Jump to content

കൊച്ചി കോട്ട

Coordinates: 9°57′59″N 76°14′21″E / 9.9663°N 76.2391°E / 9.9663; 76.2391
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമ്മാനുവൽ കോട്ട അഥവാ കൊച്ചീക്കോട്ട Fortaleza do Cochim (Emanuel)
Watercolour painting of the fort of Cochin, with a British flag, from across the backwaters, unknown artists, around 1800 AD.
LocationFort Kochi, Kochi (Cochin), India
Coordinates9°57′59″N 76°14′21″E / 9.9663°N 76.2391°E / 9.9663; 76.2391
Built1503; 522 വർഷങ്ങൾ മുമ്പ് (1503)
Architectural style(s)Portuguese
TypeCultural
State Party ഇന്ത്യ
കൊച്ചി കോട്ട is located in Kerala
കൊച്ചി കോട്ട
Location of ഇമ്മാനുവൽ കോട്ട അഥവാ കൊച്ചീക്കോട്ട Fortaleza do Cochim (Emanuel) in Kerala

ഇന്ത്യയിൽ യൂറോപ്യന്മാർ ആദ്യം നിർമ്മിച്ച കോട്ടയാണ്‌ കൊച്ചി കോട്ട.ഫോർട്ട്‌ മാനുവൽ ഡി കൊച്ചി എന്നാണ്‌ പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്[1]. ഇന്ത്യയിലെ കേരളത്തിലെ കൊച്ചി (കൊച്ചി) യിലെ ഫോർട്ട് കൊച്ചി ബീച്ചിൽ സ്ഥിതിചെയ്യുന്ന ഒരു തകർന്ന കോട്ടയാണ് ഫോർട്ട് മാനുവൽ എന്നും അറിയപ്പെടുന്ന ഫോർട്ട് ഇമ്മാനുവൽ. ഇത് പോർച്ചുഗീസുകാരുടെ ഒരു ശക്തികേന്ദ്രവും കൊച്ചി മഹാരാജാവും പോർച്ചുഗൽ രാജ്യവും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ പ്രതീകവുമാണ്. പോർച്ചുഗൽ രാജാവായ മാനുവൽ ഒന്നാമന്റെ പേരിൽ അറിയപ്പെടുന്ന ഇത് ഏഷ്യയിലെ ആദ്യത്തെ പോർച്ചുഗീസ് കോട്ടയായിരുന്നു. [2]

ചരിത്രം

[തിരുത്തുക]
കോട്ടയുടെ സംരക്ഷിത പ്രദേശം

കൊച്ചി-സാമൂതിരി യുദ്ധത്തിൽ കൊച്ചി രാജാവിനു യുദ്ധപരാജയം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പോർച്ചുഗീസ് സൈന്യാധിപൻ അൽ ബൂക്കർക്കിന്റെ നേതൃത്വത്തിലുള്ള സേനയുടെ മുമ്പിൽ സാമൂതിരിയുടെ സൈന്യത്തിനു കീഴടങ്ങേണ്ടി വന്നു. 1504 ൽ ഇടപ്പള്ളി, വൈപ്പിൻ എന്നിവിടങ്ങളിൽ നടന്ന യുദ്ധങ്ങളിൽ സാമൂതിരിയുടെ സൈന്യത്തിനു വൻനാശം നേരിട്ടു. സാമൂതിരിയേയും ഇടപ്പള്ളി രാജാവിനേയും പരാജയപ്പെടുത്താൻ കഴിഞ്ഞതിൽ കൊച്ചി രാജാവിനും വലിയ സംതൃപ്തി തോന്നി. ഈ സന്ദർഭം ഉപയോഗിച്ച് പോർച്ചുഗീസുകാർ കൊച്ചി പട്ടണത്തിൽ ഒരു കോട്ട പണിയുവാൻ രാജാവിന്റെ അനുമതി തേടി. രാജാവ് സ്വന്തം ചിലവിൽ ആ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി. അന്നത്തെ പോർച്ചുഗീസ് രാജാവിന്റെ നാമധേയം നൽകിയ കോട്ട ഇമ്മാനുവൽ കോട്ട എന്നറിയപ്പെടുന്നു. ഇന്ത്യയിൽ യൂറോപ്പിയൻമാരുടെ (പോർച്ചുഗീസ് ) ആദ്യത്തെ കോട്ടയാണിത് . 1505 ൽ പണികഴിപ്പിച്ച ഇമ്മാനുവൽ കോട്ട 1538 ൽ പുതുക്കിപ്പണിയുകയുണ്ടായി[3]. ഈ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ ഇന്നുള്ളൂ.

കോട്ടയുടെ സ്മാരകം

പോർച്ചുഗീസുകാർ കോട്ടയുടെ പിറകിൽ അവരുടെ ആവാസകേന്ദ്രങ്ങളും സെന്റ്. ഫ്രാൻസിസ് പള്ളിയും പണിതു.1663 വരെ ഡച്ചുകാർ ഈ പ്രദേശം പിടിച്ചെടുക്കുകയും പോർച്ചുഗീസ് സ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതുവരെ കൊച്ചി കോട്ട പോർച്ചുഗീസ് കൈവശമായിരുന്നു. ഡച്ചുകാരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ 1795 വരെ ഡച്ചുകാർ കോട്ട കൈവശം വച്ചിരുന്നു. 1806 ആയപ്പോഴേക്കും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും കോട്ട മതിലുകളും അതിന്റെ കൊത്തളങ്ങളും നശിപ്പിച്ചു. [4]

ഡിർക്ക് ജാൻസ് വാൻ സൻ്റൻൻ്റെ ചിത്രം. 1682ലേത്. കൊച്ചിയുടെ മേൽ ഡച്ചുകാരുടെ വിജയം സൂചിപ്പിക്കുന്നു

അവലംബം

[തിരുത്തുക]
  1. http://www.europemalayali.co.uk/news-details.php?news_id=1189
  2. "Fort Immanuel at Fort Kochi | Ernkulam Destinations" (in ഇംഗ്ലീഷ്). Retrieved 2021-07-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-05.
  4. "Fort Immanuel at Fort Kochi | Ernkulam Destinations" (in ഇംഗ്ലീഷ്). Retrieved 2021-07-16.
"https://ml.wikipedia.org/w/index.php?title=കൊച്ചി_കോട്ട&oldid=3951899" എന്ന താളിൽനിന്ന് ശേഖരിച്ചത്