കൊട്ടയ്ക്ക
ദൃശ്യരൂപം
കൊട്ടയ്ക്ക | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | G. nervosa
|
Binomial name | |
Grewia nervosa (Lour.) Panigrahi
| |
Synonyms | |
|
കേരളത്തിൽ കണ്ടുവരുന്ന മാൽവേസീ സസ്യകുടുംബത്തിൽ പെട്ട ഒരു ചെറിയ മരമാണ് കൊട്ടയ്ക്ക.(ശാസ്ത്രീയനാമം: Microcos paniculata). [1] ചിലയിടങ്ങളിൽ ഇതിനെ ചകിരിപ്പഴം എന്നും പറയുന്നു. അതേ സമയം മറ്റുചിലയിടങ്ങളിൽ കണലി കായയെയാണ് കൊട്ടക്കായ എന്ന് പറയുന്നത്. ഈ മരം പൂത്താൽ അമേധ്യത്തിന്റെ (മലത്തിന്റെ) മണമാണ്.
ഇതിന്റെ കായ ഉപയോഗിച്ച് കൊട്ടത്തോക്കിൽ ഉണ്ടയായി ഉപയോഗിക്കുന്നത് ബാല്യകാല വിനോദമാണ്. ചകിരിപ്പഴത്തിന്റെ കായ കൊട്ടത്തോക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കൊട്ടയ്ക്ക, കൊട്ടക്കായ എന്ന് പറയുന്നത്. വർണ്ണപ്പരപ്പൻ(Tricolor pied flat) ശലഭത്തിന്റെ പുഴുക്കൾ ഈ സസ്യത്തിന്റെ ഇലകൾ ആഹരിക്കാറുണ്ട്.
ഇതും കാണുക
[തിരുത്തുക]കണലി - ചിലയിടങ്ങളിൽ കൊട്ടക്കായ എന്ന് പറയുന്നു.
ചിത്രശാല
[തിരുത്തുക]-
ചകിരിപഴം മരം
-
ചകിരിപഴം കായ
-
ചകിരിപഴം പൂവ്
-
ചകിരിപഴം കായ
-
ചകിരിപഴം പൂവ്
അവലംബം
[തിരുത്തുക]- ↑ "Microcos paniculata - Elm-Leaf Grewia". Retrieved 2024-11-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Grewia nervosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Grewia nervosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.