ഖദീജ
ഖദീജ ബിൻത് ഖുവൈലിദ് സത്യവിശ്വാസികളുടെ മാതാവ് | |
---|---|
خَدِيجَة بِنْت خُوَيْلِد | |
ജനനം | c. 554 |
മരണം | ഹിജ്റക്ക് 3 വർഷം മുൻപ്[1] c. 619 (പ്രായം 64–65) മക്ക |
അന്ത്യ വിശ്രമം | ജന്നത്തുൽ മുഅല്ല, മക്ക |
മറ്റ് പേരുകൾ | ഖദീജത്തുൽ കുബ്റാ |
അറിയപ്പെടുന്നത് | First wife of Muhammad |
സ്ഥാനപ്പേര് |
|
ജീവിതപങ്കാളി | Muhammad ibn Abdullah |
കുട്ടികൾ | Sons:Daughters: |
മാതാപിതാക്കൾ |
|
ബന്ധുക്കൾ | Grandsons:
Granddaughters: Cousin: |
കുടുംബം | Banu Asad (by birth) Ahl al-Bayt (by marriage) |
ഇസ്‌ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ പത്നിയും മക്കയിലെ വ്യാപാരപ്രമുഖയുമായിരുന്നു ഖദീജ ബിൻത് ഖുവൈലിദ്(Arabic: خَدِيجَة بِنْت خُوَيْلِد, romanized: Khadīja bint Khuwaylid, c. 554[2] – നവംബർ 619). മുഹമ്മദിന്റെ പ്രവാചകത്വത്തിൽ ആദ്യം വിശ്വസിച്ച വ്യക്തിയും ഖദീജയായിരുന്നു. സത്യവിശ്വാസികളുടെ മാതാവ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്നു. സ്വർഗലോകത്ത് മർയം (മേരി), ഫറോവയുടെ പത്നി ആസിയ, ഫാത്വിമ എന്നിവർക്കൊപ്പം ഖദീജയും സത്യവിശ്വാസിനികളുടെ നേതാക്കളായിരിക്കും എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.
ജീവിതരേഖ
[തിരുത്തുക]ഖുറൈഷി ഗോത്രത്തിലെ അസദ് കുടുംബത്തിൽ ഖുവൈലിദിന്റെയും ആമിർ ബിൻ ലുഅയ്യ് ഗോത്രത്തിലെ ഫാത്വിമ ബിൻത് സാഇദയുടെയും[3][4] മകളാണ് ഖദീജ. പ്രവാചകൻ മുഹമ്മദിന്റെ മാതാവായ ആമിന ബിൻത് വഹബിന്റെ ബന്ധു കൂടിയാണ് ഖദീജയുടെ മാതാവ്[5][6]. വ്യാപാരിയും ഗോത്രനേതാവുമായിരുന്നു പിതാവ്[7]. മുഹമ്മദുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ഖദീജയുടെ മാതാവ് മരണപ്പെട്ടിരുന്നു. എന്നാൽ പിതാവിന്റെ മരണം അവരുടെ വിവാഹത്തിന് മുൻപാണെന്നും അല്ല, ശേഷമാണെന്നും വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്[8][9]. ഉമ്മുഹബീബ് ബിൻത് അസദ് എന്ന ഒരു സഹോദരി ഖദീജക്കുണ്ടായിരുന്നു[10].
വ്യാപാരരംഗത്ത്
[തിരുത്തുക]മക്കയിലെ പ്രശസ്ത വ്യാപാരിയായിരുന്നു ഖദീജ. ഖദീജയുടെ കച്ചവടസംഘത്തിന് മറ്റെല്ലാ ഖുറൈശി കച്ചവടസംഘങ്ങളും ചേർന്നത്രയും വിഭവശേഷിയുണ്ടായിരുന്നു എന്നാണ് വിവരണങ്ങളിൽ കാണപ്പെടുന്നത്[11]. വിശ്വസ്തരായ മേൽനോട്ടക്കാരെ നിയമിച്ചാണ് ഖദീജയുടെ കച്ചവടസംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇത്തരക്കാർക്ക് കമ്മീഷൻ വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
മുഹമ്മദ് നബിക്ക് മുമ്പ്
[തിരുത്തുക]മുഹമ്മദിനെ വിവാഹം ചെയ്യുന്നതിന് മുമ്പ്, രണ്ട് പ്രാവശ്യം വിവാഹം ചെയ്യപ്പെട്ടു. രണ്ടു ഭർത്താവിന്റെയും മരണ ശേഷമാണ് വിധവയായ ഖദീജ ബീവിയെ, അവരുടെ ആവശ്യപ്രകാരം മുഹമ്മദ് നബി വിവാഹം കഴിക്കുന്നത്.
മുഹമ്മദ് നബിയുമായുള്ള വിവാഹം
[തിരുത്തുക]ഖദീജ നടത്തിയിരുന്ന കച്ചവടത്തിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദിന്റെ, വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം നടക്കുകയുമാണ് ചെയ്തത് എന്ന് പറയപ്പെടുന്നു. വിവാഹം നടക്കുമ്പോൾ മുഹമ്മദിന് 25 വയസ്സും, ഖദീജക്ക് 40 വയസ്സുമായിരുന്നു. എന്നാൽ ഖദീജയുടെ അന്നത്തെ പ്രായം 40-ൽ കുറവായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മുഹമ്മദ്-ഖദീജ ദമ്പതികൾക്ക് 6 കുട്ടികൾ ജനിച്ചു.ഖാസിം,അബ്ദുല്ല എന്ന രണ്ടുപുത്രന്മാർ ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്‌യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നിവരാണ് പെൺകുട്ടികൾ.
മുഹമ്മദിന്റെ പ്രവാചകത്വം
[തിരുത്തുക]മുഹമ്മദിന്റെ പ്രവാചകത്വം ആദ്യമായി അംഗീകരിക്കുന്നത് ഖദീജയാണ്. പിന്നീട് എല്ലാ പ്രതിസന്ധികളിലും അവർ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. അതുകൊണ്ട് അവരുടെ മരണം നടന്ന വർഷം ദുഖ:വർഷം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Sayyid Ali Ashgar Razwy (10 November 2013). "The Birth of Muhammad and the Early Years of his Life". Archived from the original on 10 October 2017. Retrieved 7 November 2017.
- ↑ Cheema, Waqar Akbar (4 December 2017). "The Age of Khadija at the Time of her Marriage with the Prophet: Abstract". Archived from the original on 15 April 2019. Retrieved 15 April 2019.
- ↑ Hendrix, Scott E.; Okeja, Uchenna (2018). The World's Greatest Religious Leaders: How Religious Figures Helped Shape World History. ABC-CLIO. p. 452. ISBN 9781440841385. Retrieved 16 April 2019.
- ↑ "Chapter 2: Early Life". Al-Islam.org. Archived from the original on 2002-05-04. Retrieved 2009-09-09.
- ↑ Haq, S.M. Ibn Sa'd's Kitab al-Tabaqat al-Kabir, vol. 1. p. 54.
- ↑ The Women of Madina. Ta-Ha Publishers. p. 9.
- ↑ Benedikt, Koehler (2014). Early Islam and the Birth of Capitalism. Lexington Books.
- ↑ Guillaume. The Life of Muhammad. Oxford. p. 83.
- ↑ Muhammad ibn Saad, Tabaqat vol. 1. Translated by Haq, S. M. Ibn Sa'd's Kitab al-Tabaqat al-Kabir, pp. 148–149. Delhi: Kitab Bhavan.
- ↑ Muhammad ibn Saad, Tabaqat vol. 1. Translated by Haq, S. M. Ibn Sa'd's Kitab al-Tabaqat al-Kabir, p. 54. Delhi: Kitab Bhavan.
- ↑ Muhammad ibn Saad, Tabaqat vol. 8. Translated by Bewley, A. (1995). The Women of Madina, p. 10. London: Ta-Ha Publishers.