Jump to content

കേരള സ്കൂൾ കലോത്സവം 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
58-മത് കേരള സ്കൂൾ കലോത്സവം
കലോത്സവ വേദിതൃശൂർ
വർഷം2018
വെബ്സൈറ്റ്http://www.schoolkalolsavam.in/

കേരളത്തിന്റെ അമ്പത്തി എട്ടാമത് സ്കൂൾ കലോത്സവം 2018 ജനുവരി ആറു മുതൽ ജനുവരി പത്ത് വരെ തൃശൂരിൽ നടന്നു. [1] മുഖ്യമന്ത്രിക്ക് എത്താൻ കഴിയാത്തത മൂലം പ്രധാന വേദിയിൽ ജനുവരി ആറിനു രാവിലെ ബഹുമാനപെട്ട സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവറുകളാണ് ഉദ്ഘാടനം നിർവഹിച്ചത്. പതിനാലോളം കേരളിയ കലാരൂപങ്ങൾ പ്രധാന വേദിയിൽ മാറ്റുരച്ചു. ഈ വർഷം മുതൽ ഏഴുദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചുദിവസമായി ചുരുക്കി.[2] ഇത് ഒൻപതാമത്തെ തവണയാണ് തൃശൂർ ജില്ലയിൽ കലോത്സവം അരങ്ങേറുന്നത്. 232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 895 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 893 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 875 പോയിൻറോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 865 പോയിന്റിൽ നാലാം സ്ഥാനമുറപ്പിച്ചു. 1959ലെ ചിറ്റൂർ കലോത്സവത്തിലൂടെയാണ് കോഴിക്കോട് കിരീട നേട്ടത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1991, 92, 93 വർഷങ്ങളിൽ തുടർച്ചയായ മൂന്ന് വർഷം കിരീടം കൊഴികൊടിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. തുടർന്ന് 12ആം വർഷമാണ്‌ കൊഴികോട് ജില്ലയിൽ കലോത്സവ കിരീടം എത്തുന്നത്.

മാറ്റങ്ങൾ

[തിരുത്തുക]

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മുതൽ കഥകളി, ഓട്ടൻതുള്ളൽ, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നിവയിൽ മത്സരം പൊതുവിഭാഗത്തിലാക്കി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും നിശ്ചിത തുക സാംസ്കാരിക സ്കോളർഷിപ്പായി നൽകും. ഗാനമേള എന്ന ഇനത്തിനു പകരമായി സംഘഗാനം എന്ന ഇനം പുതുതായി ഉൾപ്പെടുത്തി. ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിൽ കവിതാരചന മത്സരയിനവും പുതുതായി ഉൾപ്പെടുത്തി. [3] ആദ്യ ദിവസം നടകെണ്ടിയിരുന്ന വിളംബര ഘോഷയാത്ര വളരെ ലാളിത്യത്തോട്‌ കൂടിയാണ് സംഘാടകർ നടത്തിയത്.

സിഗ്നേച്ചർ ഫിലിം

[തിരുത്തുക]

അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സിഗ്നേച്ചർ ഫിലിം പ്രകാശനം തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്നു.[4] കാർഷിക മന്ത്രി വി.എസ്. സുനിൽകുമാർ ആണ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്. 10 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

മത്സര വിവരങ്ങൾ

[തിരുത്തുക]

ഹൈസ്കൂൾ ജനറൽ, ഹയർ സെക്കന്ററി ജനറൽ, ഹൈസ്കൂൾ അറബിക്, ഹയർ സെക്കന്ററി ജനറൽ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. മത്സരഫലങ്ങൾ ഉടൻ തന്നെ അറിയാൻ ഐ. ടി. @ സ്കൂൾ പ്രൊജക്റ്റിൻറെ അഭിമുഖ്യത്തിൽ ഓൺലൈൻ വഴി സൈറ്റുകൾ അപ്പുകൾ എന്നിവ നില നിന്നിരുന്നു. ഇരുപത്തിനാലു സ്റ്റേജുകളാണ് കലോത്സവ നഗരിയിൽ നിർമിച്ചിരുന്നത്. സ്വരാജ് റൌണ്ടിന് ചുറ്റും കേരളത്തിലെ തനതു വൃക്ഷങ്ങളുടെ പേരുകളിലായിട്ടാണ് വേദികൾ അറിയപ്പെട്ടിരുന്നത്. തീർത്തും ഹരിതാഭമായിട്ടാണ് കലോത്സവം നടത്തപ്പെടുന്നത്. പ്രധാന വേദിയുടെ അടുത്ത എക്സിബിഷനും മറ്റും സംഘാടകർ സംഘടിപ്പിച്ചിരുന്നു. സുരക്ഷിതമായ അന്തരീക്ഷതിനായി വിദ്യാർത്ഥി - പോലീസ് കാഡറ്റുകളെ നിയിമിച്ചിരുന്നു. വനിതാ പോലീസിനെയും സംരക്ഷണ ചുമതല നൽകിയിരുന്നു. ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് അടുത്തവർഷത്തെ കലോത്സവ വേദി പ്രഖ്യാപിച്ചത്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

പ്രമാണം:58 Thrissur Kalotsavam.jpg
തൃശ്ശൂരിലെ 58-മത് സംസ്ഥാന കലോത്സവ നഗരിയിൽ നിന്ന്.

മത്സര ഇനങ്ങൾ

[തിരുത്തുക]

മത്സരയിനങ്ങൾ രണ്ടായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.

  • സ്റ്റേജ് കലായിനങ്ങൾ
  • സ്റ്റേജിതര കലായിനങ്ങൾ

വേദികൾ

[തിരുത്തുക]

തൃശൂർ സ്വരാജ് റൗണ്ടിലും പരിസരങ്ങളിലുമായി 24 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദികൾക്കും കേരളത്തിലെ പ്രധാന വൃക്ഷങ്ങളുടെ പേരാണു നൽകിയിരുന്നത്. പ്രധാന വേദിക്ക് എഴുത്തുകാരി മാധവികുട്ടിക്ക് പ്രിയമേറിയ നീർമാതളം എന്ന പേരാണ് നൽകിയത്.

നമ്പർ പേര് വേദി
1 നീർമാതളം തേക്കിൻകാട് മൈതാനം (എക്സിബിഷൻ ഗ്രൗണ്ട്)
2 നിശാഗന്ധി തേക്കിൻകാട് മൈതാനം (തെക്കേഗോപുര നട)
3 നീലകുറിഞ്ഞി തേക്കിൻകാട് മൈതാനം (മണികണ്ഠൻ ആൽ പരിസരം)
4 തെനവരിക്ക സി. എം. എസ്. എച്ച്. എസ്. എസ്. തൃശൂർ
5 ചെമ്പരത്തി സി. എം. എസ്. എച്ച്. എസ്. എസ്. തൃശൂർ
6 നീലോൽപലം വിവേകോദയം എച്ച്. എസ്. എസ്. തൃശ്ശൂർ
7 നീർമരുത് വിവേകോദയം എച്ച്. എസ്. എസ്. തൃശ്ശൂർ
8 നന്ധ്യാർവട്ടം മോഡൽ ബോയ്സ് എച്ച്. എസ്. എസ്. തൃശ്ശൂർ
9 കുടമുല്ല ഗവ. ട്രെയിനിംഗ് കോളേജ് തൃശ്ശൂർ
10 മഞ്ചാടി സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ് തൃശ്ശൂർ
11 കണികൊന്ന സാഹിത്യ അക്കാദമി ഹാൾ തൃശ്ശൂർ
12 ചെമ്പകം ടൗൺഹാൾ തൃശ്ശൂർ
13 ദേവധാരു സംഗീതനാടക അക്കാദമി ഹാൾ
14 പവിഴമല്ലി പ്രൊഫ്‌. ജോസഫ്‌ മുണ്ടശ്ശേരി ഹാൾ തൃശ്ശൂർ
15 നിത്യകല്യാണി ജവഹർ ബാലഭവൻ ഹാൾ തൃശ്ശൂർ
16 രാജമല്ലി ഹോളി ഫാമിലി എച്ച്. എസ്. തൃശ്ശൂർ
17 സൂര്യകാന്തി ഹോളി ഫാമിലി എച്ച്. എസ്. തൃശ്ശൂർ
18 നീലകടമ്പ് സെന്റ്. ക്ലെയേഴ്സ് എൽ. പി. എസ്. തൃശ്ശൂർ
19 ശംഖുപുഷ്പം സെന്റ്. ക്ലെയേഴ്സ് എച്ച്. എസ്. എസ്. തൃശ്ശൂർ
20 നീലത്താമര ഫൈൻ ആർട്സ് കോളേജ് തൃശ്ശൂർ
21 അശോകം സേക്രഡ് ഹാർട്ട് എച്ച്. എസ്. എസ്. തൃശ്ശൂർ
22 കാശിത്തുമ്പ സെന്റ്‌. തോമസ്‌ കോളേജ് എച്ച്. എസ്. എസ്. തൃശ്ശൂർ
23 ചന്ദനം കാൽഡിയൻ സിറിയൻ എച്ച്. എസ്. എസ്. തൃശ്ശൂർ
24 കേരം പോലീസ് അക്കാദമി തൃശ്ശൂർ

പോയന്റ് നില

[തിരുത്തുക]
നമ്പർ ജില്ല ഹൈസ്കൂൾ ഹയർസെക്കന്ററി ആകെ ഹൈസ്കൂൾ വിഭാഗം
അറബിക്
ഹൈസ്കൂൾ വിഭാഗം
സംസ്കൃതം
1 കോഴിക്കോട് 419 476 895 93 95
2 പാലക്കാട്‌ 423 470 893 93 91
3 മലപ്പുറം 399 476 875 95 86
4 തൃശൂർ 398 467 865 93 87
5 കണ്ണൂർ 400 465 865 89 91
6 എറണാകുളം 386 448 834 83 89
7 കോട്ടയം 364 434 798 77 83
8 ആലപ്പുഴ 386 411 797 85 83
9 തിരുവനന്തപുരം 372 424 796 80 87
10 കൊല്ലം 368 427 795 89 87
11 കാസർഗോഡ്‌ 377 388 765 93 85
12 വയനാട് 347 373 720 85 76
13 പത്തനംതിട്ട 327 383 710 57 82
14 ഇടുക്കി 297 374 671 67 57

അവലംബം

[തിരുത്തുക]
  1. "സ്കൂൾ യുവജനോത്സവം".[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/youth/specials/kalolsavam2018/news/state-school-kalolsavam-2018--1.2495357[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.deshabhimani.com/news/kerala/news-kerala-20-09-2017/672202
  4. http://www.deshabhimani.com/news/kerala/news-thrissurkerala-01-01-2018/696519

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2018&oldid=3803415" എന്ന താളിൽനിന്ന് ശേഖരിച്ചത്