ടയം 382 464 846 45 95
7 എറണാകുളം 388 454 842 85 89
8 ആലപ്പുഴ 377 455 832 87 80
9 കൊല്ലം 385 437 822 81 91
10 കാസർഗോഡ് 385 433 818 93 85
11 തിരുവനന്തപുരം 373 431 804 82 78
12 വയനാട് 366 421 787 89 70
13 പത്തനംതിട്ട 331 414 745 64 75
14 ഇടുക്കി 340 384 724 55 71

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Kerala school youth festival begins‍" (in ഇംഗ്ലീഷ്). Webdunia. ഡിസംബർ 30, 2008. Archived from the original on 2021-01-26. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 36 (help)
  2. "Asia's largest youth art festival begins in Kerala‍" (in Englsih). India Today. ഡിസംബർ 30, 2008. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 51 (help)CS1 maint: unrecognized language (link)
  3. "വേദികൾ". Archived from the original on 2014-01-10. Retrieved 2014-01-19.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2014&oldid=3919221" എന്ന താളിൽനിന്ന് ശേഖരിച്ചത്