Jump to content

ക്ലെയർ ഡെയ്ൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലെയർ ഡെയ്ൻസ്
ഡെയ്ൻസ് പാലിഫെസ്റ്റ് 2015 ൽ
ജനനം
ക്ലെയർ കാതറിൻ ഡെയ്ൻസ്

(1979-04-12) ഏപ്രിൽ 12, 1979  (45 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
വിദ്യാഭ്യാസംലൈസി ഫ്രാൻകായിസ് ഡി ലോസ് ഏഞ്ചൽസ്
തൊഴിൽനടി
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2009)
കുട്ടികൾ3

ക്ലെയർ കാതറിൻ ഡെയ്ൻസ് (ജനനം: ഏപ്രിൽ 12, 1979)[1] ഒരു അമേരിക്കൻ നടിയാണ്. കൗമാരപ്രായം മുതൽ സിനിമ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിൽ അനേകം വേഷങ്ങൾ ചെയ്ത അവർ മൂന്ന് പ്രൈംടൈം എമ്മി അവാർഡുകളും നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2012-ൽ, ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ അവരെ തിരഞ്ഞെടുത്തു.

1994 ലെ കൗമാര നാടക പരമ്പരയായ മൈ സോ-കാൾഡ് ലൈഫിൽ[2] അഭിനയിച്ചതിൻറെ പേരിൽ ആദ്യമായി അംഗീകാരം നേടിയ ഡെയ്ൻസ്, ഇതിലൂടെ ടെലിവിഷൻ പരമ്പര, നാടകം എന്നിവയിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയും ഒരു നാടക പരമ്പരയിലെ മികച്ച നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. അതേ വർഷം തന്നെ ലിറ്റിൽ വിമൻ (1994) എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച അവർ റോമിയോ + ജൂലിയറ്റ് (1996) എന്ന പ്രണയകഥയിൽ അഭിനയിച്ചുകൊണ്ട് കൂടുതൽ പ്രശസ്തിയിലേയക്ക് ഉയർന്നു. തുടർന്ന് ദ റെയിൻമേക്കർ (1997), ദി അവേഴ്സ് (2002), ടെർമിനേറ്റർ 3: റൈസ് ഓഫ് ദി മെഷീൻസ് (2003), ഷോപ്പ്ഗേൾ (2005), സ്റ്റാർഡസ്റ്റ് (2007) തുടങ്ങിയ ചലച്ചിത്രങ്ങളിലും ഡെയ്ൻസ് പ്രത്യക്ഷപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. "Claire Danes: Related Content". Britannica. Archived from the original on January 25, 2022. Retrieved January 25, 2022.
  2. Bellafante, Gina (October 28, 2007). "A Teenager in Love (So-Called)". The New York Times. Archived from the original on January 2, 2015. Retrieved August 16, 2014.
"https://ml.wikipedia.org/w/index.php?title=ക്ലെയർ_ഡെയ്ൻസ്&oldid=3946629" എന്ന താളിൽനിന്ന് ശേഖരിച്ചത്