Jump to content

കോഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഹ
വികസിപ്പിച്ചത്കോഹ സമൂഹം[1]
ആദ്യപതിപ്പ്ജനുവരി 2000; 24 വർഷങ്ങൾ മുമ്പ് (2000-01)
Stable release
18.05 / മേയ് 2018; 6 വർഷങ്ങൾ മുമ്പ് (2018-05)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷപേൾ
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്
തരംഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം v3 or later
വെബ്‌സൈറ്റ്koha-community.org

ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റമാണ് (Integrated Library Management System) കോഹ. കോഹ എന്ന പദം "ഉപഹാരം" എന്ന അർത്ഥം വരുന്ന ന്യൂസിലൻഡിലെ മവോറി ഭാഷയിലെ പദത്തിൽ നിന്നും കൈക്കൊണ്ടതാണ്.

ചരിത്രം

[തിരുത്തുക]

ന്യൂസിലൻഡിലെ ഹാരോവെന്വ ജില്ലയിലെ പബ്ലിക് ലൈബ്രറി സംവിധാനത്തിന് (Horowhenua Library Trust) വേണ്ടിയാണ് കോഹ സോഫ്റ്റ്‌വെയർ ആദ്യമായി വികസിപ്പിച്ചത്. നിലവിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ലൈബ്രറി സോഫ്റ്റ്‌വെയറിൽ Y2K പ്രശ്‌നം ബാധിച്ചതിനാലാണ് പുതിയ ഒരു സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ ലൈബ്രറി ഭരണ നേതൃത്വം തീരുമാനിച്ചത്. 1999ൽ സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ കാറ്റിപ്പോ കമ്മ്യൂണിക്കേഷൻസ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയെ ചുമതലപ്പെടുത്തി. ജൂലൈ 2000 ൽ കോഹ സോഫ്റ്റ്‌വെയർ ലൈബ്രറിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. അതേ വർഷം തന്നെ കോഹ സോഫ്റ്റ്‌വെയർ മൂലരൂപം (Source code) ഇൻറർനെറ്റിൽ ലഭ്യമാക്കി[2]. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതിനാൽ വിവിധ രാജ്യങ്ങളിലെ ലൈബ്രറികളിൽ കോഹ പരീക്ഷിച്ചു നോക്കാനും, ഉപയോഗിക്കാനും തുടങ്ങി. കൂടുതൽ ആളുകൾ കോഹ പ്രൊജക്ടിൽ സഹകരിക്കാനും തുടങ്ങി.

സവിശേഷതകൾ

[തിരുത്തുക]
  • സ്വതന്ത്ര സോഫ്റ്റ് വെയർ വിഭാഗത്തിൽപ്പെടുന്ന ഇതിന്റെ സോഴ്സ് കോഡ് നമുക്ക് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഇന്റർഫേസിൽ ഉപയോഗപരമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
  • കോഹ ഒരു എസ് ക്യു എൽ (SQL) ഡാറ്റാബേസോടു കൂടിയ വെബ് അടിസ്ഥാന സംയോജിത ലൈബ്രറി മാനേജ്മെന്റ് സിസ്റ്റമാണ്.
  • ഇതിൽ മാർക്ക് / MARC (Machine Readable Cataloging) സ്റ്റാൻഡേ‍ർഡ് ആണ് ഗ്രന്ഥസൂചികൾ രേഖപ്പെ‍ടുത്തി സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്.
  • ഇതിന്റെ യൂസർ ഇൻറർഫേസായ ഒപ്പാക് /OPAC (Online Public Access Catalog) ൽ വെബ് 2.0 ഉപകരണങ്ങളായ RSS ഫീ‍ഡ്സ്, സോഷ്യൽ ടാഗ്ഗിങ്, Comment മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • യൂണിയൻ കാറ്റലോഗ്.
  • യൂണികോഡ് ഭാഷാസംവിധാനം.
  • ഒരു ആധുനിക ഗ്രന്ഥശാലയിലെ വിവിധ വിഭാഗങ്ങളിലെ പ്രവ‍‍ർത്തനങ്ങളായ പുസ്തകമേറ്റെടുക്കൽ,വർഗ്ഗീകരണം, സീരിയൽ നിയന്ത്രണം, വിതരണം മുതലായവ വളരെ ലളിതമായ ഘടകങ്ങളായി ഇതിൽ ക്രോ‍ഡീകരിച്ചിരിക്കുന്നു.
  • പ്രധാന ലൈബ്രറിയോടൊപ്പം കൂടുതൽ സഹലൈബ്രറികൾ നിയന്ത്രിക്കാനും കഴിയും.

സാങ്കേതിക വിവരങ്ങൾ

[തിരുത്തുക]

കോഹ സോഫ്റ്റ്‌വെയർ ഡെബിയൻ, ഉബുണ്ടു ലിനക്സിൽ ഇൻസ്റ്റാൾ ചെയ്യാൻ അനുയോജ്യമാണ്. മൈ എസ്. ക്യു.എൽ (MySQL) അല്ലെങ്കിൽ മരിയ ഡിബി (Maria DB) ഡാറ്റാബേസ് അപ്ലിക്കേഷൻ ആണ് ഉപയോഗിക്കേണ്ടത്. സീബ്ര എന്ന സെർച്ച് എൻജിൻ ആണ് പുസ്‌തക വിവരങ്ങൾ തിരയാൻ കോഹ ഉപയോഗിക്കുന്നത്. കോഹ വിവിധ രീതിയിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ കോഹ വിക്കിയിൽ ലഭ്യമാണ്.

കോഹ ഉപയോഗിക്കുന്ന കേരളത്തിലെ പ്രധാന ലൈബ്രറികൾ

[തിരുത്തുക]

സർവ്വകലാശാലാ ലൈബ്രറികൾ

[തിരുത്തുക]
  • കേരള സർവ്വകലാശാലാ ലൈബ്രറി
  • മഹാത്‌മാഗാന്ധി സർവ്വകലാശാലാ ലൈബ്രറി
  • കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാലാ ലൈബ്രറി
  • സംസ്‌കൃത സർവ്വകലാശാലാ ലൈബ്രറി
  • കേരള കാർഷിക സർവ്വകലാശാലാ ലൈബ്രറി
  • തുഞ്ചത്തു എഴുത്തച്ഛൻ മലയാള സർവ്വകലാശാലാ ലൈബ്രറി
  • കോഴിക്കോട് സർവ്വകലാശാലാ ലൈബ്രറി
  • കണ്ണൂർ സർവ്വകലാശാലാ ലൈബ്രറി
  • ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി,കൊടുവഴങ്ങ
  • ജാമിഅ മാഹിരിയ്യ ഇസ്ലാമിയ്യ, രാമനാട്ടുകര

സ്കൂൾ ലൈബ്രറികൾ

[തിരുത്തുക]

അന്താരാഷ്ട്ര സമ്മേളനങ്ങൾ

[തിരുത്തുക]
  • കോഹകോൺ 2006, മേയ് 2–3, Paris, ഫ്രാൻസ്
  • കോഹകോൺ 2009, ഏപ്രിൽ 15–17, Plano, Texas[3]
  • കോഹകോൺ 2010, ഒക്ടോബർ 25 - Nov. 2, Wellington, New Zealand[4]
  • കോഹകോൺ 2011, ഒക്ടോബർ 31 - Nov. 6, Thane, India
  • കോഹകോൺ 2012, ജൂൺ 5–11, Edinburgh, Scotland, UK[5]
  • കോഹകോൺ 2013, ഒക്ടോബർ 16–22, Reno, Nevada[6]
  • കോഹകോൺ 2014, ഒക്ടോബർ 6–11, Cordoba, Argentina[7]
  • കോഹകോൺ 2015, ഒക്ടോബർ 19–25, Ibadan, Nigeria[8]
  • കോഹകോൺ 2016, മേയ് 30 - June 4, Thessaloniki, Greece[9]
  • കോഴിക്കോട് ജാമിഅ മർകസു സഖാഫിത്തിസ്സുന്നിയ്യ 2018, ഏപ്രിൽ 1, India

അവലംബം

[തിരുത്തുക]
  1. the new site per the votes of the active developers & users of Koha
  2. "History". Official Website of Koha. Retrieved 3 August 2018.
  3. "KohaCon 2009". Retrieved 25 October 2012.
  4. "KohaCon 2010: Wellington, New Zealand". Retrieved 25 October 2012.
  5. "KohaCon 2012". Archived from the original on 2013-01-31. Retrieved 25 October 2012.
  6. "KohaCon 2013". Retrieved 28 October 2013.
  7. "KohaCon 2014". Retrieved 20 November 2014.
  8. "KohaCon 2015". Retrieved 20 November 2014.
  9. "KohaCon 2016". Retrieved 29 January 2016.

കൂടുതൽ അറിവിന്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോഹ&oldid=3803607" എന്ന താളിൽനിന്ന് ശേഖരിച്ചത്