ക്ലൂനെ നാഷണൽ പാർക്ക് ആൻറ് റിസർവ്വ്
ക്ലൂനെ നാഷണൽ പാർക്ക് ആൻറ് റിസർവ്വ് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location of Kluane National Park in Canada | |
Location | യൂക്കോൺ, കാനഡ |
Nearest city | ഹെയ്ൻസ് ജംഗ്ഷൻ |
Coordinates | 60°37′10″N 138°19′52″W / 60.61943°N 138.331°W |
Area | 5,900 കി.m2 (6.4×1010 sq ft) (park) 22,013 കി.m2 (2.3695×1011 sq ft) (total) |
Established | 1972 as a National Park Reserve. May 29, 1993: an eastern portion of the Reserve became a National Park; the rest continues as a Reserve |
Governing body | പാർക്സ് കാനഡ |
Website | Kluane National Park and Reserve |
Part of | Kluane / Wrangell-St. Elias / Glacier Bay / Tatshenshini-Alsek |
Criteria | Natural: (vii), (viii), (ix), (x) |
Reference | 72 |
Inscription | 1979 (3-ആം Session) |
Extensions | 1992, 1994 |
ക്ലൂനെ നാഷണൽ പാർക്ക് ആൻറ് റിസർവ്വ് (/kluːˈɑːniː/; French: Parc national et réserve de parc national de Kluane) യൂക്കോൺ ടെറിട്ടറിയുടെ തെക്കുപടിഞ്ഞാറൻ മൂലയിലുള്ള രണ്ട് സംരക്ഷിത പ്രദേശങ്ങളാണ്. ഫസ്റ്റ് നേഷൻസ് ഭൂമി ക്ലെയിമുകൾ തീർപ്പാക്കാത്തതിനാൽ ദേശീയോദ്യാനമായി മാറ്റുന്നതിനായി 1972-ൽ നാഷണൽ പാർക്ക് റിസർവ് നീക്കിവച്ചു. ഇത് 22,013 ചതുരശ്ര കിലോമീറ്റർ (8,499 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. റിസർവിന്റെ കിഴക്കൻ ഭാഗത്തെ സംബന്ധിച്ച് ഷാംപെയ്ൻ, ഐഷിഹിക് എന്നീ ഫസ്റ്റ് നേഷൻസുമായി ധാരണയിലെത്തിയപ്പോൾ, ഏകദേശം 5,900 ചതുരശ്ര കിലോമീറ്റർ (2,300 ചതുരശ്ര മൈൽ) വിസതൃതിയുള്ള ആ ഭാഗം 1993-ൽ ഒരു ദേശീയോദ്യാനമായി മാറുകയും പാർക്ക്സ് കാനഡയുമായി സഹകരിച്ച് ഭരിക്കുന്ന ദേശീയോദ്യാന സംവിധാനത്തിന്റെ ഒരു ഘടകമാകുകയും ചെയ്തു. ക്ലൂനെ ഫസ്റ്റ് നേഷനുമായുള്ള അന്തിമ ഭൂമി ക്ലെയിം സെറ്റിൽമെന്റിനായി കാത്തിരിക്കുന്ന വലിയ പടിഞ്ഞാറൻ ഭാഗം ഒരു റിസർവ് ആയിത്തന്നെ തുടരുന്നു. തെക്ക് വശം ബ്രിട്ടീഷ് കൊളംബിയയുടെ അതിർത്തിയാണ് ഈ ദേശീയോദ്യാനം. അതേസമയം, റിസർവ് തെക്ക് വശത്തായി ബ്രിട്ടീഷ് കൊളംബിയയുടെയും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ അമേരിക്കൻ ഐക്യനാടുകളുടേയും (അലാസ്ക) അതിർത്തികളാണ്.
കാനഡയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ സെന്റ് ഏലിയാസ് പർവതനിരകളിലെ മൗണ്ട് ലോഗൻ (5,959 മീറ്റർ അല്ലെങ്കിൽ 19,551 അടി) റിസർവിൽ ഉൾപ്പെടുന്നു. പാർക്കിന്റെ ഭൂപ്രകൃതിയിൽ ആധിപത്യം പുലർത്തുന്ന പർവതങ്ങളും ഹിമാനികളും അതിന്റെ വിസ്തൃതിയുടെ 83 ശതമാനവും ഉൾക്കൊള്ളുന്നു. ഏറ്റവും വലിയ പർവതങ്ങൾക്കും ഹിമാനികൾക്കും കിഴക്ക്, ഉദ്യാനത്തിലെ ബാക്കിയുള്ള ഭൂമി വനവും തുന്ദ്രയുമാണ്. ഇവിടെ പാർക്കിന്റെ പടിഞ്ഞാറൻ, തെക്ക് ഭാഗങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ തണുപ്പേറിയതും വരണ്ടതുമാണ്. പാർക്കിന്റെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് മരങ്ങൾ വളരുന്നത്. വൈറ്റ് സ്പ്രൂസ്, ബാൽസം പോപ്ലാർ, ട്രെബ്ലിംഗ് ആസ്പൻ എന്നിവയാണ് പ്രാഥമിക വൃക്ഷ ഇനങ്ങൾ.[2][3]
അവലംബം
[തിരുത്തുക]- ↑ "Protected Planet | Kluane National Park Reserve Of Canada". Protected Planet. Retrieved 2020-10-13.
- ↑ "Kluane National Park and Reserve of Canada". Parks Canada. Retrieved 2015-07-30.
- ↑ "Kluane National Park and Reserve of Canada: Fact Sheet". Parks Canada. Retrieved 2015-07-30.