Jump to content

കൊയ്ലോസൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാപ് സ്മിയറിൽ സാധാരണ കോശങ്ങൾ ഇടത്തും, കൊയ്ലോസൈറ്റുകൾ വലത്തും

ഹ്യൂമൻ പാപ്പില്ലോമ വൈറസ് ബാധ മൂലം പലതരം ഘടനാവ്യത്യാസങ്ങൾ സംഭവിച്ച സ്ക്വാമസ് എപ്പിത്തിലിയൽ കോശങ്ങളാണ് കൊയ്ലോസൈറ്റുകൾ.[1] കൊയ്ലോസൈറ്റുകൾ സ്പെസിമെനിലുണ്ടാവുന്ന അവസ്ഥയെ കൊയ്ലോസൈറ്റോസിസ് അഥവാ കൊയ്ലോസൈറ്റിക് അടിപ്പിയ എന്ന് പറയുന്നു. സാധാരണ കോശങ്ങളിൽ നിന്ന് കോയ്ലോസൈറ്റുകൾക്കുള്ള വ്യത്യാസങ്ങൾ ഇവയാണ് :

  • വലിയ കോശമർമ്മം (സാധാരണ കോശത്തിന്റെ മൂന്നോ നാലോ ഇരട്ടി)
  • ക്രമരഹിതമായ കോശസ്തരം
  • കടുപ്പത്തിൽ നിറം പിടിക്കുന്ന കോശമർമ്മം (ഈ പ്രതിഭാസത്തെ ഹൈപ്പർക്രൊമേസിയ എന്നു വിളിക്കുന്നു.
  • കോശമർമ്മത്തിനു ചുറ്റും തെളിഞ്ഞ മേഖല (അഥവാ ഹാലോ)

കൊയ്ലോസൈറ്റുകൾക്കുണ്ടാവുന്ന ഇത്തരം മാറ്റങ്ങളെ സൈറ്റോപ്പതിക് മാറ്റങ്ങൾ എന്നു വിളിക്കുന്നു.[2][3] കൊയ്ലോസൈറ്റുകൾ പ്രധാനമായും ഗർഭാശയമുഖം, വായ, ഗുദദ്വാരം എന്നിവിടങ്ങളിലെ കോശങ്ങൾക്കിടയിലാണ് കാണപ്പെടാറ്. കൊയ്ലോസൈറ്റുകൾ ഉള്ള അവയവങ്ങളിൽ പിൽക്കാലത്ത് അർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

അവലംബം

[തിരുത്തുക]
  1. Nucci MR, Oliva E., ed. (2009). Gynecologic pathology: A volume in the series - Foundations in diagnostic Pathology. Elsevier Churchill Livingstone. ISBN 978-0-443-06920-8.
  2. DeMay, Richard M. (2007). Practical Principles of Cytopathology Revised. American Society for Clinical Pathology. ISBN 0-89189-549-3.
  3. Krawczyk E, Suprynowicz FA, Liu X; et al. (2008). "Koilocytosis: a cooperative interaction between the human papillomavirus E5 and E6 oncoproteins". Am. J. Pathol. 173 (3): 682–8. doi:10.2353/ajpath.2008.080280. PMC 2527066. PMID 18688031. Archived from the original on 2019-12-18. Retrieved 2012-09-18. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കൊയ്ലോസൈറ്റ്&oldid=3629711" എന്ന താളിൽനിന്ന് ശേഖരിച്ചത്