ക്ലബ്ബ് ഓഫ് പ്രസിഡൻഷ്യൽ ഷെഫ്‌സ്
ദൃശ്യരൂപം
ലോക രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെ മുഖ്യപാചകക്കാരുടെ കൂട്ടായ്മയാണ് ക്ലബ്ബ് ഓഫ് പ്രസിഡൻഷ്യൽ ഷെഫ്‌സ് (Le Club des Chefs des Chefs (CCC)) രണ്ട് ഡസനിലധികം രാഷ്ട്രതലവൻമാരുടെ പാചകക്കാരാണ് ക്ലബ്ബിലുള്ളത്. ലോകത്തെ ഏറ്റവും പ്രത്യേകമായ പാചകശാസ്ത്ര സമൂഹമെന്നാണ് ഈ ക്ലബ്ബിനെ അനൗപചാരികമായിവിശേഷിപ്പിക്കുന്നത്. സംഘടനയുടെ ആസ്ഥാനം പാരീസ് ആണ്. 2016ൽ ഇന്ത്യയിൽ വച്ചാണ് അതിന്റെ പൊതുസഭ ചേർന്നത്.[1] ഇന്ത്യൻ രാഷ്ട്രപതിയുടെ പാചകക്കാരൻ മോൺട്ടുസെയ്‌നി, അമേരിക്കൻ പ്രഡിഡന്റിന്റെ പാചകക്കാരി ക്രിസ്റ്റിറ്റകോമർഫോർഡ്, ബ്രിട്ടീഷ് രാജ്ഞിയുടെ പാചകക്കാരൻ മാർക്ക് ഫ്‌ളാനെഗൻ തുടങ്ങിയവർ ക്ലബ്ബിൽ അംഗങ്ങളാണ്.
തുടക്കം
[തിരുത്തുക]1977ൽ ഗില്ലെസ് ബ്രഗാർഡ് ആണ് ക്ലബ്ബ് സ്ഥാപിച്ചത്.[2] വർഷത്തിൽ ഒരിക്കൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് അവരുടെ ജോലി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും.[3]
നിലവിലെ അംഗങ്ങൾ
[തിരുത്തുക]- മോൺട്ടുസെയ്‌നി - ഇന്ത്യൻ രാഷ്ട്രപതിയുടെ പാചകക്കാരൻ
- ക്രിസ്റ്റിറ്റ കോമർഫോർഡ് - അമേരിക്കൻ പ്രഡിഡന്റിന്റെ പാചകക്കാരി [4]
- മാർക്ക് ഫ്‌ളാനെഗൻ - ബ്രിട്ടീഷ് രാജ്ഞിയുടെ പാചകക്കാരൻ [5]
- ക്രിസ്റ്റിയൻ ഗ്രേഷിയ - മൊണാകോ രാജാവ് ആൽബർട്ട് രണ്ടാമന്റെ പാചകക്കാരൻ[6]
- ഷേലം കദോഷ് - ഇസ്രയേൽ പ്രസിഡന്റിന്റെ പാചകക്കാരൻ [2]
- ഉൽറിച്ച് കെർസ് - ജർമ്മൻ ചാൻസിലറുടെ പാചകക്കാരൻ [2]
- ഹിൽട്ടൺ ലിറ്റിൽ - സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിന്റെ പാചകക്കാരൻ[7]
- റൂപെർട്ട് ശ്നൈറ്റ് - ആസ്ട്രിയൻ പ്രസിഡന്റിന്റെ പാചകക്കാരൻ
- ഗുല്ലിയാമേ ഗോമെസ് - ഫ്രഞ്ച് പ്രസിഡന്റിന്റെ പാചകക്കാരൻ[8]
മുൻ അംഗങ്ങൾ
[തിരുത്തുക]- ബർണാർഡ് വാഉഷൻ -( 1974 മൂതൽ 2013 വരെ ) - ഫ്രഞ്ച് പ്രസിഡന്റിന്റെ പാചകക്കാരൻ.[9]
- ഹെന്റി ഹല്ലർ - 1966 മുതൽ 1987 വരെ വൈറ്റ് ഹൗസിൽ പാചകക്കാരനായിരുന്നു.[10]
അവലംബം
[തിരുത്തുക]- ↑ http://pib.nic.in/newsite/PrintRelease.aspx?relid=151938
- ↑ 2.0 2.1 2.2 "Lumière: Club des Chefs des Chefs" The New York Times. Retrieved 6 October 2013.
- ↑ "Secretary-General Invites Club des Chefs des Chefs to Join Zero Hunger Challenge, as it Prepares Dinner for 250 Homeless in Harlem" UN Department of Public Information. Retrieved 6 October 2013.
- ↑ "Presidential chefs swap recipes for world diplomacy" Archived 2012-09-02 at the Wayback Machine. Reuters. Retrieved 6 October 2013.
- ↑ "Club provides cooks' tour of world leaders". The Guardian. Retrieved 6 October 2013.
- ↑ "Chefs to world's powerful dish on feeding the influential" CBS News. Retrieved 6 October 2013.
- ↑ (in French) "Le Club des chefs des chefs: le G20 des cuisiniers reçu par François Hollande" Huffington Post. Retrieved 6 October 2013.
- ↑ (in French) "Un nouveau chef à l'Elysée: cinq choses à savoir sur Guillaume Gomez" Le Huffington Post. Retrieved 29 September 2015.
- ↑ (in French) "Chefs de chefs d'Etat: toqués au sommet" Le Monde. Retrieved 6 October 2013.
- ↑ (in French) "White House Chef To Leave In Fall" The New York Times. Retrieved 29 September 2015.