കോണ്ടൂർ കൃഷി
ദൃശ്യരൂപം
ഭൂമിയുടെ ചരിവിനു കുറുകെ കോണ്ടൂർ വരമ്പിനു സമാന്തരമായി ചെടികൾ നട്ടുവളർത്തുന്ന രീതിയാണ് കോണ്ടൂർ. ഒരു പ്രത്യേകവിസ്തീർണ്ണമുള്ള സ്ഥലത്ത് പരമാവധി ചെടികൾ നടാം എന്നതാണ് ഇത്തരത്തിലുള്ള കൃഷിരീതി കൊണ്ടുള്ള ഗുണം. ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. തേയിലച്ചെടികളുടെ നടീൽ രീതി ഇതിനൊരു ഉദാഹരണമാണ്. വിത്തു നടീൽ മുതൽ എല്ലാ സ്ഥലപരിപാലന പ്രവർത്തനങ്ങളും കോണ്ടൂർ രീതിയിൽ ചെയ്യണം. ഓരോ കോണ്ടൂർ നിരയിലും വെള്ളം തടഞ്ഞു നിന്ന് മണ്ണിലേക്ക് ഊർന്നിറങ്ങുന്നു.