Jump to content

ഖഗോളബലതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിശാസ്ത്രത്തിൽ ഖഗോളവസ്തുക്കളുടെ ചലനത്തെ സംബന്ധിക്കുന്ന പഠനം നടത്തുന്ന ശാസ്ത്രശാഖയാണു് ഖഗോളബലതന്ത്രം. ഊർജ്ജതന്ത്രത്തിലെ ബലതന്ത്രനിയമങ്ങൾ അനുസരിച്ച് ഖഗോളവസ്തുക്കളായ ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, ധൂമകേതുക്കൾ, കൃത്രിമ ഉപഗ്രഹങ്ങൾ തുടങ്ങിയവയുടെ ചലനവേഗവും ഗതിയും സ്ഥാനവും കണ്ടുപിടിച്ച് അവയുടെ പട്ടികകൾ തയ്യാറാക്കാൻ ഈ പഠനം ഉപകരിക്കുന്നു.

ഖഗോളബലതന്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ഉപശാഖയാണു് ഭ്രമണപഥബലതന്ത്രം (Astrodynamics). കൃത്രിമോപഗ്രഹങ്ങളുടെ ഭ്രമണപഥം കണക്കാക്കുന്ന പഠനശാഖയാണിതു്. ചന്ദ്രന്റെ ഭ്രമണപഥത്തെ മാത്രം കേന്ദ്രീകരിച്ചു പഠിക്കുന്ന മറ്റൊരു ഉപശാഖയാണു് ചന്ദ്രപഥശാസ്ത്രം(Lunar theory).

"https://ml.wikipedia.org/w/index.php?title=ഖഗോളബലതന്ത്രം&oldid=3461114" എന്ന താളിൽനിന്ന് ശേഖരിച്ചത്