ക്രൈസ്ലർ ബിൽഡിംഗ്
ക്രൈസ്ലർ ബിൽഡിങ് Chrysler Building | |
---|---|
Record height | |
Tallest in the world from 1930 മേയ് 27 to 1931 ഏപ്രിൽ 30[I] | |
Preceded by | 40 വാൾ സ്ട്രീറ്റ് |
Surpassed by | എംപയർ സ്റ്റേറ്റ് ബിൽഡിങ് |
അടിസ്ഥാന വിവരങ്ങൾ | |
തരം | ഓഫീസ് |
വാസ്തുശൈലി | ആർട് ഡെകോ |
സ്ഥാനം | 405 ലെക്സിങ്ടൺ അവന്യു, മാൻഹട്ടൻ, ന്യൂയോർക്ക് 10174 |
നിർമ്മാണം ആരംഭിച്ച ദിവസം | 1928 |
പദ്ധതി അവസാനിച്ച ദിവസം | 1930 |
ഉടമസ്ഥത | ടിഷ്മാൻ സ്പെയെർ |
Height | |
Antenna spire | 1,046 അടി (319 മീ)[1] |
മേൽക്കൂര | 925 അടി (282 മീ) |
മുകളിലെ നില | 899 അടി (274 മീ)[1] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 77[1][2] |
തറ വിസ്തീർണ്ണം | 1,195,000 sq ft (111,000 m2) |
Lifts/elevators | 32[1] |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | വില്യം വാൻ അലെൻ |
Chrysler Building | |
Architectural style | ആർട് ഡെകോ |
NRHP reference No. | 75001237 |
Significant dates | |
Added to NRHP | 1976[3] |
Designated NHL | December 8, 1976[4] |
References | |
[1][5] |
ന്യൂയോർക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ആർട് ഡെക്കൊ(Art Deco) ശൈലിയിലുള്ള ഒരു കെട്ടിടമാണ് ക്രൈസ്ലർ ബിൽഡിങ് (ഇംഗ്ലീഷിൽ: Chrysler Building). ന്യൂയോർക്കിൽ മാൻഹട്ടണിലുള്ള ടർട്ല് ബേ (Turtle Bay) പ്രദേശത്ത് 42-ആം സ്ട്രീറ്റും ലക്സിങ്ടൺ അവന്യുവും സന്ധിക്കുന്നിടത്താണ് ഈ മന്ദിരത്തിന്റെ സ്ഥാനം. 1931-ൽ എംബയർ സ്റ്റേറ്റ് ബിൽഡിങ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി കരസ്ഥമാക്കുന്നതിനു മുൻപുവരെ 11 മാസത്തോളം ആ പദവി അലങ്കരിച്ചിരുന്നത് ക്രൈസ്ലർ മന്ദിരമാണ്. 1046അടിയാണ് ഈ കെട്ടിടത്തിന്റെ ഉയരം.[1][6][7] ചട്ടക്കൂട് ഉരുക്കുകൊണ്ട് നിർമ്മിച്ചതാണെങ്കിലും ഇഷ്ടികയിൽ പണിതീർത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന സ്ഥാനം ക്രൈസ്ലർ ബിൽഡിങിനാണ്. വേൽഡ് ട്രേഡ് സെന്ററിന്റെ പതനത്തിനുശേഷം 2007 ഡിസംബർ വരെ ന്യൂയോർക് നഗരത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം എന്ന പദവി ഈ മന്ദിരത്തിന് വീണ്ടും ലഭിച്ചു. 2007ൽ 1,200അടി ഉയരമുള്ള ബാങ്ക് ഓഫ് അമേരിക്ക ടവറിന്റെ ഉച്ചിയിൽ ഒരു ശിഖരംകൂടി ഘടിപ്പിച്ചതോടെയാണ് ക്രൈസ്ലർ ബിൽഡിങിന്റെ ഈ രണ്ടാം സ്ഥാനം വീണ്ടും നഷ്ടമായത്. കൂടാതെ 2007ൽ തുറന്ന ദ് ന്യൂയോർക് ടൈംസ് ബിൽഡിങിനും ക്രൈസ്ലർ ബിൽഡിങിന്റെ ഏകദേശം സമാനമായ ഉയരമുണ്ടായിരുന്നു. [8] എന്നാൽ വൺ വേൾഡ് ട്രേഡ് സെന്റർ എന്ന് പുതിയ മന്ദിരം ഈ രണ്ടിനേയും നാലാം സ്ഥാനത്തേക്ക് പിന്തള്ളി.
ആർട് ഡെകോ ശൈലിക്ക് ഒരു ഉത്തമ ഉദാഹരണമാണ് ക്രൈസ്ലർ. കൂടാതെ നിരവധി സമകാലീന വാസ്തുശില്പികൾ ഈ മന്ദിരത്തെ ന്യൂയോർക്കിലെ മികച്ച മന്ദിരങ്ങളിൽ ഒന്ന് ആയി കാണുന്നു. 2007ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ആർക്കിടെക്റ്റ്സ് പുറത്തിറക്കിയ അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട വാസ്തുശില്പങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം ക്രൈസ്ലർ ബിൽഡിങിനായിരുന്നു. [9]
ചരിത്രം
[തിരുത്തുക]വാൾടെർ പി. ക്രിസ്ലെറിനുവേണ്ടി വില്യം വാൻ അലെൻ എന്ന വാസ്തുശില്പിയാണ് ക്രൈസ്ലർ മന്ദിരം രൂപകല്പനചെയ്തത്. 1928-കളിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടം നിർമ്മിക്കുന്നതിന് ന്യൂയോർക്കിൽ തീവ്രമായ മത്സരങ്ങൾ നടന്നിരുന്നു. [10][11]. പ്രതിവാരം 4 നിലകൾ എന്ന് നിരക്കിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിച്ചത്, തിരക്കിട്ട ഈ നിർമ്മാണവേഗതയിലും ഒരു തൊഴിലാളിപോലും മരിച്ചില്ല എന്നത് മറ്റൊരു അറിവ്. [12]
രൂപകല്പനയുടെ ആരംഭം
[തിരുത്തുക]വാൻ അലെൻ എന്ന വ്യക്തി ന്യൂയോർക്കിൽ പുതിയൊരു അംബർചുംബിക്കായുള്ള രൂപകല്പന സമർപ്പിച്ചിരുന്നു. ഇതിന്റെ ശിഖരം ഗ്ലാസിൽ തീർത്ത ഒരു കിരീടത്തിന് സമാനമായിരുന്നു. [13] 246 മീറ്റർ (807 അടി) ആയിരുന്നു നിർദ്ദിഷ്ട കെട്ടിടത്തിന്റെ ഉയരം.[12] എന്നാൽ കെട്ടിടത്തിന്റെ കോൺട്രാക്ടർ വില്ല്യം എച്. റെനോൾഡ്സിന് വാൻ അലെന്റെ രൂപകല്പന കൂടുതൽ വികസിച്ചതും ചിലവേറിയതുമായി തോന്നി. ആയതിനാൽ ഈ പ്ലാൻ തിരസ്കരിക്കപ്പെട്ടു.[14] പിന്നീട് വാൻ അലെന്റെ രൂപരേഖ തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന വാൾട്ടേർ പി. ക്രൈസ്ലെറിന് വിൽക്കുകയുണ്ടായി. അവർ അലെന്റെ ആദ്യത്തെ രൂപരേഖയിൽ ചിലമാറ്റങ്ങൾ വരുത്തി. കൂടുതൽ നിൽകൾ കൂട്ടിച്ചേർക്കപ്പെട്ടു. കെട്ടിടത്തിന്റെ ഉയരം 282 മീറ്ററിൽ എത്തി[12]. ക്രൈസ്ലർ കോർപ്പറേഷന്റെ ചെയർമാനായിരുന്ന വാൾട്ടർ ക്രൈസ്ലർ, ഈ പുതിയ മന്ദിരത്തെ ക്രൈസ്ലറിന്റെ ആസ്ഥാനമന്ദിരമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.[12]
നിർമ്മാണം
[തിരുത്തുക]1928 സെപ്റ്റംബർ മാസം 19-ആം തീയതി ക്രൈസ്ലർ മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു.[12] ഏകദേശം 400,000ത്തോളം റിവെറ്റുകളാണ്(rivets) ഇതിന്റെ നിർമ്മാണത്തിന് ആവശ്യമായി വന്നത്![12] ഏകദേശം 3,826,000 ഇഷ്ടികകളും നോൺ ലോഡ് ബെയറിങ് ചുമരിന്റെ(non-loadbearing wall) നിർമ്മാണത്തിന് വേണ്ടിവന്നു. [15] കോണ്ട്രാക്ടർമാർ എഞ്ചിനീയർമാർ, തൊഴിലാളികൾ, തുടങ്ങിയവരുടെ സംയുക്ത പരിശ്രമഫലമായാണ് ക്രൈസ്ലർ ബിൽഡിങ് യാത്ഥാർത്യമായത്.
പൂർത്തീകരണം
[തിരുത്തുക]1930 മേയ് 20-ന് നിർമ്മാണമ്പൂർത്തിയായതോടെ ഉയരത്തിൽ 40 വാൾ സ്റ്റ്രീറ്റ് ബിൽഡിംഗിനെ പിന്തള്ളി ക്രൈസ്ലർ ബിൾഡിംഗ് ഒന്നാമതെത്തി. നിർമ്മാണം പൂർത്തിയായ സമയത്ത് ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു ക്രൈസ്ലർ. പാരിസിലെ ഈഫൽ ടവർ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമ്മിതിയും. 1930 മേയ് 27-ന് ക്രൈസ്ലർ ബിൽഡിങ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ഒരു വർഷത്തിനുള്ളിൽതന്നെ എംപയർ സ്റ്റേറ്റ് ബിൽഡിങ് ഇതിന്റെ ഒന്നാംസ്ഥാനം തട്ടിയെടുത്തു. എങ്കിലും ഇന്ന് സ്റ്റീൽ ചട്ടക്കൂടിൽ ഇഷ്ടികകൾ കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ക്രൈസ്ലർ ബിൽഡിങാണ്. ക്രൈസ്ലറിനേക്കാളും ഉയരമുള്ള അനവധി കെട്ടിടങ്ങളുടെ ആവിർഭാവത്തിന് പിന്നീട് ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിക്കുകയുണ്ടായി.[16][17]
വാസ്തുവിദ്യ
[തിരുത്തുക]ആർട് ഡെക്കോ ശൈലിയുടെ ഒരു ഉത്തമ ഉദാഹരണമാണ് ക്രൈസ്ലർ ബിൽഡിങ്. ഇതിന്റെ 61-ആം നിലയുടെ മൂലകലിലായി സ്ഥാപിച്ചിരിക്കുന്ന പരുന്തിന്റെ ശില്പങ്ങളും വളരെ പ്രശസ്തമാണ്.[18] ഉരുക്കുകൊണ്ടുള്ള ഫ്രേമിൽ ഇഷ്ടികകൾ കൊണ്ടാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. പുറംഭാഗത്ത് മെറ്റലുകൊണ്ട് ക്ലാഡിങും ചെയ്തിരിക്കുന്നു. 3,862 ജനലുകളാണ് ഈ കെട്ടിടത്തിന്റെ മുൻപാഗത്തുള്ളത്ഓട്ടിസ് എലെവേറ്റർ കോർപറെഷന്റെ ലിഫ്റ്റുകളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.[12] 1976-ൽ ക്രൈസ്ലറിന് യു.എസ്. ദേശീയ ചരിത്ര സ്മാരക പദവി ലഭിച്ചു.[4][19]
ക്രൈസ്ലർ ബിൽഡിങ് ഉദ്ധരണികളിൽ
[തിരുത്തുക]- 1920കളിൽ ക്രൈസ്ലർ ബിൽഡിങ് പൂർത്തിയായതോട് കൂടി ഫ്രഞ്ചുകാരുടെ ആർട് ഡെക്കോ അമേരിക്കയിലും ദർശിച്ചുതുടങ്ങി.
- –ജോൺ ജൂലിയാസ് നോർവിച്ച്, ദ് വേൾഡ് അറ്റ്ലസ് ഓഫ് ആർക്കിടെക്ചർ-ഇൽ
- 1920കളിൽ ക്രൈസ്ലർ ബിൽഡിങ് പൂർത്തിയായതോട് കൂടി ഫ്രഞ്ചുകാരുടെ ആർട് ഡെക്കോ അമേരിക്കയിലും ദർശിച്ചുതുടങ്ങി.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Chrysler Building - The Skyscraper Center". Council on Tall Buildings and Urban Habitat. Archived from the original on ജൂൺ 6, 2013. Retrieved ജൂലൈ 30, 2013.
- ↑ Nash, Eric Peter; McGrath, Norman (1999). Manhattan Skyscrapers. Princeton Architectural Press. p. 63. ISBN 978-1-56898-181-9. Retrieved ഏപ്രിൽ 20, 2012.
- ↑ "National Register Information System". National Register of Historic Places. National Park Service. ജനുവരി 23, 2007.
- ↑ 4.0 4.1 "Chrysler Building". National Historic Landmark summary listing. National Park Service. Retrieved ഏപ്രിൽ 20, 2012.
- ↑ ക്രൈസ്ലർ ബിൽഡിംഗ് at Emporis
- ↑ "Map Archived 2015-05-24 at the Wayback Machine." Turtle Bay Association. Retrieved on January 25, 2009.
- ↑ "The Chrysler Building –". Skyscraperpage.com. Retrieved സെപ്റ്റംബർ 27, 2010.
- ↑ "Emporis Data – See Tallest buildings Ranking". Emporis.com. ജൂൺ 15, 2009. Retrieved സെപ്റ്റംബർ 27, 2010.
- ↑ "FavoriteArchitecture.org". FavoriteArchitecture.org. Archived from the original on ഒക്ടോബർ 1, 2012. Retrieved സെപ്റ്റംബർ 27, 2010.
- ↑ Emporis GmbH. "Emporis Data "...a celebrated three-way race to become the tallest building in the world."". Emporis.com. Retrieved സെപ്റ്റംബർ 27, 2010.
- ↑ "The Manhattan Company – Skyscraper.org; "...'race' to erect the tallest tower in the world."". Skyscraper.org. Archived from the original on മേയ് 15, 2015. Retrieved സെപ്റ്റംബർ 27, 2010.
- ↑ 12.0 12.1 12.2 12.3 12.4 12.5 12.6 "University of Wisconsin–Madison; School of Engineering – The Chrysler Building". Archived from the original on ഏപ്രിൽ 10, 2008. Retrieved ജൂലൈ 30, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;jayebee.com
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Emporis GmbH. "– Chrysler Building". Emporis.com. Retrieved സെപ്റ്റംബർ 27, 2010.
- ↑ Stravitz 2002, Pages 54, 158, image caption no.39
- ↑ "The World's Tallest Brick Building – SkyscraperPicture.com". 72.14.235.104. Archived from the original on നവംബർ 20, 2012. Retrieved സെപ്റ്റംബർ 27, 2010.
- ↑ "A view from Above – The Chrysler Building". 72.14.235.104. Archived from the original on ജൂൺ 30, 2007. Retrieved സെപ്റ്റംബർ 27, 2010.
- ↑ "1926 Chrysler Radiator Cap Used On The Chrysler Building". Imperialclub.com. ഡിസംബർ 13, 2006. Archived from the original on മേയ് 17, 2015. Retrieved സെപ്റ്റംബർ 27, 2010.
- ↑ Pitts, Carolyn (1976). "National Register of Historic Places Inventory-Nomination: Chrysler Building" (PDF). National Park Service. Archived from the original (PDF) on ഒക്ടോബർ 18, 2012. Retrieved മേയ് 3, 2009.
{{cite journal}}
: Cite journal requires|journal=
(help); Unknown parameter|month=
ignored (help) and Accompanying 1 photo, exterior, undatedPDF (164 KB)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Stravitz, David (2002). The Chrysler Building: Creating a New York Icon Day by Day. New York: Princeton Architectural Press. ISBN 1-56898-354-9.
- Terranova, Antonio; Manferto, Valeria (2003). Skyscrapers. Vercelli, Italy: White Star. ISBN 88-8095-230-7.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Chrysler Building Archived 2013-06-06 at the Wayback Machine on CTBUH Skyscraper Center
- Official Tishman Speyer website Archived 2012-01-25 at the Wayback Machine
- The story of Chrysler Building Archived 2008-12-28 at the Wayback Machine – by CBS Forum Archived 2011-02-02 at the Wayback Machine
- Salon.com article (02/2002)
- New York Architecture Images - The Chrysler Building Archived 2015-05-05 at the Wayback Machine
- Chrysler Building: Lighthearted & Serious, by Anthony Romeo, AIA