Jump to content

ക്വിയറള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഓൺലൈൻ കൂട്ടായ്മയായ ക്വിയറള, മലയാളി ഗേ (സ്വവർഗപ്രണയി), ലെസ്ബിയൻ (സ്വവർഗപ്രണയിനി) സുഹൃത്തുകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനോടൊപ്പം, കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ (എൽജിബിടി) നേരിടുന്ന ദൈനം ദിന വെല്ലുവിളികളും, അനുബന്ധ വിഷയങ്ങളും മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു[1]. ക്വിയർ(Queer) + കേരള എന്ന സംയോജനത്തിൽ നിന്നാണ് ക്വിയറള എന്ന പേര് ഉണ്ടായത്. പ്രധാനമായും ബോധവൽക്കരണ പരിപാടികളിൽ[2] ഊന്നൽ കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഈ കൂട്ടായ്മ കേരളത്തിൽ താരതമ്യേന കുറവ് മാദ്ധ്യമ ശ്രദ്ധ നേടിയിട്ടുള്ള സ്വവർഗാനുരാഗം എന്ന വിഷയത്തിൽ കൂടുതൽ ആരോഗ്യപരയമായ മാദ്ധ്യമ ചർച്ചകൾ ചെയ്തു കൊണ്ടുമിരിക്കുന്നു . 2014 ജൂലൈയിൽ കൊച്ചിയിൽ വെച്ച് നടന്ന അഞ്ചാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര സംഘടിപ്പിയ്ക്കുന്നതിൽ[3] ക്വിയറള പ്രവർത്തകർ സുപ്രധാന പങ്കു വഹിച്ചു. [4]. ആറാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര തിരുവനന്തപുരത്താണ് സംഘടിപ്പിക്കപ്പെട്ടത്. [5]. കോഴിക്കോട് വെച്ച് 2016 ആഗസ്റ്റ്‌ മാസം 12 ന് നടന്ന ഏഴാമത് ഘോഷയാത്രയിൽ തൃത്താല എം എൽ എ വി. ടി. ബൽറാം, കോഴിക്കോട് ജില്ലാ കലക്ടർ എൻ പ്രശാന്ത്, എഴുത്തുകാരി ഖദീജ മുംതാസ്, സാമൂഹ്യ പ്രവർത്തക കെ. അജിത തുടങ്ങിയവരും നൂറുകണക്കിന് ആളുകളും പങ്കെടുത്തു. [6] [7]

ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയിൽ നിന്ന്

ദേശീയ[8], അന്തർദ്ദേശീയ തലങ്ങളിൽ ഈ വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും അനുബന്ധ മുന്നേറ്റങ്ങളും കേരളത്തിലെ ആളുകളുടെ ശ്രദ്ധയിൽ കൊണ്ടു വരിക , അതോടൊപ്പം പ്രസ്തുത വിഷയത്തിൽ സജീവമായി പ്രവർത്തിയ്ക്കാൻ ലൈംഗിക ന്യൂനപക്ഷങ്ങളെ സജ്ജരാക്കുക[9] തുടങ്ങിയ കാര്യങ്ങളിലും ക്വിയറള കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ ഇതര ജനകീയ മുന്നേറ്റങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഈ കൂട്ടായ്മ, കലാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ലിംഗ നീതിയും ലൈംഗികതയും എന്നാ വിഷയത്തിൽ ചർച്ചകളും നടത്തി വരുന്നു.[10]


പുറം കണ്ണികൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. അശ്വതി കെ, 11th September 2013, The New Indian Express, http://www.newindianexpress.com/cities/kochi/Rainbow-out-in-the-sky/2013/09/11/article1778139.ece Archived 2016-05-11 at the Wayback Machine.
  2. എക്സ്പ്രസ്‌ ന്യൂസ് സർവ്വീസ് , The New Indian Express, 01st September 2014, http://www.newindianexpress.com/cities/thiruvananthapuram/A-Gathering-with-Much-Difference/2014/09/01/article2408172.ece Archived 2016-03-04 at the Wayback Machine.
  3. ശിബ കുര്യൻ, 23Jul2014, TNN, https://s3.amazonaws.com/external_clips/774089/Gay_Pride_Walk.pdf?1406093388
  4. ഡിഎൻഐ മുംബൈ, 27 July 2014, http://www.dnaindia.com/india/report-fifth-kerala-lgbt-parade-pride-held-2005667
  5. http://www.ndtv.com/kerala-news/lgbt-community-organises-queer-pride-march-in-keralas-thiruvananthapuram-780467
  6. http://english.manoramaonline.com/news/kerala/queer-pride-parade-kozhikode-photos-transgender-lgbt.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-08-16.
  8. അശ്വതി കെ, 12th December 2013, The New Indian Express, http://www.newindianexpress.com/cities/kochi/Expressing-their-Angst/2013/12/12/article1940739.ece Archived 2014-12-22 at the Wayback Machine.
  9. എസ് സനന്ദകുമാർ, 03Aug2014, Economic Times, http://articles.economictimes.indiatimes.com/2014-08-03/news/52385685_1_lgbt-community-lgbt-members-community-members Archived 2014-12-18 at the Wayback Machine.
  10. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-10-12. Retrieved 2016-08-16.
"https://ml.wikipedia.org/w/index.php?title=ക്വിയറള&oldid=4135975" എന്ന താളിൽനിന്ന് ശേഖരിച്ചത്