Jump to content

ലുങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൈലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
‍‍ലുങ്കി ധരിച്ച ഒരു ബംഗ്ലാദേശി ബാലൻ

നിറങ്ങൾ പിടിപ്പിച്ച മുണ്ടാണ് ലുങ്കി അല്ലെങ്കിൽ കൈലി എന്ന് അറിയപ്പെടുന്നത് . വർണ്ണാഭമായ ലുങ്കികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ വസ്ത്രമാണ് ലുങ്കിയെന്നാണ് കരുതപ്പെടുന്നത്[1].

ചരിത്രം

[തിരുത്തുക]
ലുങ്കികൾ

11ാം നൂറ്റാണ്ടിൽ കോഴിക്കോട്ടെ ചാലിയന്മാർ എന്ന വിദഗ്ദ്ധനെയ്ത്തുകാർ നിർമ്മിച്ചിരുന്ന മഞ്ഞച്ച (ബ്ലീച്ച് ചെയ്യാത്ത ക്രീം നിറത്തിലുള്ള) കാലിക്കോ മുണ്ടുകൾ നിർമ്മിച്ചതായി പറയപ്പെടുന്നു. കേരളത്തിൽ ശരിയായ രൂപത്തിലുള്ള കള്ളി മുണ്ടുകൾ വന്നത് ലോക മഹാ യുദ്ധങ്ങൾക്ക് ശേഷമാണ് എന്നാണ് കരുതപ്പെടുന്നത്. ബർമ്മയിലേക്കും സിലോണിലേക്കും മറ്റും പോയ കൂലിപ്പട്ടാളക്കാരാണ് . ഇത് കേരളത്തിൽ എത്തിച്ചത് എന്നാണ് കണക്കാക്കുന്നത്. അവിടെ പട്ടാള ക്യാമ്പുകളിൽ ധാരാളമായി മില്ലിമുണ്ടുകൾ ( ലുങ്കിമുണ്ടുകൾ ) വിതരണം ചെയ്യപ്പെട്ടിരുന്നു .1970 കളിൽ ഗൾഫുകാരുടെ വരവോടെയാണ് ലുങ്കികൾക്ക് കൂടുതൽ ആഢ്യത്തം കൈവന്നത്. 70-കളുടെ പകുതി മുതൽ, ശംഖുമാർക്കു് കൈലികളും അന്നാ-അലുമിനിയം ഗ്രൂപ്പിന്റെ കിറ്റെക്സ് കൈലികളും ലുങ്കികളും മാർക്കറ്റിൽ ഇറങ്ങിത്തുടങ്ങി.

അവലംബം

[തിരുത്തുക]
  1. Mohsen Saeidi Madani (1993). Impact of Hindu Culture on Muslims. M.D. Publications Pvt. Ltd. pp. 141–. ISBN 978-81-85880-15-0.
"https://ml.wikipedia.org/w/index.php?title=ലുങ്കി&oldid=3211925" എന്ന താളിൽനിന്ന് ശേഖരിച്ചത്