Jump to content

കൊല്ലകടവ് പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിന്റെ തെക്കേ അറ്റത്തു സ്‌ഥിതി ചെയ്യുന്ന ചെറിയനാട് പഞ്ചായത്തിലെ ഒരു കൊച്ചു വ്യാപാര ഗ്രാമമാണ് കൊല്ലകടവ്. സമീപസ്തങ്ങളായ മാവേലിക്കര, പന്തളം എന്നീ പട്ടണങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നത് കൊല്ലകടവിന്റെയോ ചെറിയനാട് പഞ്ചായത്തിന്റെയോ ചെങ്ങന്നൂർ താലൂക്കിന്റെയോ ഒക്കെ അതിർത്തിയായി തീരുമാനിക്കപ്പെട്ടിട്ടുള്ള അച്ചൻകോവിൽ ആറിന് കുറുകെ സ്‌ഥിതി ചെയ്യുന്ന കൊല്ലകടവ് പാലമാണ്. കമാനാകൃതിയുള്ള കൈവരികളാൽ കാഴ്ചയിൽ വ്യത്യസ്തത സൃഷ്ടിച്ചു കൊണ്ടു കൊല്ലകടവിലേക്കു സ്വാഗതമോതി നിൽക്കുന്നു പാലം.

"https://ml.wikipedia.org/w/index.php?title=കൊല്ലകടവ്_പാലം&oldid=3521147" എന്ന താളിൽനിന്ന് ശേഖരിച്ചത്