കൽരാജ് മിശ്ര
കൽരാജ് മിശ്ര | |
---|---|
രാജസ്ഥാൻ ഗവർണർ | |
ഓഫീസിൽ 2019-2024 | |
മുൻഗാമി | കല്യാൺ സിംഗ് |
പിൻഗാമി | എച്ച്.കെ.ബാഗ്ഡേ |
ഹിമാചൽ പ്രദേശ് ഗവർണർ | |
ഓഫീസിൽ 22/07/2019 - 08/09/2019 | |
മുൻഗാമി | ആചാര്യ ദേവവൃത് |
പിൻഗാമി | ബന്ദാരു ദത്താത്രേയ |
കേന്ദ്ര ചെറുകിട, ഇടത്തരം സംരഭക വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014 - 2017 | |
മുൻഗാമി | കെ.എച്ച്.മുനിയപ്പ |
പിൻഗാമി | ഗിരിരാജ് സിംഗ് |
മണ്ഡലം | ഡിയോറിയ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഘാസിപ്പൂർ, ഉത്തർ പ്രദേശ് | 1 ജൂലൈ 1941
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | സത്യവതി മിശ്ര |
കുട്ടികൾ | 1 son and 1 daughter |
As of 28 ജൂലൈ, 2024 ഉറവിടം: പതിനാറാം ലോക്സഭ |
2019 സെപ്റ്റംബർ 9 മുതൽ 2024 ജൂലൈ 28 വരെ രാജസ്ഥാൻ ഗവർണറായിരുന്ന മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമാണ് കൽരാജ് മിശ്ര. (ജനനം : 01 ജൂലൈ 1941) ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മിശ്ര നിയമസഭ കൗൺസിലിലും നിയമസഭയിലും അംഗമായിരുന്നു. നാലു തവണ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു.[1][2]
ജീവിതരേഖ
[തിരുത്തുക]ഉത്തർപ്രദേശിലെ ഘാസിപ്പൂരിലുള്ള സൈദാപ്പൂർ ജില്ലയിലെ മാലിക്പ്പൂരിൽ രാമജിയ മിശ്രയുടേയും പ്രഭാവതിയുടേയും മകനായി 1941 ജൂലൈ ഒന്നിന് ഒരു ഇടത്തരം ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ചു. എം.എ ബിരുദദാരിയാണ് കൽരാജ് മിശ്ര.[3]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1955-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായതോടെയാണ് കൽരാജ് മിശ്രയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1963-ൽ സംഘത്തിൻ്റെ പ്രചാരകനായ മിശ്ര 1979-ൽ ഓൾ ഇന്ത്യ ജനത യുവമോർച്ചയുടെ ആദ്യ ദേശീയ പ്രസിഡൻ്റായിരുന്നു.
1980-ൽ ഭാരതീയ ജനത പാർട്ടി രൂപീകരണത്തോടെ ഉത്തർപ്രദേശിലെ പാർട്ടിയുടെ സംസ്ഥാന നേതാവായി മാറിയ മിശ്ര നാലു തവണ ബിജെപി സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
2012-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ലക്നൗ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡിയോറിയയിൽ നിന്ന് പാർലമെൻറംഗമായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് കേന്ദ്ര കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.
75 വയസ് പിന്നിട്ടതിനെ തുടർന്ന് 2017-ൽ സജീവരാഷ്ട്രീയത്തിൽ നിന്ന് ഒഴിവായ മിശ്ര പിന്നീട് 2019-ൽ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിതനായി. രാജസ്ഥാൻ ഗവർണറായിരുന്ന കല്യാൺ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് 2019 സെപ്റ്റംബർ 9 മുതൽ 2024 ജൂലൈ 28 വരെ രാജസ്ഥാൻ ഗവർണറായിരുന്നു.
പ്രധാന പദവികളിൽ
- 1955 : ആർ.എസ്.എസ്. അംഗം
- 1963 : ആർ.എസ്.എസ്. പ്രചാരക്
- 1968 : സംഘടനാ സെക്രട്ടറി, ഭാരതീയ ജനസംഘ്
- 1978-1984 : രാജ്യസഭാംഗം, (1)
- 1979 : ദേശീയ പ്രസിഡൻ്റ്, ഓൾ ഇന്ത്യ ജനത യുവമോർച്ച
- 1979 : കൺവീനർ, ദേശീയ യുവജന ഏകോപന സമിതി
- 1980-1991 : ബിജെപിയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി
- 1986-1992 : നിയമസഭ കൗൺസിൽ അംഗം, (1)
- 1991 : ബിജെപി സംസ്ഥാന പ്രസിഡൻറ്
- 1992-1998 : നിയമസഭ കൗൺസിൽ അംഗം, (2)
- 1993 : ബിജെപി സംസ്ഥാന പ്രസിഡൻ്റ്
- 1995 : ബിജെപി സംസ്ഥാന പ്രസിഡൻറ്
- 1997-2000 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 1998-2001 : നിയമസഭ കൗൺസിൽ അംഗം, (3)
- 2000 : ബിജെപി സംസ്ഥാന പ്രസിഡൻ്റ്
- 2001-2006 : രാജ്യസഭാംഗം, (2)
- 2006-2012 : രാജ്യസഭാംഗം, (3)
- 2010 : ബിജെപി, ദേശീയ ഉപാധ്യക്ഷൻ
- 2012-2014 : നിയമസഭാംഗം, ലക്നൗ ഈസ്റ്റ്
- 2014-2017 : കേന്ദ്രമന്ത്രി, ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭ
- 2014-2019 : ലോക്സഭാംഗം, ഡിയോറിയ
- 2019 : ഹിമാചൽ പ്രദേശ് ഗവർണർ
- 2019-2024 : രാജസ്‌ഥാൻ ഗവർണർ
അവലംബം
[തിരുത്തുക]- ↑ "Rajasthan Governor: Kalraj Mishra sworn in as Rajasthan Governor" https://m.economictimes.com/news/politics-and-nation/kalraj-mishra-sworn-in-as-rajasthan-governor/amp_articleshow/71046478.cms
- ↑ "Kalraj Mishra is new governor of Rajasthan, Arif Mohd Khan gets Kerala - The Economic Times" https://m.economictimes.com/news/politics-and-nation/kalraj-mishra-is-new-governor-of-rajasthan-arif-mohd-khan-gets-kerala/amp_articleshow/70932450.cms
- ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)