കൊട്ടടി അമ്മൻ കോവിൽ
ആലപ്പുഴ ജില്ലയിൽ പാണാവള്ളിയിൽ സ്ഥിതി ചെയ്യുന്ന മുത്താരമ്മ പ്രധാന പ്രതിഷ്ട ആയിട്ടുള്ള വെള്ളാള സമുദായത്തിന്റെ മൂല ക്ഷേത്രമാണ് കൊട്ടടി അമ്മൻ കോവിൽ ..തിരുവിതാംകൂർ രാജ ഭരണ കാലത്തു തെക്കൻ തമിഴ്‌നാട്ടിൽ നിന്നും രാജാവിന്റെ കൽപ്പന പ്രകാരം കേരളത്തിലേക്കു കുടിയേറി പാർത്ത വിഭാഗം ആണ് നാഞ്ചിനാട്ട് പിള്ളമാർ (വെള്ളാളർ ), വെള്ളാളരുടെ വരവോടു കൂടി അവരുടെ പരദേവതമാരായ ,മുത്താരമ്മ ,ഉജ്ജയിനി കാളി ,മാരിയമ്മ,കിണ്ടിമഹാകാളി ,മാടസ്വാമി ,ഭൈരവൻ ,വെള്ളാരമ്മ തുടണങ്ങീ മൂർത്തികളെ യഥാവിധി കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷ്ഠിച്ചിരിക്കുന്നു.. അത്തരത്തിൽ പ്രതിഷ്ട ചെയ്യപ്പെട്ട അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് പാണാവള്ളിയിലെ കൊട്ടടി അമ്മൻ കോവിൽ.
പ്രധാന ആചാരങ്ങൾ :
- വില്ല് പാട്ട്
- ഗന്ധർവ്വൻ പാട്ട്
- പടുക്ക വഴിപാട്
- സർപ്പങ്ങൾക് കളമെഴുത്തും പാട്ടും
- മാവിളക്ക്
- അമ്മൻ കൊട
- പൊങ്കാല
മൂർത്തികൾ
- മുത്താരമ്മ
- മാരിയമ്മ
- വെള്ളാരമ്മ (കിണ്ടി മഹാകാളി)
- മാടൻ
- കാലഭൈരവൻ
- കാരണവർ
- ഗണപതി
- ശാസ്താവ്
- ഗന്ധർവ്വൻ
- യക്ഷി
- ബ്രഹ്മ രക്ഷസ്
- അറുകൊല
- നാഗ ദൈവങ്ങൾ
- ഈഴനും യശക്കിയും
- ചോരി മക്കാർ
അമ്മൻ കൊട മഹോത്സവം
വൃശ്ചിക മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ഉത്സവം അവസാനിക്കുന്ന രീതിയിൽ ആണ് പ്രതിഷ്ട്ടാ വാർഷികം കൊണ്ടാടുന്നത്.. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ( പ്രത്യേകം തെക്കൻ തിരുവിതാംകൂർ ), ഉത്സവ സമയത് ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.സാധാരണയായി അഞ്ചു ദിവസത്തെ ഉത്സവം നാഗ ദൈവങ്ങൾക്ക് കളമെഴുത്തും പാട്ടുമായി ആരംഭിച്ചു, ശാസ്ത്രം പാട്ട് ,ഗന്ധർവ്വൻ പാട്ട് ,വില്ലു പാട്ട് തുടങ്ങീ ആചാരങ്ങളോട് കൂടി തിരുവോണം നക്ഷതത്തിൽ കലശത്തോടു കൂടി സമാപിക്കുന്നു..
എല്ലാ മലയാള മാസവും ആദ്യത്തെ ചൊവ്വാഴ്ച ആണ് ക്ഷേത്രത്തിൽ പൂജ നടക്കുന്നത് .. പൂജ നടത്തുന്ന ഭക്തർ മുൻകൂട്ടി ക്ഷേത്രം ഭാരവാഹികളെ അറിയിക്കുന്നു ...
ക്ഷേത്രത്തിലേക്കുള്ള വഴി
ചേർത്തല അരൂക്കുറ്റി റൂട്ടിൽ കുഞ്ജരം സ്റ്റോപ്പ് .. ഏകദേശം ചേർത്തലയിൽ നിന്നും പതിനാറു കിലോമീറ്റര് ദൂരം ..കുഞ്ജരം സ്റ്റോപ്പിൽ നിന്നും അഞ്ഞൂറ് മീറ്റർ വലതു വശത്തായി ക്ഷേത്രം കുടികൊള്ളുന്നു .