കൊലോവെസി ദേശീയോദ്യാനം
ദൃശ്യരൂപം
Kolovesi National Park (Koloveden kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Etelä-Savo |
Area | 23 കി.m2 (9 ച മൈ) |
Animal | Saimaa Ringed Seal |
Established | 1990 |
Management | Metsähallitus |
Visitation | 7,500 (2009[1]) |
IUCN category | II - National Park |
Website: www | |
കൊലോവെസി ദേശീയോദ്യാനം (ഫിന്നിഷ്: Koloveden kansallispuisto), ഫിൻലാൻറിലെ എറ്റെലാ-സാവോ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1990 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 23 ചതുരശ്ര കിലോമീറ്റർ (8.9 ചതുരശ്ര മൈൽ) പ്രദേശത്താണ് നിലനിൽക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന സൈമാ റിംഗ്‍ഡ് സീലിന്റെ വാസസ്ഥലം ഈ ദേശീയോദ്യാനം പരിരക്ഷിക്കുന്നു. ഹിമയുഗത്തിൽ രൂപീകൃതമായതും പരുക്കൻ പ്രതലത്തോടുകൂടിയതുമായ ഈ പ്രദേശം, വെള്ളത്തിൽനിന്നുയർന്നു നിൽക്കുന്ന കിഴുക്കാം തൂക്കായ മലഞ്ചെരിവുകൾ ഉൾപ്പെട്ടതാണ്. ഈ പ്രദേശത്ത് ഗുഹാ ചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)