ക്രൂസേഡർ ഓർ കോൺസ്പിറേറ്റർ
ദൃശ്യരൂപം
കർത്താവ് | പി.സി. പരേഖ് |
---|---|
രാജ്യം | ഇന്ത്യ |
വിഷയം | രാഷ്ട്രീയം |
സാഹിത്യവിഭാഗം | സർവീസ് അനുഭവങ്ങൾ |
പ്രസിദ്ധീകൃതം | 2014 (മനസ് പബ്ലിക്കേഷൻസ്) |
ഏടുകൾ | 320 |
ISBN | 978-81-7049-487-4 |
കൽക്കരിവകുപ്പ് മുൻ സെക്രട്ടറി പി.സി. പരേഖ്, അദ്ദേഹത്തിന്റെ സർവീസ് അനുഭവങ്ങൾ വിവരിച്ചു രചിച്ച പുസ്തകമാണ് ക്രൂസേഡർ ഓർ കോൺസ്പിറേറ്റർ - കോൾഗേറ്റ് ആന്റ് അദർ ട്രൂത്ത്സ്. 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകം പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെയും യുപിഎ സർക്കാരിനെയും നിശിതമായി വിമർശിച്ചിരുന്നു. മന്ത്രിസഭയിലെയോ പാർട്ടിയിലെയോ അഴിമതിക്കാരെ നിയന്ത്രിക്കാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ലെന്നു പുസ്‌തകത്തിൽ കുറ്റപ്പെടുത്തുന്നു.[1]
വിവാദ പരാമർശങ്ങൾ
[തിരുത്തുക]- പ്രധാനമന്ത്രി മൻമോഹൻസിങും യു.പി.എ. നേതൃത്വവും ആർജവം കാട്ടിയിരുന്നെങ്കിൽ ഖജനാവിന് വൻ നഷ്ടം സംഭവിച്ച കൽക്കരി കുംഭകോണം ഒഴിവാക്കാമായിരുന്നു.
- പ്രധാനമന്ത്രി കാര്യാലയവും കൽക്കരി വകുപ്പ് ഇടക്കാലത്ത് കൈകാര്യംചെയ്ത മന്ത്രി ഷിബു സൊറനും സഹമന്ത്രി ദസരി നാരായണറാവുവും കൽക്കരിപ്പാടം ലേലംവഴി വിതരണം ചെയ്യാനുള്ള നീക്കം അട്ടിമറിച്ചു. മത്സരലേലത്തിലൂടെ വിതരണമെന്ന ആശയത്തോട് പ്രധാനമന്ത്രി യോജിച്ചു. എന്നാൽ, സ്വന്തം മന്ത്രിമാരെയും സഹമന്ത്രിമാരെയും, എന്തിന് സ്വന്തം കാര്യാലയത്തെ പോലും നിയന്ത്രിച്ചുകൊണ്ടുപോകാൻ പ്രധാനമന്ത്രിക്ക് ശേഷിയുണ്ടായില്ല. [2]
- സി.എ.ജി.ക്കെതിരെ പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവന തികച്ചും അവിശ്വസനീയമാണ്.
- ഹിൻഡാൽകോക്ക് കൽക്കരിപ്പാടങ്ങൾ അനുവദിച്ചത് മൻമോഹൻ സിങ് ആയിരുന്നിട്ടും അദ്ദേഹത്തിന്റെ പേര് സി.ബി.ഐ ഡയറക്ടർ സിൻഹ എന്തുകൊണ്ട് പരാമർശിച്ചില്ല എന്ന് പരേഖ് ചോദിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "പ്രധാനമന്ത്രിക്കെതിരെ മുൻ കൽക്കരി സെക്രട്ടറി". ദേശാഭിമാനി. Retrieved 15 ഏപ്രിൽ 2014.
{{cite news}}
:|first=
missing|last=
(help) - ↑ "മൻമോഹൻ സിംഗിനെതിരേ വീണ്ടും 'ബുക് ബോംബ്'". www.mangalam.com. Retrieved 15 ഏപ്രിൽ 2014.
- ↑ "വിടപറയുംകാലത്ത് പുസ്തക കുരുക്കിൽ മൻമോഹൻ". മാധ്യമം. Retrieved 15 ഏപ്രിൽ 2014.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- Crusader or Conspirator? Coalgate and Other Truths Archived 2014-04-18 at the Wayback Machine.