കോവിലൂർ
ദൃശ്യരൂപം
കോവിലൂർ | |
---|---|
ഗ്രാമം | |
Coordinates: 10°11′00″N 77°15′25″E / 10.18333°N 77.25694°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | ദേവികുളം |
പഞ്ചായത്ത് | വട്ടവട |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
• പ്രാദേശികം | മലയാളം, തമിഴ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685615 |
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കോവിലൂർ. വട്ടവട ഗ്രാമപഞ്ചായത്താസ്ഥാനം സ്ഥിതിചെയ്യുന്നത് കോവിലൂരിലാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്.[1] സംസ്ഥാനത്തെ പച്ചക്കറിഗ്രാമം എന്നറിയപ്പെടുന്ന വട്ടവടയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണ് കോവിലൂർ. ഇവിടെ വിളയുന്ന പച്ചക്കറികൾ കേരളത്തിലേയും തമിഴ്നാട്ടിലേയും ചന്തകളിൽ എത്തപ്പെടുന്നു. പ്രധാനമായും കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, ബട്ടർബീൻസ്, വെളുത്തുള്ളി, കാബേജ്, അമരപ്പയർ എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്നത്.[2] സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ സൂചി ഗോതമ്പ് വിളയുന്ന ഏകസ്ഥലം വട്ടവടയാണ്.
അവലംബം
[തിരുത്തുക]- ↑ "കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം". 2019-05-08. Retrieved 2023-07-13.
- ↑ "സഞ്ചാരികളുടെ ലിസ്റ്റിലില്ലാത്ത മൂന്നാറിലെ കോവിലൂർ". Retrieved 2023-07-13.