Jump to content

കോവിലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിയിട്ടുവാഴ്ച കോവിലകം
മഡിയൻ കൂലോം ക്ഷേത്രം

ഇന്ത്യയിൽ, കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു വാസസംവിധാനമായിരുന്നു കോവിലകം. ഒരു നാട്ടുരാജ്യത്തിലെ അനന്തരാവകാശികൾക്ക് താമസിക്കുന്നതിനാണ് ഇത്തരം മാളിക (കൊട്ടാരം) നിർമ്മിച്ചിരുന്നത്. കുടുംബത്തിലെ എല്ലാവരും ആ പ്രത്യേക ശാഖയിലെ മൂത്ത അംഗത്തിന്റെ നിയന്ത്രണത്തിൻകീഴിൽ തുടരുന്ന വസതിയാണിത് . കൂലോം എന്നും ഇത് അറിയപ്പെടാറുണ്ട് [1]

കേരളത്തിലെ ഒരു പ്രധാന നാട്ടുരാജ്യത്തിൽ ഒരേ കുടുംബത്തിലെ വിവിധ വൈവാഹിക ശാഖകളെ പ്രതിനിധീകരിക്കുന്ന നിരവധി കോവിലകങ്ങൾ ഉൾപ്പെടുന്നു. അതിൽ നിന്നുള്ള അംഗങ്ങൾക്ക് വംശത്തിന്റെ പ്രായത്തിലുള്ള സീനിയോറിറ്റിക്ക് അനുസൃതമായി രാജയുടെ പദവിയിലേക്ക് ഉയരാൻ കഴിയും. പരമ്പരാഗത മധ്യകാല കേരള വാസ്തുവിദ്യാ ശൈലിയിൽ വിപുലമായ മരപ്പണികളും മ്യൂറൽ പെയിന്റിംഗുകളുമുള്ള വലിയ മനോഹരമായ കൊട്ടാരതുല്യമായ കോവിലകങ്ങളുമുണ്ട്. ഒരു കോവിലകത്തിന് സാധാരണയായി അതിന്റെ ഘടക അംഗങ്ങളുടെ പരിപാലനത്തിന് പര്യാപ്തമായ കൃഷിഭൂമിയും സ്വത്തുക്കളും ഉണ്ടായിരിക്കും. ഒരു അംഗം രാജസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ, കോവിലകത്തുനിന്ന് കൊട്ടാരത്തിലേക്ക് മാറുന്നു. വിവിധ കോവിലകങ്ങൾക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും അധികാരത്തർക്കങ്ങളും കാരണം, ഒരു പ്രത്യേക കോവിലകം രാജഭരണത്തിന്റെ അവകാശം കൈക്കലാക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യാം. കൂടാതെ മറ്റ് കോവിലകങ്ങളെ അതിന്റെ നിയന്ത്രണത്തിൽ നിർത്തുകയുമാവാം. [2] [3]

ഉദാഹരണങ്ങൾ

[തിരുത്തുക]

കേരളത്തിൽ, ചെറുതും വലുതുമായി, നിരവധി കോവിലകങ്ങൾ ഉണ്ടായിരുന്നതായി കാണാം. അവയിൽ ചിലത്:

കോഴിക്കോട്


പരാമർശങ്ങൾ

[തിരുത്തുക]
  1. Agrarian relations in late medieval malabar by M.T Narayanan (2003) Swatantra Bharath Press
  2. A collection of treaties, engagements, and other papers of importance by William Logan
  3. The book of Duarte Barbosa: an account of the countries bordering on the Indian Ocean and their inhabitants by Duarte Barbosa
"https://ml.wikipedia.org/w/index.php?title=കോവിലകം&oldid=3570988" എന്ന താളിൽനിന്ന് ശേഖരിച്ചത്