ഖബർ ലഹാരിയ
തരം | ഗ്രാമീണ പത്രം |
---|---|
Format | Broadsheet |
എഡിറ്റർ-ഇൻ-ചീഫ് | Meera Jatav |
സ്ഥാപിതം | 30 May 2002 in ചിത്രകൂട്, ഉത്തർ പ്രദേശ്, India |
ആസ്ഥാനം | Karwi, ചിത്രകൂട്, ഉത്തർ പ്രദേശ് |
ഔദ്യോഗിക വെബ്സൈറ്റ് | khabarlahariya |
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കുമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരന്തർ എന്ന എൻ.ജി.ഒ. 2002-ൽ ഉത്തർ പ്രദേശിലെ ചിത്രകൂടിൽ ആരംഭിച്ച പത്രമാണ് ഖബർ ലഹാരിയ. 2014 ൽ 'ഖബർ ലഹാരിയ'യുടെ ഓൺലൈൻ പതിപ്പിന് ജർമൻ മാധ്യമസ്ഥാപനമായ ഡോയ്ചെ വെലെയുടെ ഗ്ലോബൽ മീഡിയാഫോറം പുരസ്കാരം ലഭിച്ചു.
പ്രവർത്തന ശൈലി
[തിരുത്തുക]പുതുതരംഗം എന്നർഥം വരുന്ന ഖബർ ലഹാരിയ എട്ട് പേജുള്ള ആഴ്ചപ്പത്രമായാണിറങ്ങുന്നത്. 40 ഗ്രാമീണ വനിതകളാണ് ഇതിലെ പത്രപ്രവർത്തകർ. ഉത്തർപ്രദേശിലെയും ബിഹാറിലെയും 600 ഗ്രാമങ്ങളിൽ വിതരണംചെയ്യുന്ന പത്രത്തിന് 80,000ത്തോളം വായനക്കാരുണ്ട്. [1] പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങളിലെ സ്ത്രീകളാണ് വാർത്തകൾ ശേഖരിക്കുന്നതും ഫോട്ടോകളെടുക്കുന്നതും അവ എഡിറ്റ് ചെയ്യുന്നതും പത്രം രൂപകൽപ്പന ചെയ്തിറക്കുന്നതും. ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരാണ് ഇവരിൽ പലരും. നിരന്തർ ആണ് ഇവർക്ക് ഇതിനായുള്ള പരിശീലനം നൽകുന്നത്. മുഖ്യധാരാ പത്രങ്ങളിൽ ഇടംപിടിക്കാത്ത പ്രാദേശിക വിഷയങ്ങളും സ്ത്രീവിഷയങ്ങളുമാണ് 'ഖബർ ലഹാരിയ'യിൽ ഇടം നേടുന്നത്.
ബുന്ദേൽഖണ്ഡിലെ ബന്ദ, ബിഹാർ എന്നിവിടങ്ങളിലും എഡിഷനുള്ള, പത്രം ബുന്ദേലി, ഭോജ്പൂരി, ആവാധി, ഹിന്ദുസ്ഥാനി, ബജ്ജിക ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- ചമേലി ദേവി ജെയ്ൻ അവാർഡ്(2009)
- യുനെസ്കോ കിങ് സെജോങ് ലിറ്ററസി പ്രൈസ്
- ലാഡ്ലി മീഡിയ അവാർഡ്(2012)
- അമേസിങ് ഇന്ത്യൻ അവാർഡ്
- കൈഫി അസ്മി അവാർഡ് (2013)
അവലംബം
[തിരുത്തുക]- ↑ "ഗ്രാമീണ സ്ത്രീകളുടെ പത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം". www.mathrubhumi.com. Archived from the original on 2014-07-04. Retrieved 4 ജൂലൈ 2014.
പുറം കണ്ണികൾ
[തിരുത്തുക]- അക്ഷരവിപ്ലവം Archived 2014-07-06 at the Wayback Machine
- Khabar Lahariya Website
- The Times of India, Lucknow edition Archived 2012-11-02 at the Wayback Machine
- Columbia Journalism Review
- Nirantar