Jump to content

കൊക്കിച്ചി സുഗീഹറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊക്കിച്ചി സുഗീഹറ (ജനനം :1948)[1] ഒരു ജാപ്പനീസ് ഗണിതശാസ്ത്രജ്ഞനും കലാകാരനുമാണ്. [2] ത്രിമാനമായ മായക്കാഴ്ചകളിൽ ദൃശ്യമാകുന്ന തന്റെ കലാപരമായ സൃഷ്ടികൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.[3][4] [5] [6] "ബെസ്റ്റ് ഇല്ല്യൂഷൻ ഓഫ് ദി ഇയർ കോണ്ടെസ്റ് "  4-വർഷം ഇദ്ദേഹം നേടി.(ഒന്നാം സ്ഥാനം 2010 , 2013,  രണ്ടാം സ്ഥാനം 2015 , 2016)

വിദ്യാഭ്യാസം

[തിരുത്തുക]

ടോക്കിയോ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്ര എഞ്ചിനീയറിംഗിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ ബിരുദങ്ങൾ എന്നിവ നേടി. 1973 മുതൽ 1981 വരെ അദ്ദേഹം അന്താരാഷ്ട്ര വ്യാപാര വ്യവസായ മന്ത്രാലയത്തിൽ ഗവേഷകനായി പ്രവർത്തിച്ചു. തുടർന്ന് 1981-ൽ നഗോയ യൂണിവേഴ്‌സിറ്റിയിലെ ഇൻഫർമേഷൻ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി, 1986-ൽ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ഫിസിക്‌സ് വകുപ്പിൽ ജോലി ചെയ്തു . 2009 മുതൽ അദ്ദേഹം മൈജി സർവകലാശാലയിൽ പ്രൊഫസറാണ്.

[7]

അവലംബം

[തിരുത്തുക]
  1. Birth year as listed at Sugihara, Kōkichi 1948- Archived 2018-11-14 at the Wayback Machine., WorldCat, retrieved 2017-03-06.
  2. Klarreich, Erica (November 13, 2014), "The Illusion Machine That Teaches Us How We See: A mathematician is using computers to manufacture award-winning illusions", Nautilis, archived from the original on 2018-11-14, retrieved 2018-11-12
  3. Stover, Dawn (June 2, 2011), "A Paper-Thin Illusion: Make Your Own Magnetlike Slopes", Scientific American
  4. "3D Optical Illusions By Kokichi Sugihara Will Make You Believe The Impossible", Arts & Culture, Huffington Post, December 28, 2012
  5. Ceurstemont, Sandrine (September 7, 2012), "Friday illusion: Impossible roof defies gravity", New Scientist TV, New Scientist
  6. Kircher, Madison Malone (July 1, 2016), "This Optical Illusion Turns Rectangles Into Circles and Hurts My Brain", Select All, New York Magazine
  7. Kokichi Sugihara's Personal Data Archived 2017-05-22 at the Wayback Machine., retrieved 2017-03-05.
"https://ml.wikipedia.org/w/index.php?title=കൊക്കിച്ചി_സുഗീഹറ&oldid=4099337" എന്ന താളിൽനിന്ന് ശേഖരിച്ചത്