കൊല്ലം ഭൂമിശാസ്ത്രം
കൊല്ലം അല്ലെങ്കിൽ കൊല്ലം നഗരം പ്രശസ്ത വാണിജ്യ കേന്ദ്രവും, ദക്ഷിണേന്ത്യയിലെ പ്രമുഖ തുറമുഖ നഗരവുമാണ്. ഇന്ത്യയിലെ പുരാതന നാഗരികതകളിൽ ഒന്നാണിത്. കൊല്ലം ചരിത്രപ്രസിദ്ധമായ വേണാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്നു കൊല്ലം.[1] തെക്കൻ ഏഷ്യയിലെ അറിയപ്പെടുന്ന പോർച്ചുഗീസ്-ഡച്ച്-ബ്രിട്ടീഷ് എൻക്ലേവിലാണ് പഴയ ക്വൊലോൺ നഗരം.ഇപ്പോൾ ലോകത്തെ കശുവണ്ടി വ്യാപാരത്തിന്റെയും സംസ്കരണ വ്യവസായത്തിന്റെയും കേന്ദ്രമാണ് കൊല്ലം. തെക്കൻ കേരളത്തിലെ ലക്കാടിവ് കടൽ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ കായലുകളുടെ കവാടം എന്നാണ് ഈ നഗരം അറിയപ്പെടുന്നത്.[2]കേരളത്തിലെ അഷ്ടമുടി കായലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ തടാകമാണ് അറബിക്കടൽ തീരത്തെ ഈ തടാകം.[3] കൊല്ലം നഗരത്തിലെ പ്രധാന ഭാഗങ്ങൾ അഷ്ടമുടി തടാകം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "History of Swathi Thirunal's Lineage". Retrieved 28 December 2015.
- ↑ "Kollam - Delhi Tourism". Archived from the original on 2018-10-31. Retrieved 28 December 2015.
- ↑ "Backwater stretches of Ashtamudi - DTPC Kerala". Retrieved 28 December 2015.