Jump to content

കോൺ-ടിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നോർവീജിയൻ നരവംശശാസ്ത്ര ഗവേഷകനും, സഞ്ചാരിയുമായ തോർ ഹെയർദാൽ (Thor Heyerdahl) 1947-ൽ പസിഫിൿ മഹാസമുദ്രം മുറിച്ചു കടക്കാൻ ഉപയോഗിച്ച വള്ളമാണ് കോൺ-ടിക്കി. പോളിനേഷ്യൻ ദ്വീപസമൂഹങ്ങളിൽ വസിക്കുന്ന മനുഷ്യർ തെക്കെ അമേരിക്കയിൽ നിന്ന് പ്രി കൊളംബിയൻ കാലഘട്ടത്തിൽ കുടിയേറിപ്പാർത്തവർ ആകാം എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഹെയർദാൽ ഈ പര്യവേഷണം സംഘടിപ്പിച്ചത്. ആ കാലഘട്ടത്തിൽ തെക്കെ അമേരിക്കയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ചങ്ങാടം നിർമ്മിച്ചത്. പ്രധാനമായും ബൽസാ തടി കൊണ്ടാണ് ഇത് നിർമ്മിച്ചത്. ഹെയർദാലും മറ്റ് അഞ്ച് പേരും ലോറിറ്റ എന്ന തത്തയും ഈ യാത്രയിൽ ഉണ്ടായിരുന്നു. ഇവർ പെറുവിലെ കയ്യാവു എന്ന സ്ഥലത്ത് നിന്ന് 1947 ഏപ്രിൽ 28 ന് പുറപ്പെട്ടു ഏകദേശം 3770 മൈൽ സഞ്ചരിച്ചു ആഗസ്റ്റ് ഏഴിനു പോളിനേഷ്യയിലെ രറൊയ ദ്വീപിൽ എത്തി.

"https://ml.wikipedia.org/w/index.php?title=കോൺ-ടിക്കി&oldid=2842226" എന്ന താളിൽനിന്ന് ശേഖരിച്ചത്