കോഹിനൂർ ഏഷ്യാന ഹോട്ടൽ
Kohinoor Asiana Hotel | |
Kohinoor Asiana Hotel | |
Hotel facts and statistics | |
---|---|
Location | India |
Coordinates | 12°51′50″N 80°13′37″E / 12.86389°N 80.22694°E |
Address | |
Opening date | October 2007[1] |
Owner | Asiana Hotels Pvt Ltd |
No. of rooms | 179 |
Website | asianahotels.com |
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിലെ സെമ്മെൻചേരിയിലെ ഓൾഡ് മഹാബലിപുരം റോഡിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് കോഹിനൂർ ഏഷ്യാന ഹോട്ടൽ. 2007-ലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.[2] തമിഴ്‌നാടിൻറെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശന കവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.
ചെന്നൈയും ചുറ്റുമുള്ള സ്ഥലങ്ങളും ഭരണപരമായും, സാമ്പത്തികമായും, സൈനികമായും പ്രാധാന്യമുള്ളതായി ഒന്നാം നൂറ്റാണ്ടു മുതലേ നിലനിന്നിരുന്നു. ചെന്നൈയിൽ, പല്ലാവരം എന്നയിടത്ത് നിന്നും ശിലായുഗത്തിലെ പല വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്. ഭാരതീയ പുരാവസ്തു വകുപ്പിൻറെ പട്ടികയിൽ, പല്ലാവരം ഒരു നവീന ശിലായുഗ ജനവാസ കേന്ദ്രമായിരുന്നു.
ചരിത്രം
[തിരുത്തുക]1000 മില്യൺ ഇന്ത്യൻ രൂപ നിക്ഷേപത്തിൽ ഏഷ്യാന ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച ഹോട്ടലാണ് കോഹിനൂർ ഏഷ്യാന ഹോട്ടൽ. ഒക്ടോബർ 2007-ൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 114 മുറികളാണ് ഉണ്ടായിരുന്നത്.[3] 2012-ൽ കൂടുതൽ മുറികൾ കൂട്ടിച്ചേർത്തു, മുറികളുടെ എണ്ണം 178 ആയി.
സ്ഥാനം
[തിരുത്തുക]തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിലെ സെമ്മെൻചേരിയിലെ ഓൾഡ് മഹാബലിപുരം റോഡിലാണ് കോഹിനൂർ ഏഷ്യാന ഹോട്ടൽ സ്ഥിതിചെയ്യുന്നതാണ്. ക്രോകോഡൈൽ ബാങ്ക് മമല്ലപുരം (ഏകദേശം 17 കിലോമീറ്റർ), മറീന ബീച്ച് (ഏകദേശം 27 കിലോമീറ്റർ), കപലീശ്വരം (ഏകദേശം 25 കിലോമീറ്റർ) എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് കോഹിനൂർ ഏഷ്യാന ഹോട്ടലിൻറെ സമീപമാണ്. കോർപ്പറേറ്റ് ഭീമന്മാരായ ആക്സെൻച്ചർ (ഏകദേശം 6 കിലോമീറ്റർ), ആസ്സെന്ദാസ് (ഏകദേശം 15 കിലോമീറ്റർ), കോഗ്നിസന്റ് (ഏകദേശം 9 കിലോമീറ്റർ) എന്നിവയും കോഹിനൂർ ഏഷ്യാന ഹോട്ടലിൻറെ സമീപമാണ്.[4]
ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും കോഹിനൂർ ഏഷ്യാന ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 27 കിലോമീറ്റർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും കോഹിനൂർ ഏഷ്യാന ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 30 കിലോമീറ്റർ
ഹോട്ടൽ
[തിരുത്തുക]2.25 ഏക്കർ സ്ഥലത്താണ് ഹോട്ടൽ പണിതിരിക്കുന്നത്. ഹോട്ടലിൽ 5 ഭക്ഷണശാലകൾ ഉണ്ട്. ദിവസം മുഴുവൻ പ്രവർത്തിക്കുന്ന മൾടി ക്യുസിൻ ഭക്ഷണശാല ‘കാരാമൽ’, തായ് സ്പെഷ്യൽ ഭക്ഷണശാല ‘സിൽക്ക്’, സ്പെഷ്യൽ ഗ്രിൽ റസ്റ്റോറന്റ് ‘വൈൽഡ് ഫയർ’, ‘ഐ-ലൌന്ജ്’ എന്ന പേരുള്ള ലൌന്ജ് ബാർ, 24 മണിക്കൂർ പ്രവർത്തിക്കുന്ന കോഫി ഷോപ്പ് ‘ബൈറ്റ്സ്’ എന്നിവയാണ് ഇവ. മാത്രമല്ല ഹോട്ടലിൽ ഒരു തായ് സ്പായും ഫിറ്റ്‌നസ് സെൻറെറും ഉണ്ട്. ചെട്ടിനാട് ശൈലിയിൽ 14 മീറ്റർ 1800 ചതുരശ്ര അടിയുള്ള ഔട്ട്‌ഡോർ നീന്തൽക്കുളം. 2007-ൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 114 മുറികളാണ് ഉണ്ടായിരുന്നത്. 2012-ൽ കൂടുതൽ മുറികൾ കൂട്ടിച്ചേർത്തു, മുറികളുടെ എണ്ണം 178 ആയി.
അവാർഡുകൾ
[തിരുത്തുക]ഇന്ത്യൻ ഫെഡറേഷൻ ഓഫ് കുളിനറി അസോസിയേഷൻ (ഐഎഫ്സിഎ) 2008 സെപ്റ്റംബറിൽ ചെന്നൈയിൽ നടത്തിയ കുളിനറി ചാലഞ്ച് ആൻഡ് എക്സിബിഷൻ 2008 ‘ഏറ്റവും മികച്ച ഹോട്ടൽ’ അവാർഡ് ലഭിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ Sivakumar, Nandini (15 May 2009). "Australian fund to invest A$40 in Chennai hotel firm". The Economic Times. Chennai: The Times Group. Archived from the original on 2016-03-05. Retrieved 23 February 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ Ravikumar, R. (9 September 2008). "Asiana Group plans slew of hotels". Business Line. Chennai: The Hindu. Retrieved 23 February 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Asiana Hotels unveils luxury property in Chennai". Business Line. Chennai: The Hindu. 9 October 2007. Retrieved 23 February 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Kohinoor Asiana Hotel Location". cleartrip.com. Retrieved 1 March 2016.
- ↑ "Asiana Hotel bags culinary award". Business Line. Chennai: The Hindu. 27 September 2008. Retrieved 23 February 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Home page of Kohinoor Asiana Hotel Archived 2016-02-17 at the Wayback Machine