Jump to content

കോവിൽ നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

അച്ചൻകോവിൽ പ്രദേശം കേന്ദ്രീകരിച്ച് പുലയസമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കലാരൂപമാണ് കോവിൽ നൃത്തം.[1] അനുഷ്ഠാനപരമാണ് ഈ കല. കലാകാരന്മാർക്ക് പ്രത്യേകിച്ച് പ്രായപരിധിയില്ല. സ്തീകളും പുരുഷന്മാരും ഒന്നിച്ച് പങ്കെടുക്കുന്നു. കർപ്പസ്വാമി, ശിവൻ എന്നീ ഈശ്വരന്മാരുടെ ക്ഷേത്രമുറ്റത്താണ് ഈ നൃത്തം അവതരിപ്പിക്കാറുള്ളത്.[1] മൂന്നുറു വർഷത്തിലേറെ പഴക്കമുള്ള കലയാണ്.[അവലംബം ആവശ്യമാണ്]

അവതരണം

[തിരുത്തുക]

ഈ കലാരൂപത്തിന് ഇത്രപേർ വേണമെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സമൂഹനൃത്തത്തിനാവശ്യമായ സ്ത്രീപുരുഷന്മാരും കർപ്പസ്വാമിയും വാദ്യക്കാരും വേണം. വെള്ളവസ്ത്രം ധരിച്ച് മുടി അഴിച്ചിട്ട കന്യകമാരും അരയിൽ പ്രാകൃതരീതിയിലുള്ള വസ്ത്രവും മാറിൽ ചുവന്നപട്ടും ധരിച്ച പുരുഷന്മാരും രംഗത്ത് പ്രവേശിക്കുന്നു. വാദ്യഘോഷത്തിനനുസരിച്ച് നൃത്തമാരംഭിക്കുന്നു. നൃത്തം പകുതിയാകുമ്പോൾ തലയിലും കൈകകളിലും പന്തങ്ങളുമായി കർപ്പസ്വാമിയുടെ വേഷമണഞ്ഞയാൾ നൃത്തം ചെയ്യുന്നവരുടെ ഇടയിലേയ്ക്ക് പ്രവേശിക്കുന്നു. നൃത്തം മുറുകുന്നതോടുകൂടി സ്വാമി തുള്ളാൻ തുടങ്ങും. ഇതുകണ്ട് ആവേശം വർധിച്ച് ചിലപ്പോൾ കാണികളും തുള്ളാറുണ്ട്. ചെണ്ടയാണ് പ്രധാന വാദ്യോപകരണം. പ്രത്യേകിച്ച് വേദിയോ ദീപവിധാനമോ ഇല്ല. കന്യകമാർക്ക് വെള്ളവസ്ത്രവും പുരുഷന്മാർക്ക് ചുവന്ന പട്ട്, സ്വാമിക്ക് പന്തങ്ങൾ എന്നിവയാണ് പ്രത്യേകമായി വേണ്ട വിഷവിധാനങ്ങൾ. നൃത്തക്കാരുടെ മുഖത്ത് ഉമിക്കരിപ്പൊടി പൂശിയിരിക്കണം. കർപ്പസ്വാമിയെ പ്രീതിപ്പെടുത്താൻ വേണ്ടി നടത്തപ്പെടുന്ന ഒരു നൃത്തമാണിത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Dr. S Shifa (14 ഡിസംബർ 2020). "നാടോടി സ്‌ത്രീരംഗകലകൾ". womenpoint.in. Archived from the original on 2020-12-14. Retrieved 2020-12-14.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കോവിൽ_നൃത്തം&oldid=3775753" എന്ന താളിൽനിന്ന് ശേഖരിച്ചത്