ക്വിക്കിഖ്ട്ടാലുക്
ക്വിക്കിക്ടാലുക് മേഖല (ക്വിക്കിഖ്ടാനി മേഖല അല്ലെങ്കിൽ ബാഫിൻ മേഖല എന്നിങ്ങനെയും അറിയപ്പെടുന്നു) കാനഡയിലെ നുനാവടിന്റെ ഏറ്റവും കിഴക്കുള്ള[1] ഭരണപ്രദേശമാണ്. ബാഫിൻ ദ്വീപിന്റെ പരമ്പരാഗത ഇനുക്ടിട്ടട് പേരാണ് ക്വിക്കിക്ടാലുക് എന്നത്. ഔദ്യോഗിക രേഖകളിൽ ക്വിക്കിക്ടാലുക് മേഖല എന്നത് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന പേരാണെങ്കിലും, സ്റ്റാറ്റിസ്റ്റിക്സ് കാനഡ[2] ഉൾപ്പെടെയുള്ള പല പ്രമുഖ പൊതു സ്ഥാപനങ്ങളും ബാഫിൻ മേഖലയെന്ന പഴയ പേരിനാണ് മുൻഗണന നൽകുന്നത്.
18,988 ജനസംഖ്യയും 989,879.35 ചതുരശ്ര കിലോമീറ്റർ (382,194.55 ചതുരശ്ര മൈൽ) വിസ്തൃതിയുമുള്ള ഇത് ആകെയുള്ള മൂന്നു മേഖലകളിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും വലിപ്പമുള്ളതുമായ മേഖലയാണ്.[3]
ബാഫിൻ ദ്വീപ്, ബെൽച്ചർ ദ്വീപുകൾ, അക്കിമിസ്കി ദ്വീപ്, മാൻസെൽ ദ്വീപ്, പ്രിൻസ് ചാൾസ് ദ്വീപ്, ബൈലോട്ട് ദ്വീപ്, ഡെവൺ ദ്വീപ്, കോൺവാലിസ് ദ്വീപ്, ബാത്തസ്റ്റ് ദ്വീപ്, അമണ്ട് റിംഗ്നസ് ദ്വീപ്, എല്ലെഫ് റിംഗ്നസ് ദ്വീപ്, ആക്സൽ ഹെയ്ബർഗ് ദ്വീപ്, എല്ലെസ്മിയർ ദ്വീപ്, മെൽവില്ലെ ഉപദ്വീപ്, മെൽവില്ലെ ദ്വീപിലെ കിഴക്കൻ ഭാഗം, പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിന്റെ വടക്കൻ ഭാഗം, സോമർസെറ്റ് ദ്വീപും അതിനിടയിലുള്ള ചെറു ദ്വീപുകളും ഈ മേഖലയിൽ ഉൾപ്പെടുന്നു. മേഖലാ സീറ്റും പ്രാദേശിക തലസ്ഥാനവും ഇഖ്വാല്യൂട്ട് (ജനസംഖ്യ 7,740)[4] ആണ്. നുനാവടിന്റെ ഏറ്റവും വടക്ക്, കിഴക്ക്, തെക്കൻ പ്രദേശങ്ങളിലേയ്ക്ക് ക്വിക്കിക്ടാലുക് മേഖല വ്യാപിച്ചുകിടക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Philip Goldring (Winter 2015). "Historians and Inuit: learning from the Qikiqtani Truth Commission, 2007-2010". Canadian Journal of History. 50 (3). University of Toronto via GALE: 492. doi:10.3138/CJH.ACH.50.3.005. Archived from the original on 2016-05-06. Retrieved 19 April 2016.
- ↑ "Census Profile, 2016 Census Baffin, Region [Census division]". Statistics Canada. Retrieved 2017-03-02.
- ↑ "Census Profile, 2016 Census Baffin, Region [Census division]". Statistics Canada. Retrieved 2017-03-02.
- ↑ "Census Profile, 2016 Census Iqaluit". Statistics Canada. Retrieved 2017-03-02.