Jump to content

കൈലാസ (സൂക്ഷ്മരാഷ്ട്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Kailaasa

ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്, സംസ്കൃതം, തമിഴ് [1]
Organizational structureTheocracy
• Founder
സ്വാമി നിത്യാനന്ദ
• Prime Minister
മാ

സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ സ്ഥാപിച്ചുവെന്നവകാശപ്പെടുന്ന ഒരു സൂക്ഷ്മരാഷ്ട്രം ആണ് കൈലാസ[2] [3]. പീഡനക്കേസ് ഉൾപ്പെടെ, നിരവധി കേസുകളിൽ ഇന്ത്യൻ കോടതികളിൽ ഹാജരാവാതെ നിത്യാനന്ദ വിദേശത്തേക്ക് കടന്നു എന്നാണ് കരുതുന്നത്.[4]. ട്രിനിഡാഡിനും ടൊബാഗോയ്ക്കും അല്ലെങ്കിൽ ഇക്വഡോറിന് സമീപമുള്ള ഒരു ദ്വീപാണ് ഇദ്ദേഹത്തിന്റെ ആരോപണവിധേയമായ മൈക്രോനേഷന്റെ സ്ഥാനം എന്നു കരുതുന്നു[5] [6] . ലോകരാഷ്ട്രങ്ങളോ പ്രധാന അന്താരാഷ്ട്ര ഓർഗനൈസേഷനുകളോ ഈ രാജ്യത്തെ അംഗീകരിക്കുന്നില്ല. കുറ്റകൃത്യം ചെയ്ത വ്യക്തി എവിടെ എന്നറിയാനായി ഇന്റെർപോളിനു സമർപ്പിക്കുന്ന ബ്ലൂ കോർണർ നോട്ടീസ് ആവശ്യപ്പെട്ടുകൊണ്ട് ഗുജറാത്ത് സർക്കാർ നോഡൽ ഏജൻസിയായ സിഐഡിക്കു (ക്രിമിനൽ ഇന്വെ‌സ്റ്റിഗേഷൻ വകുപ്പ്) എഴുത്തെഴുതാൻ തീരുമാനിച്ചു. [7]

സർക്കാർ

[തിരുത്തുക]

കൈലാസയുടെ വെബ്‍സൈറ്റ് വിവരങ്ങൾ പ്രകാരം, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് എന്നിവയാണ് മൈക്രോനേഷന്റെ ഔദ്യോഗിക ഭാഷകൾ.[8] സാർവത്രിക സൗജന്യ ആരോഗ്യ സംരക്ഷണം, സൗജന്യവിദ്യാഭ്യാസം, സൗജന്യഭക്ഷണം, "ക്ഷേത്രാധിഷ്ഠിത ജീവിതശൈലി" പുനരുജ്ജീവിപ്പിക്കൽ എന്നിവയ്ക്കാണ് രാജ്യം നിലകൊള്ളുന്നതെന്നും അവകാശപ്പെടുന്നു.[9] സ്വന്തമായി കാബിനറ്റ്, സർക്കാർ വകുപ്പുകൾ, പതാക, പാസ്‌പോർട്ട്, 'ധർമിക് ഇക്കോണമി' എന്നിവയും ക്രിപ്റ്റോകറൻസി സ്വീകരിക്കുന്ന ഒരു റിസർവ് ബാങ്കും ഉണ്ടായിരിക്കുമെന്നാണ് പ്രഖ്യാപനം.[10] സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം 'മാ' എന്ന് മാത്രം അറിയപ്പെടുന്ന ഒരു ദക്ഷിണേന്ത്യൻ നടിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതായും നിത്യാനന്ദ, മന്ത്രിസഭ രൂപീകരിക്കുന്ന ഘട്ടത്തിലാണെന്നും, വിദ്യാഭ്യാസം, ട്രഷറി, വാണിജ്യം തുടങ്ങി നിരവധി സർക്കാർ വകുപ്പുകളും 'പ്രബുദ്ധമായ നാഗരികത വകുപ്പും' കൈലാസയിൽ ഉണ്ടാകുമെന്നും അത് പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുമെന്നും പ്രഖ്യാപനമുണ്ട്.[3]

സ്ഥാനം

[തിരുത്തുക]

വെബ്‌സൈറ്റിൽ, ലൊക്കേഷൻ ലിസ്റ്റുചെയ്തിട്ടില്ല. ഇത് ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപാണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.[11] പക്ഷേ, ന്യൂഡൽഹിയിലെ ഇക്വഡോർ എംബസി ഇത് നിഷേധിച്ചിട്ടുണ്ട്. "നിത്യാനന്ദയ്ക്ക് ഇക്വഡോർ അഭയം നൽകിയിട്ടുണ്ടെന്നോ അല്ലെങ്കിൽ തെക്കേ അമേരിക്കയിലെ ഏതെങ്കിലും സ്ഥലമോ ദ്വീപോ വാങ്ങുന്നതിന് ഇക്വഡോർ സർക്കാർ സഹായിച്ചിട്ടുണ്ടെന്നോ പ്രസിദ്ധീകരിച്ച പ്രസ്താവനയെ നിഷേധിക്കുന്നു" എന്ന് അവർ പറഞ്ഞു[12].

അവലംബം

[തിരുത്തുക]
  1. https://kailaasa.org/kailaasa-nation-profile/?
  2. "Fugitive rape-accused Nithyananda declares his own Hindu island nation 'Kailaasa' near Ecuador". www.businesstoday.in. Retrieved 2019-12-04.
  3. 3.0 3.1 "All you need to know about Nithyananda's own 'Hindu nation' Kailaasa - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 5 December 2019.
  4. "Nithyananda has fled India: Gujarat Police". The Hindu (in Indian English). Special Correspondent. 2019-11-21. ISSN 0971-751X. Retrieved 2019-11-22.{{cite news}}: CS1 maint: others (link)
  5. "Where Is Nithyananda Now? And What Is Kailaasa?". HuffPost India (in ഇംഗ്ലീഷ്). 2019-12-04. Retrieved 2019-12-07.
  6. "Fugitive rape-accused Nithyananda declares his own Hindu island nation 'Kailaasa' near Ecuador". www.businesstoday.in. Retrieved 6 December 2019.
  7. ന്യൂസ്18 വാർത്ത
  8. "Wanted Indian guru resurfaces to announce new 'cosmic' country". www.aljazeera.com. Retrieved 5 December 2019.
  9. Ellis-Peterson, Hannah (5 December 2019). "Fugitive Indian guru establishes 'cosmic country off Ecuador'". The Guardian. Retrieved 6 December 2019.
  10. Mantri, Geetika (3 December 2019). "Wondering what rape-accused Nithyananda has been up to? He's founded a 'country'". www.thenewsminute.com. Retrieved 5 December 2019.{{cite web}}: CS1 maint: url-status (link)
  11. "Ecuador Says It Denied Nithyananda Asylum; MEA Says He Left India Without Passport". The Wire. Retrieved 2019-12-07.
  12. "Ecuador Says It Denied Nithyananda Asylum; MEA Says He Left India Without Passport". The Wire. Retrieved 2019-12-07.
"https://ml.wikipedia.org/w/index.php?title=കൈലാസ_(സൂക്ഷ്മരാഷ്ട്രം)&oldid=3264452" എന്ന താളിൽനിന്ന് ശേഖരിച്ചത്