കൽക്കി (ചലച്ചിത്രം)
കൽക്കി | |
---|---|
പ്രമാണം:Kalki malayam movie poster.jpeg | |
സംവിധാനം | പ്രവീൺ പ്രഭാറാം |
നിർമ്മാണം | സുവിൻ കെ വർക്കി പ്രശോഭ് കൃഷ്ണ |
രചന |
|
അഭിനേതാക്കൾ | |
സംഗീതം | ജേക്സ് ബിജോയ് |
ഛായാഗ്രഹണം | ഗൗതം ശങ്കർ |
ചിത്രസംയോജനം | രഞ്ചിത്ത് കൂഴൂർ |
സ്റ്റുഡിയോ | ലിറ്റിൽ ബിഗ് ഫിലിംസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2019 ഓഗസ്റ്റ് 8 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 152 മിനിറ്റ് |
2019 ഓഗസ്റ്റ് 8 ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൽക്കി(English:Kalkki). പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ് ഒരു പോലീസ് ഓഫീസർ ആയിട്ടാണ് അഭിനയിച്ചത്.കുഞ്ഞിരാമായണം,എബി എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച ചിത്രമാണിത്. ജേക്കസ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കർ നിർവഹിച്ചു.എസ്ര,തരംഗം എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണിത് .[1]
കഥാസാരം
[തിരുത്തുക]തമിഴ്നാടിനും കേരളത്തിനും അതിർത്തി പങ്കിടുന്ന ഒരിടമാണ് നഞ്ചങ്കോട്ട. അധികാരവും പണവും കൊണ്ട് ഡിവൈപി എന്ന രാഷ്ട്രീയ പാർട്ടിയിലെ തലതൊട്ടപ്പനായ അമർനാഥും (ശിവജിത്ത്) അയാളുടെ കുടുംബവും ചൊൽപ്പടിയ്ക്ക് നിർത്തുന്ന ഒരു ഗുണ്ടാരാജ്യമാണ് നഞ്ചങ്കോട്ട ഇന്ന്. തമിഴ് ജനതയെ നാടുകടത്തി അവർ താമസിച്ചിരുന്ന സ്ഥലങ്ങളൊക്കെ കയ്യേറിയിരിക്കുകയാണ് അമർനാഥും അയാളുടെ കൂട്ടാളികളും. കൊല്ലും കൊലയും ഗുണ്ടായിസവുമൊക്കെ സാധാരണസംഭവമായ, അമർനാഥിന്റെ നിയന്ത്രണത്തിലുമുള്ള നഞ്ചങ്കോട്ടിൽ പൊലീസും പോലീസുകാരും നോക്കുകുത്തികൾ മാത്രമാണ്. നാണക്കേടുകൊണ്ട് ഒരു സബ് ഇൻസ്പെക്ടർ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിക്കുക വരെ ചെയ്യുന്ന അതേ നഞ്ചങ്കോട്ടിലേക്കാണ് ഇൻസ്പെക്ടർ കെ (ടൊവിനോ തോമസ്) എത്തുന്നത്. പറയത്തക്ക അംഗബലമൊന്നുമില്ലാത്ത തന്റെ സഹപ്രവർത്തകർക്കൊപ്പം ചേർന്ന് അയാൾ നടത്തുന്ന തേരോട്ടമാണ് പിന്നീട് പ്രേക്ഷകർക്ക് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ടൊവിനോ തോമസ്...കൽക്കി/കെ
- സംയുക്ത മേനോൻ... ഡോക്ടർ സംഗീത
- സുധീഷ്... ഹെഡ് കോൺസ്റ്റബിൾ അബ്ദുള്ള
- സൈജു കുറുപ്പ്...സൂരജ്
- ഹരീഷ് ഉത്തമൻ...ഉമ്മർ
- ശിവജിത്ത് പദ്നാഭൻ...അമർനാഥ്
- വിനി വിശ്വലാൽ
- മിഥുൻ എം ദാസ് റൈറ്റർ സുന്ദരൻ
- അപർണ നായർ...ആവണി
- കെ പി എ സി ലളിത... ലളിതാ ഭായ്
- ജെയിംസ് ഏലിയ...കുട്ടൻ പിള്ള
- അനീഷ് ഗോപാൽ
- ഇർഷാദ്...എസ്.ഐ വൈശാഖൻ
- അഞ്ജലി നായർ... വൈശാഖിന്റെ ഭാര്യ
- ശ്രീകാന്ത് മുരളി
ഫസ്റ്റ് ലുക്ക് പോസ്റ്റർ
[തിരുത്തുക]ടൊവിനോ തന്നെയായിരുന്നു കൽക്കിയുടെ ഫസ്‌റ്‌ലുക്ക് ആരാധകർക്കായി പങ്കുവെച്ചിരുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്ക് ടൊവിനോ പുറത്തുവിട്ടിരുന്നത്.ആരാധകരും പ്രേക്ഷകരും ഇത് ആവേശത്തോടെയാണ് സ്വീകരിച്ചത്.
ടൈറ്റിലിനു പിന്നിലുള്ള കാരണം
[തിരുത്തുക]സിനിമയ്ക്ക് കൽക്കി എന്ന പേര് നൽകിയതിനെക്കുറിച്ച് സംവിധായകൻ ഇങ്ങനെ പറഞ്ഞു:വിഷ്ണുവിൻറെ അവതാരമാണ് വിനാശത്തിൻറെ മുന്നോടിയായി പുരാണത്തിൽ അവതരിപ്പിക്കപ്പെടുന്ന കൽക്കി. ടൊവിനോയുടെ കഥാപാത്രവും ഈ പുരാണകഥാപാത്രവും തമ്മിൽ ചില സാമ്യങ്ങളുണ്ട്.
സംഗീതം
[തിരുത്തുക]ജേക്സ് ബിജോയ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.ചിത്രത്തിലെ പശ്ചാത്തല സംഗീതം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.നിർണായകമായ രംഗങ്ങൾക്ക് പശ്ചാത്തലസംഗീതം ഉണ്ടാക്കിയ ഓളം ചെറുതല്ല. ചിത്രത്തിന്റെ മാസ്സ് സ്വഭാവം നിലനിർത്തുന്നതിലും മ്യൂസിക്കിന് നല്ല പങ്കുണ്ട്.
കൽക്കി | ||||
---|---|---|---|---|
സൗണ്ട്ട്രാക്ക് by ജേക്സ് ബിജോയ് | ||||
Recorded | 2019 | |||
Venue | ചെന്നൈ | |||
Studio | മൈൻഡ് സ്കോർ, ചെന്നൈ | |||
Language | മലയാളം | |||
Label | ഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ് | |||
ജേക്സ് ബിജോയ് chronology | ||||
|
അണിയറ പ്രവർത്തകർ
[തിരുത്തുക]- . സംവിധാനം : പ്രവീൺ പ്രഭാറാം
- . രചന : സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം
- . നിർമ്മാണം : സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ
- . സംഗീതം : ജേക്സ് ബിജോയ്
- . ഗാനരചന : ജോയി പോൾ,മനൂ മഞ്ജിത്,ഫെജോ,സാരഥി
- . ഛായാഗ്രഹണം : ഗൗതം ശങ്കർ
- . ചിത്രസംയോജനം : രഞ്ജിത്ത് കൂഴൂർ
- .സംഘട്ടനം : അൻപറിവ്, ദിലീപ് സുബ്ബരായൻ, സുപ്രീം സുന്ദർ,മാഫിയ ശശി
- . കല : സുഭാഷ് കരുൺ
- . വി എഫ് എക്സ് : പ്രോമിസ്
- . മേക്കപ്പ് : ഹസ്സൻ വണ്ടൂർ
- . വസ്ത്രാലങ്കാരം : അരുൺ മനോഹർ
- . നിർമ്മാണ നിയന്ത്രണം : മനോജ് പൂങ്കുന്നം
- . പ്രൊഡക്ഷൻ എ്സിക്യൂട്ടീവ് : ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിങ്ങാലക്കുട.
- . സ്റ്റിൻസ് : ബിജിത്ത് ധർമ്മടം
- . പോസ്റ്റർ ഡിസൈനിംഗ് : യെല്ലോടൂത്ത്