ക്ലയർ ബ്ലാങ്ക്
ക്ലാരിസ മാബെൽ ബ്ലാങ്ക് ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. “ബെവെർലി ഗ്രേ മിസ്റ്ററി” നോവൽ പരമ്പരകളുടെ സ്രഷ്ടാവ് ക്ലയർ ബ്ലാങ്കാണ്. ഇതുകൂടാതെ മറ്റു നാലു നോവലുകൾക്കൂടി അവർ രചിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1915 ആഗസ്റ്റ് 5 ന് പെൻസിൽവാനിയയിലെ അല്ലെൻടൌണിൽ ബെസീ ഹിക്ക്മാൻറെയും എഡ്ഗാർ ഹെൻട്രി ബ്ലാങ്കിൻറെയും മകളായിട്ടാണ് ക്ലാസിസ മാബെൽ ബ്ലാങ്ക് ജനിച്ചത.[1][2][3][4][5][6][7]്. ജർമൻടൌണിലെ തുണിമില്ലിൽ ജോലിയ്ക്കു ചേരുന്നതിനുമുമ്പ്, ഒരു സിൽക്ക് മില്ലിലെ തറികളുടെ കേടുപാടുകൾ പരിഹരിക്കുന്ന ജോലിയായിരുന്നു ആദ്യകാലത്ത് അദ്ദേഹം ചെയ്തിരുന്നത.;[1] 1920, 1930, 1940 കാലഘട്ടങ്ങളിൽ അദ്ദേഹത്തിൻറെ ജോലി നെയ്ത്തുകാരൻറേതായി. കുടുംബം ഫിലാഡെൽഫിയയിലെ ഒൽനേ സെക്ഷനിലേയ്ക്കു മാറിയ കാലത്ത് 10 വയസുവരെ ക്ലയർ, ഹെർബ്സ്റ്റ് എലെമെൻററി സ്കൂളിലാണ് പഠനം നടത്തി. 18 വയസിൽ ഒൽനോ ഹൈസ്കൂളിൽനിന്നുള്ള ബിരുദപഠനപഠനത്തിനുശേഷമുള്ള കാലത്ത് ബെവെർലി ഗ്രേ പരമ്പരയിലെ ആദ്യ നാലു പുസ്തകങ്ങൾ പ്രസിദ്ധീകകരിക്കപ്പെട്ടിരുന്നു.
ബ്ലാങ്ക് പിയേർസ് സ്കൂൾ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പഠനത്തിനുചേരുകയും ശേഷം ഫിലാഡെൽഫിയയിൽ അറ്റ്ലാൻറിക് റിഫൈനിംഗ് കമ്പനിയുടെ സഹസ്ഥാപനമായ കീസ്റ്റോൺ പൈപ്പ് ലൈൻ കമ്പനിയിൽ ഒരു ടൈപ്പിസ്റ്റായി ജോലി തരപ്പെടുത്തുകയും ചെയ്തു. 1940 ആയപ്പോഴേയ്ക്കും ഈ കമ്പനിയലെ സെക്രട്ടറി സ്ഥാനത്ത് ജോലി ചെയ്യുകയും മാതാപിതാക്കളോടൊപ്പം താമസിച്ച് $1,500 വാർഷിക സമ്പാദ്യമുണ്ടാക്കുകയും ചെയ്തു. രണ്ടാംലോകമഹായുദ്ധകാലത്ത് അവർ അമേരിക്കൻ വിമൻസ് വോളണറി സർവ്വീസസിൽ ചേർന്നുപ്രവർത്തിക്കുകയും പട്ടണത്തിലെത്തുന്ന സൈനികർക്കുള്ള സേവനങ്ങൾ നൽകുന്നതിൽ ഭാഗഭാക്കാകുകയും ചെയ്തു. 1941 ൽ അവർക്ക് അല്ലെൻടൌണിൽവച്ച് കുട്ടിക്കാലത്തു പരിചയമുണ്ടായിരുന്ന ജോർജ്ജ് എൽമർ മോയർ ഫിലാഡെൽഫിയയിലെത്തി. 1943 ൽ അവർ വിവാഹിതരായി. ആർമിയിൽ രണ്ടുവർഷത്തോളം ജോലി ചെയ്ത മോയറിൻ സാർജൻറ് പദവി ലഭിച്ചിരുന്നു. മിലിട്ടറിയിലെ ജോലിയിൽനിന്നു വിരമിച്ചതിനുശേഷം ഒരു വിദഗ്ദ്ധനായ വെൽഡറായിരുന്ന അദ്ദേഹം ബഡ്ഡ് കമ്പനിയിൽ ജോലിചെയ്തിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയം ഡ്രെക്സെൽ യൂണിവേഴ്സിറ്റിയിൽ ഈവനിംഗ ക്ലാസുകളിൽ ചേർന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചിരുന്നു. അവർക്ക് റോബർട്ട് (1947), ജോൺ സി. മോയർ (1953) എന്നിങ്ങനെ രണ്ടുകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. 1965 ആഗസ്റ്റ് 15 ന് അവർ അന്തരിച്ചു. അവരുടെ ഭർത്താവ് ജോർജ്ജ് എൽമർ മോയർ 1998 ഫെബ്രുവരി 27 നും അന്തരിച്ചു.
മറ്റു സാഹിത്യസംഭാവനകൾ
[തിരുത്തുക]ബെവെർലി ഗ്രേ പുസ്തക പരമ്പരകൾ കൂടാതെ നാലു നോവലുകൾകൂടി ക്ലയർ ബ്ലാങ്ക് രചിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്നു പുസ്തകങ്ങൾ 1936 ൽ എ.എൽ. ബർട്ട് പബ്ലിഷ് ചെയ്ത (ബെവേർലി ഗ്രേ പരമ്പരയുടെ അക്കാലത്തെ പബ്ലീഷർ) “അഡ്വഞ്ചർ ഗേൾസ്” പരമ്പരയിലുള്ളതായിരുന്നു. സാൽഫീൽഡ് പബ്ലീഷിംഗ് കമ്പനി ഇവ പുനപ്രസിദ്ധീകിരിച്ചുവെങ്കലും പിന്നീട് പുതിയ അഡ്വഞ്ചർ ഗേൾസ് പരമ്പയിലെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല്. 1940 ൽ ഗ്രാമെർസി പബ്ലിഷിംഗ് കമ്പനി ബ്ലാങ്കിൻറെ മുതിർന്നവർക്കുവേണ്ടി രചിച്ച ഏക നോവലായ “ലവർ കംബാക്ക്” പ്രസിദ്ധീകിരിച്ചു.
നോവലുകളുടെ രണ്ടു കൈയെഴുത്തു പ്രതികൾ ഉണ്ടായിരുന്നത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. 1941 ഡിസംബറിൽ ഗ്രോസ്സെറ്റ് & ഡൺലാപ് കമ്പനിക്ക് “ലിൻഡ റോസ് അറ്റ് ഹാമിൽട്ടൺ” എന്ന നോവലിൻറെ കയ്യഴുത്തു പ്രതി അയച്ചുകൊടുത്തിരുന്നങ്കിലും നാലുമാസങ്ങൾക്കുശേഷം നിരസിക്കപ്പെട്ടു. പ്രസിദ്ധീകിരിക്കപ്പെടാത്ത “ബെവെർലി ഗ്രേസ് സർപ്രൈസ്” എന്ന പേരിൽ ഈ പരമ്പരകളുടെ അവസാന വാല്യം എഴുതിയിരുന്നെങ്കിലും 1955 ൽ ഈ പരമ്പര നിർത്തി വയ്ക്കുകയും അവസാനവാല്യം പ്രസിദ്ധീകൃതമാകാതെയിരിക്കുകയും ചെയ്തു. അഡ്വഞ്ചർ ഗേൾസ് പരമ്പരിയിലെ ഒരു നാലാമത്തെയും അവസാനത്തെയും പുസ്തകത്തെക്കുറിച്ച് “ദ അഡ്വഞ്ചർ ഗേൾസ് ഓൺ വേക്കേഷൻ” എന്നപേരിൽ മൂന്നാമത്തെ പരമ്പരയിൽ പരസ്യം ചെയ്തിരുന്നെങ്കിലും പരമ്പര നിർത്തുന്നതിനുമുമ്പ്, ബ്ലാങ്കസ് ഇത് എഴുതിയിരുന്നോ അതോ എഴുതുവാൻ ഉദ്ദേശിച്ചതുമാത്രമേയുള്ളോ എന്ന കാര്യങ്ങൾ അവ്യക്തമാണ്.
ദ അഡ്വഞ്ചർ ഗേൾസ്
[തിരുത്തുക]സ്ഥായിയായിത്തന്നെ ഒരു നോവൽത്രയമായ, ദ അഡ്വഞ്ചർ ഗേൾസ് സീരീസ്, എ.എൽ ബർട്ട് 1936 ൽ പ്രസിദ്ധീകരിക്കുകയും അതിൻറെ തുടർച്ചായ പ്രസിദ്ധീകരണം ഒരുക്കലും നടത്തുകയുമുണ്ടായില്ല.
# | Title | Copyright |
---|---|---|
1 | ദ അഡ്വഞ്ചർ ഗേൾസ് അറ്റ് കെ ബാർ ഒ* | 1936 |
2 | ദ അഡ്വഞ്ചർ ഗേൾസ് ഇൻ ദ എയർ | 1936 |
3 | അഡ്വഞ്ചർ ഗേൾസ് അറ്റ് ഹാപ്പിനെസ് ഹൌസ് | 1936 |
4† | (അഡ്വഞ്ചർ ഗേൾസ് ഓൺ വേക്കേഷൻ) | N/A |
* Errantly referred to as "K-Bar-O" on the dust jacket
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Grossman, Anita Susan (January 1989). "Mystery of Clair Blank". Yellowback Library (55).
- ↑ "United States World War I Draft Registration Cards, 1917–1918," database with images, FamilySearch (Edgar Henry Blank: accessed February 4, 2016); citing Allentown City no 1, Pennsylvania, United States, NARA microfilm publication M1509 (Washington D.C.: National Archives and Records Administration, n.d.); FHL microfilm 1,852,506.
- ↑ "United States Census, 1920," database with images, FamilySearch (Household of Edgar H Blank: accessed January 28, 2016), Allentown Ward 2, Lehigh, Pennsylvania, United States; citing sheet 12A, NARA microfilm publication T625 (Washington D.C.: National Archives and Records Administration, n.d.); FHL microfilm 1,821,588.
- ↑ "Pennsylvania, Death Certificates, 1906–1963," database with images, Ancestry.com, (Stillborn Blank : accessed April 25, 2016), entry for Stillborn Blank, January 7, 1918, certificate no. 259; citing records of the Pennsylvania Department of Health, Record Group 11, "Death certificates, 1906–1963," series 11.90, Pennsylvania Historical and Museum Commission, Harrisburg, Pennsylvania.
- ↑ "Pennsylvania, Death Certificates, 1906–1963," database with images, Ancestry.com, (Mildred B. Blank : accessed April 25, 2016), entry for Mildred B. Blank, June 20, 1920, certificate no. 66976; citing records of the Pennsylvania Department of Health, Record Group 11, "Death certificates, 1906–1963," series 11.90, Pennsylvania Historical and Museum Commission, Harrisburg, Pennsylvania.
- ↑ "Pennsylvania, Death Certificates, 1906–1963," database with images, Ancestry.com, (George H. Blank : accessed April 25, 2016), entry for George H. Blank, July 10, 1925, certificate no. 68734; citing records of the Pennsylvania Department of Health, Record Group 11, "Death certificates, 1906–1963," series 11.90, Pennsylvania Historical and Museum Commission, Harrisburg, Pennsylvania.
- ↑ "Pennsylvania, Death Certificates, 1906–1963," database with images, Ancestry.com, (Baby Blank : accessed April 25, 2016), entry for Baby Blank, February 10, 1930, certificate no. 10493; citing records of the Pennsylvania Department of Health, Record Group 11, "Death certificates, 1906–1963," series 11.90, Pennsylvania Historical and Museum Commission, Harrisburg, Pennsylvania.