കോട്ടയം ശാന്ത
കോട്ടയം ശാന്ത | |
---|---|
മരണം | 2007 ഏപ്രിൽ 27 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | ചലച്ചിത്രനടി, ഡബ്ബിംഗ് ആർട്ടിസ്റ്റ് |
മലയാള ചലച്ചിത്രരംഗത്തെ 60-കളിലെയും 70-കളിലെയും നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു കോട്ടയം ശാന്ത. 2007 ഏപ്രിൽ 27-നു കോട്ടയത്തെ ഒളശ്ശയിലെ തന്റെ വസതിയിൽ വെച്ച് അന്തരിച്ചു.[1]
പൊൻകുന്നം വർക്കിയുടെ നാടകവേദിയിലൂടെയാണ് കോട്ടയം ശാന്ത അഭിനയരംഗത്തേക്ക് കടന്നുവന്നത്. അറുപതുകളിലും എഴുപതുകളിലും തിരക്കുള്ള നടിയായിരുന്ന ശാന്ത ആയിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്രശസ്തയായിരുന്ന അവർ 300-ഓളം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. സീമ, ലക്ഷ്മി തുടങ്ങിയ പ്രശസ്ത നടിമാർക്ക് സ്ഥിരമായി ശബ്ദം നൽകിയിരുന്നത് കോട്ടയം ശാന്ത ആയിരുന്നു.
ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിലാണ് കോട്ടയം ശാന്ത അവസാനമായി അഭിനയിച്ചത്. ഇടക്കാലത്ത് ടെലിവിഷൻ സീരിയൽ രംഗത്തും അവർ സജീവമായിരുന്നു. സിനിമാരംഗത്തെ പല അണിയറ കഥകളും പുറത്തുകൊണ്ടുവന്ന അവരുടെ ആത്മകഥ ഏറെ വിവാദമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "കോട്ടയം ശാന്ത". m3db. Retrieved 2013 ജൂൺ 2.
{{cite web}}
: Check date values in:|accessdate=
(help)