Jump to content

കോലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോലാൻ
Freshwater Garfish
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
X. cancila
Binomial name
Xenentodon cancila
(F. Hamilton, 1822)
Synonyms
Belone cancila (F. Hamilton, 1822)

Esox cancila F. Hamilton, 1822

പുഴകളിലും കുളങ്ങളിലും കനാലുകളിലും മറ്റും സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് കോലാൻ (freshwater garfish). ശാസ്ത്രനാമം : Xenentodon cancila. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമായി വിലയിരുത്തുന്നു. ചെറുമീനുകളെ വേട്ടയാടിപ്പിടിച്ച് ഇവ ആഹാരമാക്കാറുണ്ട്. ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ പിടിക്കുന്നതുപോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.

മറ്റുപേരുകൾ

[തിരുത്തുക]

കോല, കോലി എന്നീ പേരിലും കോലാൻ അറിയപ്പെടുന്നു. പ്രശസ്തമായ ഒരു അലങ്കാര മത്സ്യം കൂടിയാണിത്. needlefish,[1] silver needlefish,[2] Asian freshwater needlefish,[1] needlenose halfbeak,[3] freshwater gar,[3] എന്നീ പേരുകളിലും ഇംഗ്ലീഷിൽമത്സ്യം അറിയപ്പെടുന്നു.

വിതരണം

[തിരുത്തുക]

ശുദ്ധജല മത്സ്യമായ കോലാൻ പ്രധാനമായും ദക്ഷിനേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു.

രൂപശാസ്‌ത്രം

[തിരുത്തുക]
കോലാൻ

മറ്റുള്ള സൂചിമത്സ്യങ്ങളെപ്പോലെത്തന്നെ ഈ ഇനത്തിനും നീളം കൂടിയ ശരീരവും ചുണ്ടിൽ താടിയെല്ല് പോലെയുള്ള ഭാഗത്ത് നിറയെ പല്ലുകളും ഉണ്ട്[4]. പൃഷ്ഠവാജവും ഗുദവാജവും (മുതുകിലേയും പിന്നറ്റത്തേയും ചിറകുകൾ) ശരീരത്തിന്റെ മദ്ധ്യഭാഗത്തുനിന്നും കൂടുതൽ പിന്നോട്ട് വാലിനോട് കൂടുതൽ അടുത്താണ്.[4] തിളങ്ങുന്ന പച്ചനിറമുള്ള ശരീരം മുതുകുവശത്തു് കൂടുതൽ ഇരുണ്ടും കീഴ്വശത്തു് വിളറിയും കാണപ്പെടുന്നു. ഇരുണ്ട പാർശ്വരേഖകൾ ഉണ്ടു്.[5] ആൺ‌മത്സ്യത്തിന്റെ പൃഷ്ഠവാജത്തിനും ഗുദവാജത്തിനും പലപ്പോഴും പതിവുള്ള കറുത്ത വക്കുകൾ പെൺമത്സ്യങ്ങളിൽ നിന്നും അവയെ തിരിച്ചറിയാൻ സഹായിക്കുന്നു.[2][4]

പ്രത്യുത്പാദനം

[തിരുത്തുക]

ഉപയോഗങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Monks N: Straight to the point: the Beloniformes. Practical Fishkeeping, October 2005
  2. 2.0 2.1 Riehl, R (1996). Aquarium Atlas (vol. 1). Voyageur Press. ISBN 3-88244-050-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. 3.0 3.1 Monks, Neale (editor) (2006). Brackish Water Fishes. ISBN 0-7938-0564-3. {{cite book}}: |first= has generic name (help); |journal= ignored (help)
  4. 4.0 4.1 4.2 Sterba, G (1962). Freshwater Fishes of the World. Vista Books. p. 609pp.
  5. Froese, R. and D. Pauly. Editors. "Species Summary for Xenentodon cancila ". FishBase. Retrieved 2006-11-29. {{cite web}}: |author= has generic name (help)
"https://ml.wikipedia.org/w/index.php?title=കോലാൻ&oldid=4107724" എന്ന താളിൽനിന്ന് ശേഖരിച്ചത്