കോട്ടുമല അബൂബക്കർ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കോട്ടുമല അബൂബക്കർ മുസ്ലിയാർ തറയിൽ മുത്താലി ഹാജിയുടെ മകൻ കുഞ്ഞാലിയുടെയും പൂത്തേടത്ത് യൂസുഫ് മുസ് ലിയാരുടെ മകൾ ഫാത്വിമയുടെയും മകനായിട്ട് 1918 ലാണ് ജനിക്കുന്നത്. ജന്മ നാടായ പെരിങ്ങോട്ടുപുലത്തു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അൽഫിയ്യ ഓതിയതിനു ശേഷംതുടർപഠനത്തിനു വേണ്ടി കാടേരി അബുൽ കമാൽ മുഹമ്മദ് മുസ്ലിയാരുടെ ദർസിൽചേർന്നു. പെരിന്തൽമണ്ണക്കടുത്ത് കാക്കുളത്ത് എന്ന പ്രദേശത്തായിരുന്നു അദ്ദേഹം ദർസ് നടത്തിയിരുന്നത്. മൂന്നു വർഷക്കാലംഅവിടെ പഠിക്കുകയുംചെയ്തു. ശേഷം കടുപ്പുറം എന്ന സ്ഥലത്തു പോയി.
പിന്നീട് പരപ്പനങ്ങാടി പനയത്തിൽ പള്ളിയിലായിരുന്നു പഠനം. അവിടെ അബുൽ അലി കോമുമുസ് ലിയാരായിരുന്നു ദർസ് നടത്തിയിരുന്നത് .
ഏഴുവർഷത്തെ പരപ്പനങ്ങാടി ദർസ് ജീവിതത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനു ബാഖിയാത്തിലേക്കു യാത്രതിരിച്ചു.
ശേഷം 1943 മുതൽ വലിയ ഒരു കാലം അധ്യാപനമായിരുന്നു. കോട്ടുമല എന്ന സ്ഥലത്താണ് ആദ്യമായി ദർസ് തുടങ്ങിയത്. അതിനാലാണ് കോട്ടുമല എന്ന പേര് ഉസ്താദിനു ലഭിച്ചത്. 1944 ൽ സമസ്ത മുശാവറയിൽ അംഗത്വം ലഭിച്ചു.1976 ൽ സമസ്തയുടെ വൈസ് പ്രസിഡൻറായും 1977 ൽ നിലവിൽവന്ന സുന്നി മഹല്ല് ഫെഡറേഷൻറെ പ്രഥമ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് രൂപീകരിച്ചപ്പോൾ ബോർഡിൻറെ പ്രഥമ ഘട്ടത്തിൽ ഉസ്താദ് മെമ്പറായിരുന്നെങ്കിലും 1957 ൽ ജനറൽ സെക്രട്ടറിയായി ഉസ്താദിനെയും പ്രസിഡൻറായി അയനിക്കാട് ഉസ്താദിനെയും തെരഞ്ഞെടുത്തു. 1957 മുതൽ ഉസ്താദിൻറെ മരണം വരെ സെക്രട്ടറിയായി തുടർന്നു.1987 ജൂലൈ 30 ന് ഉസ്താദ് വിട പറഞ്ഞു.
അവലംബം