കോളേജ് ഓഫ് എഞ്ചിനീയറിംഗ്,പെരുമൺ
തരം | Educational Institution |
---|---|
സ്ഥാപിതം | 2000 |
പ്രിൻസിപ്പൽ | ഡോ. Z.A സോയ |
കാര്യനിർവ്വാഹകർ | 120 |
വിദ്യാർത്ഥികൾ | 1400 |
സ്ഥലം | Perinad, കേരളം |
അഫിലിയേഷനുകൾ | കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി |
വെബ്‌സൈറ്റ് | perumonec.ac.in |
കൊല്ലം ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജുകളിലൊന്നാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമൺ. കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE Kerala) ആരംഭിച്ച കോളേജുകളിലൊന്നായ ഇത് 2000-ത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. കൊല്ലം ജില്ലയിലെ മൂന്നാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പെരുമൺ.[1] കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്നും 12 കി.മീ. അകലെ കുഴിയത് ജംഗ്ഷനിലാണ് കൊളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. സി.ഇ.പി എന്ന ചുരുക്കപ്പേരിലും ഈ കോളേജ് അറിയപ്പെടുന്നു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരമുള്ള ഈ കോളേജ് കൊച്ചിൻ യുണിവേഴ്സിറ്റിയുടെ കീഴിലാണ് പ്രവർത്തനം ആരംഭിച്ച കോളേജ് 2015 മുതൽ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഇന്ന് എഞ്ചിനീയറിംഗ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം.
ഡിപ്പാർട്ടുമെന്റുകൾ
[തിരുത്തുക]- കമ്പ്യൂട്ടർ സയൻസ്
- ഇലക്ട്രോണിക്സ്
- മെക്കാനിക്കൽ
- ഇലക്ട്രിക്കൽ
- ഐ.ടി
കോഴ്സുകൾ
[തിരുത്തുക]ബിരുദ കോഴ്സുകൾ
[തിരുത്തുക]ബി.ടെക് കോഴ്സുകൾ
[തിരുത്തുക]- മെക്കാനിക്കൽ എൻജിനീയറിംഗ്
- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻജിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്
- ഇൻഫർമേഷൻ ടെക്നോളജി
ബിരുദാനന്തര ബിരുദ കോഴ്സുകൾ
[തിരുത്തുക]എം.ടെക് കോഴ്സുകൾ
[തിരുത്തുക]- കമ്പ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സയൻസ്
പ്രവേശനം
[തിരുത്തുക]കോളേജിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
ബിരുദ കോഴ്സുകൾ
[തിരുത്തുക]കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.
ബിരുദാനന്തര ബിരുദ കോഴ്സുകൾ
[തിരുത്തുക]ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-09. Retrieved 2016-01-25.