Jump to content

കർപൂരി ഠാക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർപൂരി ഠാക്കൂർ
ബീഹാർ മുഖ്യമന്ത്രി
ഓഫീസിൽ
1977-1979, 1970-1971
മുൻഗാമിജഗനാഥ് മിശ്ര
പിൻഗാമിറാം സുന്ദർ ദാസ്
നിയമസഭാംഗം, ബീഹാർ
ഓഫീസിൽ
1985, 1980, 1977, 1972, 1969, 1967, 1962, 1957
മണ്ഡലം
  • സോൻബർസ (1985)
  • സമസ്തിപ്പൂർ (1980)
  • ഫുൽപ്പരാസ് (1977)
  • താജ്പ്പൂർ (1957-1972)
വ്യക്തിഗത വിവരങ്ങൾ
ജനനം1924 ജനുവരി 24
സമസ്തിപ്പൂർ, ബീഹാർ
മരണംഫെബ്രുവരി 17, 1988(1988-02-17) (പ്രായം 64)
പട്ന, ബീഹാർ
രാഷ്ട്രീയ കക്ഷി
  • ലോക്ദൾ
  • ജനതാ പാർട്ടി
  • ഭാരതീയ ക്രാന്തി ദൾ
  • സോഷ്യലിസ്റ്റ് പാർട്ടി
പങ്കാളിഫുൽമതി ദേവി
കുട്ടികൾ1 son and 5 daughter's
As of 29 ജനുവരി, 2024
ഉറവിടം: മാതൃഭൂമി

രണ്ട് തവണ ബീഹാർ മുഖ്യമന്ത്രി, എട്ട് തവണ ബീഹാർ നിയമസഭാംഗം, ഒരു തവണ ബീഹാറിൻ്റെ ഉപ-മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു കർപൂരി ഠാക്കൂർ.(1924-1988) 1988 ഫെബ്രുവരി 17ന് അദ്ദേഹം അന്തരിച്ചു. ജന്മശതാബ്ദി വർഷമായ 2024-ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ ഭാരത് രത്ന പുരസ്കാരം നൽകി ആദരിച്ചു.[1][2][3]

ജീവിതരേഖ

[തിരുത്തുക]

ബീഹാറിലെ സമസ്തിപ്പൂർ ജില്ലയിലെ ഒരു ദളിത് കുടുംബത്തിൽ ഗോകുൽ ഠാക്കൂറിൻ്റെയും രാം ദുലാരി ദേവിയുടേയും മകനായി 1924 ജനുവരി 24 ന് ജനനം. ബി.എയാണ് വിദ്യാഭ്യാസ യോഗ്യത.

മഹാത്മ ഗാന്ധിയുടേയും സത്യനാരായണൻ സിൻഹയുടേയും ആശയങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് വേണ്ടി കോളേജ് വിട്ട കർപ്പൂരി ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന് വേണ്ടി പ്രവർത്തിച്ച് രണ്ട് വർഷം ജയിൽവാസം അനുഭവിച്ചു.

രാം മനോഹർ ലോഹ്യയാണ് കർപ്പൂരിയുടെ രാഷ്ട്രീയ ഗുരു. 1967-ൽ ലോഹ്യയുടെ മരണശേഷം കർപ്പൂരി ബീഹാറിലെ സോഷ്യലിസ്റ്റ് നേതൃ നിരയിലെത്തി. നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ്, രാം വിലാസ് പാസ്വാൻ എന്നിവരെ ബീഹാർ രാഷ്ട്രീയത്തിലെത്തിച്ചത് കർപ്പൂരി ഠാക്കൂറിൻ്റെ പ്രവർത്തനങ്ങളാണ്.

1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം അദ്ദേഹത്തിൻ്റെ ഗ്രാമത്തിൽ അധ്യാപകനായി ജോലി നോക്കി. 1957-ൽ താജ്പൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി ബീഹാർ നിയമസഭാംഗമായ അദ്ദേഹം എട്ട് തവണ നിയമസഭാംഗമായും രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ സമസ്തിപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബീഹാർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചു.

1978 നവംബറിലാണ് സർക്കാർ ജോലികളിൽ പിന്നോക്ക വിഭാഗക്കാർക്ക് 26 ശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന മുംഗേരിലാൽ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിയായിരിക്കെ കർപൂരി ഠാക്കൂർ നടപ്പിലാക്കിയത്.

ഇത് ബീഹാർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലുണ്ടായ സ്വാധീനം പിന്നീട് രാജ്യമാകെ പടർന്നു. 1990-കളിൽ മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗിന് കരുത്തു പകർന്നത് കർപൂരി ഠാക്കൂറിൻ്റെ ഈ നടപടികളാണ്.

1988 ഫെബ്രുവരി 17ന് പട്നയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കർപ്പൂരി ഠാക്കൂറിൻ്റെ ജന്മശതാബ്ദി വർഷമായ 2024-ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ ഭാരത രത്ന ബഹുമതി നൽകി ആദരിച്ചു.[4]

പ്രധാന പദവികളിൽ

  • 1946 : സോഷ്യലിസ്റ്റ് പാർട്ടി അംഗം
  • 1948-1952 : സോഷ്യലിസ്റ്റ് പാർട്ടി, ബീഹാർ സംസ്ഥാന സെക്രട്ടറി
  • 1957 : നിയമസഭാംഗം, താജ്പ്പൂർ
  • 1962 : നിയമസഭാംഗം, താജ്പ്പൂർ
  • 1967 : നിയമസഭാംഗം, താജ്പ്പൂർ
  • 1967-1968 : ബീഹാർ, ഉപ-മുഖ്യമന്ത്രി
  • 1969 : നിയമസഭാംഗം, താജ്പ്പൂർ
  • 1970-1971 : ബീഹാർ, മുഖ്യമന്ത്രി
  • 1972 : നിയമസഭാംഗം, താജ്പ്പൂർ
  • 1977 : ലോക്സഭാംഗം, സമസ്തിപ്പൂർ
  • 1977 : നിയമസഭാംഗം, ഫുൽപ്പരാസ്
  • 1977-1979 : ബീഹാർ, മുഖ്യമന്ത്രി
  • 1980 : നിയമസഭാംഗം, സമസ്തിപ്പൂർ
  • 1984 : സമസ്തിപ്പൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 1985 : നിയമസഭാംഗം, സോൻബർസ[5]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കർപൂരി_ഠാക്കൂർ&oldid=4027476" എന്ന താളിൽനിന്ന് ശേഖരിച്ചത്