Jump to content

ക്രിസ്റ്റീന ആപ്പിൾഗേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റീന ആപ്പിൾഗേറ്റ്
ജനനം
ക്രിസ്റ്റീന ആപ്പിൾഗേറ്റ്

(1971-11-25) നവംബർ 25, 1971  (53 വയസ്സ്)
തൊഴിൽനടി
സജീവ കാലം1979–ഇതുവരെ
അറിയപ്പെടുന്ന കൃതി
Kelly Bundy in Married... with Children
ജീവിതപങ്കാളി(കൾ)
കുട്ടികൾ1
മാതാപിതാക്ക(ൾ)നാൻസി പ്രിഡ്ഡി
റോബർട്ട് ആപ്പിൾഗേറ്റ്

ക്രിസ്റ്റീന ആപ്പിൾഗേറ്റ് (ജനനം: 1971 നവംബർ 25) ഒരു അമേരിക്കൻ നടിയും നർത്തകിയുമാണ്.[1][2] ഒരു കൗമാരക്കാരിയെന്ന നിലയിൽ 1982 മുതൽ 1997 വരെ സംപ്രേഷണം ചെയ്യപ്പെട്ട ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ 'മാരീഡ്... വിത്ത് ചിൽഡ്രൺ' എന്ന ഹാസ്യപരമ്പരയിൽ കെല്ലി ബണ്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ രംഗപ്രവേശനം ചെയ്യുന്നത്. മുതിർന്നതിനുശേഷം ടെലിവിഷൻ, സിനിമാ രംഗങ്ങളിൽ തൻറേതായ സ്ഥാനം നേടിയെടുത്ത ആപ്പിൾഗേറ്റ്, ഒരു എമ്മി അവാർഡ് നേടുകയും ടോണി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

'ഡോണ്ട് ടെൽ മം ദി ബേബിസിറ്റേഴ്സ് ഡെഡ്' (1991), 'ദ ബിഗ് ഹിറ്റ്' (1998), 'ദി സ്വീറ്റസ്റ്റ് തിംഗ്' (2002), 'ഗ്രാൻഡ് തെഫ്റ്റ് പേർസൺസ്' (2003), 'ആങ്കർമാൻ: ദ ലെജന്റ് ഓഫ് റോൺ ബർഗണ്ടി' അതിൻറെ തുടർച്ചയായ 'ആങ്കർമാൻ 2: ദ ലെജന്റ് കണ്ടിന്യൂസ്' (2013) 'ഹാൾ പാസ്' (2011), 'വെക്കേഷൻ' (2015) 'ബാഡ് മോംസ്' (2016) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ആപ്പിൾഗേറ്റ് പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2005 ലെ നവീകരിച്ച മ്യൂസിക്കൽ (പാട്ടുകളും സംഭാഷണങ്ങളും അഭിനയവും നൃത്തവും സമന്വയിപ്പിക്കുന്ന ഒരു തിയറ്ററിലെ പ്രകടനം) ആയ 'സ്വീറ്റ് ചാരിറ്റി' പോലെയുള്ള ബ്രോഡ്വേ തീയേറ്റർ പ്രൊഡക്ഷൻസിൻറെ നിരവധി സംരംഭങ്ങളുമായി സഹകരിച്ചിരുന്നു. ടെലിവിഷൻ പരമ്പരകളായ 'ജെസ്സി' (1998-2000), 'സാമന്ത ഹു?' (2007-2009) 'അപ്പ് ഓൾ നൈറ്റ്' (2011-2012) തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ ആപ്പിൾഗേറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

ജീവിതരേഖ

[തിരുത്തുക]

കാലിഫോർണിയയിലെ ഹോളിവുഡിലാണ് ആപ്പിൾ ഗേറ്റ് ജനിച്ചത്. പിതാവായ റോബർട്ട് വില്യം "ബോബ്" ആപ്പിൾഗേറ്റ്, ഒരു റെക്കോർഡ് നിർമ്മാതാവും റെക്കോഡ് കമ്പനിയുടെ എക്സിക്യൂട്ടീവുമായിരുന്നു.[3] മാതാവ് നാൻസി ലീ പ്രിഡ്ഡി ഒരു ഗായികയും അഭിനേത്രിയുമായിരുന്നു. അവരുടെ ജനനത്തിനു ശേഷം മാതാപിതാക്കൾ വേർപിരിഞ്ഞു. പിതാവിൻറെ പുനർവിവാഹത്തിൽ അവർക്ക് അലിസ, കൈൽ എന്നിങ്ങനെ രണ്ട് അർദ്ധ സഹോദരങ്ങളുമുണ്ട്. ഡെയ്സ് ഓഫ് ഔർ ലൈവ്സ് എന്ന സോപ്പ് ഓപ്പറയിൽ മാതാവിനോടൊപ്പം ടെലിവിഷനിൽ ആദ്യ അരങ്ങേറ്റം നടത്തിയതിനുശേഷം, പ്ലേടെക്സ് എന്ന മുലക്കുപ്പികളടുടെ പരസ്യത്തിലൂടെ വാണിജ്യരംഗത്തും അരങ്ങേറിയിരുന്നു.[4] തൻറെ ഏഴാമത്തെ വയസിൽ ജോസ് ഓഫാ സാത്താന് (കിംഗ് കോബ്ര) എന്ന ചിത്രത്തിലൂടെ 1979 ൽ അവർ സിനിമാരംഗത്തേയ്ക്കും പ്രവേശിച്ചു. തുടർന്ന് 1981 ൽ ബീറ്റിൽമാനിയയിൽ അഭിനയിച്ചു.

അവലംബം

[തിരുത്തുക]
  1. "“Noooooooooooo!” —Christina Applegate The plucky adventures of a sitcom starlet who just wanted to dance" New York magazine
  2. "So We Think Christina Applegate Can Dance" -- Out magazine
  3. "Christina Applegate Biography (1971–)". Filmreference.com. Retrieved June 23, 2010.
  4. "The Christina Applegate Picture Pages". Superiorpics.com. Retrieved June 23, 2010.[പ്രവർത്തിക്കാത്ത കണ്ണി]