Jump to content

കൊരടാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന കാലത്ത് ദണ്ഡന രീതി നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന ആയുധമാണ് കൊരടാവ്. കട്ടിയായ തുകൽ മിടഞ്ഞുണ്ടാക്കുന്ന ഒരു ദണ്ഡനോപകരണമാണിത്. മുക്കാലിയിൽ കെട്ടി അടി വിധിച്ചാൽ കവഞ്ചിയാണ് ഉപയോഗിച്ചിരുന്നത്. കുതിരച്ചമ്മട്ടി, ചാട്ടവാർ, കവഞ്ചി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

കേണൽ മൺറോയുടെ ഭരണ കാലത്ത് ക്രമക്കേടുകളെപ്പറ്റിയുള്ള പരാതികൾ നേരിട്ടന്വേഷിക്കാൻ പോകുന്ന സമയത്ത് കുടെ പോയിരുന്ന ചെണ്ടക്കാരാണ് കൊരടാവ് പ്രയോഗം നടത്തിയിരുന്നത്.[1]

അവലംബം[തിരുത്തുക]

  1. കെ. രമേശൻ നായർ (2004). പോലീസ് വിജ്ഞാനകോശം. പ്രശാന്തി പബ്ളിഷേഴ്സ്. p. 399.
"https://ml.wikipedia.org/w/index.php?title=കൊരടാവ്&oldid=2018886" എന്ന താളിൽനിന്ന് ശേഖരിച്ചത്